Connect with us

നിന്നെ പറ്റി ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; അഹാന കൃഷ്ണകുമാര്‍!

Malayalam

നിന്നെ പറ്റി ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; അഹാന കൃഷ്ണകുമാര്‍!

നിന്നെ പറ്റി ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; അഹാന കൃഷ്ണകുമാര്‍!

സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രിയായ അഹാന കൃഷ്ണ തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഈ താരം. ലൂക്കയ്ക്ക് പിന്നാലെയായി പതിനെട്ടാം പടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. കൃഷ്ണകുമാറിന് പിന്നാലെയായാണ് അഹാനയും സിനിമയിലേക്ക് എത്തിയത്.


ഇപ്പോൾ മലയാളത്തിലെ മുന്നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അഹാന കൃഷ്‌ണ.
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷണ. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന ഇന്ന് പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകരുടെ കണ്ണുനിറയിക്കുന്നത്. അകാലത്തില്‍ തങ്ങളെ വിട്ടുപോയ പ്രിയ കൂട്ടുകാരിയുടെ സ്മരണയിലാണ് അഹാനയുടെ കണ്ണീര്‍ കുറിപ്പ്.

ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് ഒപ്പം പഠിച്ച അനുജ സൂസന്‍ പോള്‍ എന്ന സുഹൃത്തിന്റെ ചരമവാര്‍ഷികത്തിലാണ് സുഹൃത്തിന്റെ ഓര്‍മ്മകള്‍ അഹാന പങ്കുവച്ചത്. ബിരുദം കഴിഞ്ഞ് ബിരുദാനന്തരബിരുദത്തിനായി അനുജ പോയത് അഹമദാബാദിലെ മിക്ക എന്നറിയപ്പെടുന്ന മുദ്ര ഇന്‍സ്ടിറ്റിയുട്ട് ഓഫ് കമ്യുണിക്കേഷനിലാണ്. ഇവിടെ പഠിക്കുന്ന വേളയിലായിരുന്നു അനുജയുടെ അപ്രതീക്ഷിത വിയോഗം. സുഹൃത്ത് വിട പറഞ്ഞ് രണ്ടുവര്‍ഷം തികയുമ്ബോഴാണ് അഹാനയുടെ ഓര്‍മ്മകുറിപ്പ്.

എല്ലാവര്‍ഷവും ഈ സമയം ആകുമ്ബോള്‍ വല്ലാത്തൊരു ഫീലിങ്ങ് തന്റെ മനസിലെക്ക് എത്താറുണ്ടെന്ന മുഖവുരയോടെയാണ് അഹാനയുടെ കുറിപ്പ് ആരംഭിക്കുന്നത്. നീ വിട്ട് പോയിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷമായി അനുജ. നിന്നെ പറ്റി ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോകാറില്ല. ഇപ്പോഴും അതെല്ലാം ഒരു ദുസ്വപ്‌നം ആയിരിക്കട്ടെയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മിക്കയില്‍ പോയപ്പോള്‍ എനിക്ക് ആദ്യം കാണേണ്ടിയിരുന്നത് നിന്റെ സഹപാഠികള്‍ നിന്റെ ഓര്‍മ്മക്കായി നട്ടുപിടിപ്പിച്ച മരത്തൈ ആയിരുന്നു. മിക്കയിലെ ആയിരക്കണക്കിന് മരങ്ങള്‍ക്കിടയില്‍ നിന്റേത് എനിക്ക് കണ്ടെത്തണമായിരുന്നു. പക്ഷേ അത് ഏതാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ എന്തൊ ഒന്ന് എന്നെ ക്യാന്റീന് സമീപത്തേക്ക് നയിച്ചു. നിന്റെ മരം അവിടെയായിരുന്നു ഉണ്ടായിരുന്നത്. ചിലപ്പോള്‍ അത് നീയായിരിക്കും എന്നോട് പറഞ്ഞത്.

നീ പുഞ്ചിരിക്കുകയായിരിക്കും എന്ന് ഞാന്‍ കരുതുന്നു. നീ എന്‍ൊപ്പം ഉണ്ടായിരുന്ന സമയം നിന്നെ പറ്റി കൂടുതല്‍ അറിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിന്റൊപ്പമുള്ള ഒരു ചിത്രത്തിന് വേണ്ടി അന്ന് ഞാന്‍ ചോദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഇത് മാത്രമാണ് നിന്റൊപ്പമുള്ള എന്റെ ചിത്രം. മിസ് യൂ. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി അനുജ സൂസന്‍ പോള്‍. ഞങ്ങളുടെയെല്ലാം മനസില്‍ നീ എന്നും 22 വയസുള്ള യൗവനത്തില്‍ നില്‍ക്കുന്ന, മനോഹരമായ പുഞ്ചിരിയും വ്യക്തിത്വവുമുള്ള സുന്ദരിയായ പെണ്‍കുട്ടിയായിരിക്കും എന്ന് പറഞ്ഞാണ് അഹാനയുടെ കുറിപ്പ് അവസാനിക്കുന്നത്.

2017ല്‍ കോളേജിലെ സുഹൃത്തുകള്‍ക്കൊപ്പം അഹമദാബാദില്‍നിന്നും ഗോവയില്‍ ടൂറിന് പോയ അനുജയും മറ്റൊരു സുഹൃത്തും ബീച്ചില്‍ മുങ്ങിമരിക്കുകയായിരുന്നു.

മലയാള സിനിമയിലെ എന്നത്തേയും മികച്ച നടനാണ് കൃഷ്ണകുമാർ വളരെ നല്ല കഥാപാത്രങ്ങളായിരുന്നു ചെയിതിട്ടുണ്ടായിരുന്നത്. നായകനായും വില്ലനായും വളരെ ഏറെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ കൃഷ്ണകുമാറിന്റെ പുറകെ മകൾ അഹാനയും സിനിമയിൽ എത്തിയിരുന്നു.അച്ഛന്റെ പാതയിലൂടെ തന്നെയാണ് കൃഷ്ണകുമാറിന്റെ മകളും സിനിമ ലോകത്തേക്ക് ചുവടുവച്ചത് .സിനിമയിലേക്ക് വന്നിട്ട് കുറച്ചായെങ്കിലും ലൂക്ക എന്ന ചിത്രമായിരുന്നു താരത്തിന് മലയാളത്തിൽ തൻ്റെതായ സ്ഥാനം ഉണ്ടാക്കിയത് .

മലയാളികൾ നെഞ്ചിലേറ്റിയ സിനിമയാണ് ലൂക്ക . ലൂക്ക ഇറങ്ങിയപ്പോൾ ടോവിനോയുടെ പേരിലാണ് സിനിമ കാണാൻ പോയതെങ്കിലും ഇപ്പോൾ സിനിമ അഹാനയുടെ പേരിലാണുള്ളത്. ലൂക്കയെ കുറിച്ച അഹാന പറയുന്നതിങ്ങനെ ആയിരുന്നു . എടാ’യെന്നും ‘എടീ’യെന്നും കാമുകിയെ വിളിക്കുന്ന നായകന്മാരെ മലയാള സിനിമ കുറേയേറെ കണ്ടിട്ടുണ്ട്. പക്ഷേ, നായകനെ എടോ എന്നു വിളിക്കാൻ, അതിൽ അത്രമേൽ പ്രണയം നിറയ്ക്കാൻ ഒരേയൊരു ‘നിഹ’ മാത്രമേയുള്ളു. പ്രേക്ഷകർ ഹൃദയത്തോടു ചേർത്ത ആ ‘എടോ’യെ സ്ക്രീനിലെത്തിച്ച അഹാനയെ പ്രേഷകരിപ്പോൾ നെഞ്ചിലേറ്റിയിരിക്കുകയാണ്.ലൂക്കയുടെ ആദ്യ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടത് ടോവിനോയുടെ സിനിമ എന്ന നിലയിലായിരുന്നു.

രാജീന് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന കൃഷ്ണയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് ഗീതു മോഹന്‍ദാസായിരുന്നുവെന്ന് താരപുത്രി പറയുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളാണ് ഇതുവരെയായി സിനിമയിലേക്ക് എത്തിയത്. പിടികിട്ടാപ്പുള്ളിയാണ് ഇനി തിയേറ്ററുകളിലേക്ക് എത്താനുള്ളത്.

2014ലായിരുന്നു അഹാന കൃഷ്ണയുടെ ആദ്യ സിനിമയായ ഞാന്‍ സ്റ്റീവ് ലോപ്പസ് പുറത്തിറങ്ങിയത്. രണ്ടാമത്തെ സിനിമ 2 വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു എത്തിയത്. 2016ലായിരുന്നു ലൂക്ക കമ്മിറ്റ് ചെയ്തത്. അന്ന് മുതല്‍ ആ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് വരുന്നതിനാല്‍ തനിക്ക് ഇടവേളയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സിനിമ വൈകിയാണ് എത്തിയതെങ്കിലും മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്.

about ahaana krishnakumar

Continue Reading
You may also like...

More in Malayalam

Trending