serial news
സെറ്റില്‍ വച്ച് പബ്ലിക്കായി ചീത്ത വിളി കേട്ടിട്ടുണ്ട്; മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത് ; അമൃതാ നായർ !
സെറ്റില്‍ വച്ച് പബ്ലിക്കായി ചീത്ത വിളി കേട്ടിട്ടുണ്ട്; മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത് ; അമൃതാ നായർ !
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഇന്ന് കുടുംബവിളക്കിൽ എല്ലാവരും മിസ് ചെയ്യുന്നത് പഴയ ശീതളിനെയാകും. അമൃത നായര്‍ ആയിരുന്നു ആദ്യം ശീതളായി എത്തിയത്.. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.
സ്റ്റാര്‍ മാജിക്കിലൂടെയും അമൃത പ്രേക്ഷകരുടെ സ്നേഹം നേടിയെടുത്തു. കുടുംബവിളക്കിലെ കഥാപാത്രം ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഷോയില്‍ നിന്നും അമൃത പിന്മാറുന്നത്.
ഇന്നും അമൃതയെ കാണുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം വരുന്നത് ശീതളിന്റെ മുഖമായിരിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചും പരമ്പരയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ചുമൊക്കെ അമൃത സംസാരിക്കുകയാണ്. ഒരു ചാനൽ അമൃത മനസ് തുറന്നത്.
അമൃത ഇപ്പോള്‍ ഷൂട്ടും കാര്യങ്ങളുമൊക്കെയായി തിരുവനന്തപുരത്ത് സെറ്റിലായിരിക്കുകയാണ്. തുടക്കകാലത്ത് തനിക്ക് ലഭിച്ചിരുന്നത് ചെറിയ കഥാപാത്രങ്ങളായിരുന്നുവെന്നാണ് അമൃത പറയുന്നത്. സ്റ്റാര്‍ മാജിക്കില്‍ വന്നതോടെയാണ് എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫാന്‍സ് പേജ് തുടങ്ങുന്നതും സ്റ്റാര്‍ മാജിക്കില്‍ വന്നതിന് ശേഷമാണ്. അതേസമയം കരിയറിലെ ടേണിംഗ് പോയന്റായി മാറിയത് കുടുംബവിളക്ക് പരമ്പരയാണെന്നാണ് അമൃത പറയുന്നത്.
ശീതളല്ലേയെന്ന് ചോദിച്ച് ആളുകളൊക്കെ അടുത്ത് വരാറുണ്ടായിരുന്നുവെന്നും കുറേ ക്യാരക്ടേഴ്സ് ചെയ്തിട്ടുണ്ടെങ്കിലും ശീതളിന് കിട്ടിയ സ്നേഹം മറ്റൊന്നിനും കിട്ടിയിട്ടില്ലെന്നാണ് അമൃത പറയുന്നത്. എന്നാല്‍ അമൃത കുടുംബവിളക്കില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. എന്തിനാണ് കുടുംബവിളക്കില്‍ നിന്നും മാറിയതെന്ന് ഒത്തിരിപ്പേര് തന്നോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ നേരത്തെയും ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടുണ്ടെന്നാണ് അമൃത പറയുന്നത്.
കുടുംബവിളക്കിലേക്ക് തിരിച്ചുവരുമോയെന്നൊക്കെ ആളുകള്‍ ചോദിക്കാറുണ്ടെന്നും താരം പറയുന്നു. അതേസമയം സങ്കടത്തോടെയായിരുന്നു ഞാനും ആ തീരുമാനമെടുത്തത്. അതില്‍ അഭിനയിച്ചിരുന്ന സമയത്ത് വേറെ പ്രോഗ്രാമുകളൊന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. ആ സമയത്താണ് ഭയം ഷോയിലേക്ക് അവസരം വന്നത്. ഡേറ്റ് ക്ലാഷ് വന്നപ്പോഴാണ് ഞാന്‍ കുടുംബവിളക്കില്‍ നിന്നും മാറിയത്. അതില്‍ നിന്നും മാറുകയല്ലാതെ വേറൊരു ഓപ്ഷനുണ്ടായിരുന്നില്ലെന്നാണ് തന്റെ പിന്മാറ്റത്തെക്കുറിച്ച് അമൃത പറയുന്നത്.
അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അമൃത. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട് അമൃതയ്ക്ക്. തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ അറിയിക്കാനാണ് ചാനല്‍ എന്നാണ് അമൃത പറയുന്നത്. എന്നാല്‍ ചിലര്‍ കരുതുന്നത് ചാനലിലൂടെ ഒരുപാട് വരുമാനം കിട്ടുന്നുണ്ടെന്നാണ് പക്ഷെ കോടികളൊന്നും അതില്‍ നിന്നും കിട്ടില്ലെന്നും അതില്‍ നിന്നുമുള്ള വരുമാനം എങ്ങനെയാണെന്ന് ചാനലുകള്‍ ഉള്ളവര്‍ക്ക് അറിയാമെന്നും അമൃത പറയുന്നു.
താന്‍ ആദ്യമായി അഭിനയിച്ച പരമ്പരയിലെ ആദ്യത്തെ ഷോട്ടില്‍ തനിക്ക് വഴക്ക് കേട്ടിട്ടുണ്ടെന്നാണ് അമൃത പറയുന്നത്. സീരിയലിലേക്ക് വരുമ്പോള്‍ തനിക്ക് അഭിനയം എന്താണെന്ന് അറിയില്ലായിരുന്നുവെന്നാണ് അമൃത പറയുന്നത്. ഒരാള്‍ അഭിനയിച്ചോണ്ടിരിക്കുമ്പോള്‍ താന്‍ ചിരിക്കുകയായിരുന്നുവെന്നും അതിന് അസോസിയേറ്റ് തന്നെ ചീത്ത് പറയുകയായിരുന്നുവെന്നാണ് അമൃത പറയുന്നത്.
മറ്റൊരു സെറ്റില്‍ വെച്ച് പബ്ലിക്കായി ചീത്ത കിട്ടിയിട്ടുണ്ടെന്നും അമൃത തുറന്ന് പറുന്നു. അതുപോലെ ഒത്തിരി വഴക്കുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. കുടുംബവിളക്കിലെ ആതിരയുമായി അടുത്ത സൗഹൃദമുണ്ടെന്നും താരം പറയുന്നു. അമൃതയുടെ മറ്റൊരു പരമ്പരയായ ലേഡീസ് റൂമിലെ റോഷനും അശ്വതിയുമായി നല്ല കൂട്ടാണെന്നും താരം പറയുന്നുണ്ട്.
about amritha nair
