Connect with us

ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്; നവ്യ നായർ

Actress

ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്; നവ്യ നായർ

ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്; നവ്യ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ.

ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം. എന്നാൽ സിനിമയൊന്നും ചെയ്യാതെ, ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പാഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

വെള്ളിത്തിരയിൽ നിൽക്കുമ്പോൾ ആണ് വിവാഹം. ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്. പക്ഷേ നാളെ വിവാഹ ശേഷം അഭിനയിക്കരുത് എന്ന് എന്റെ ഭർത്താവ് എന്നോട് പറഞ്ഞാൽ അത് അനുസരിക്കാൻ പാകത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഞാൻ വിവാഹത്തിന് റെഡി ആയതും.

ഭർത്താവിനോട് പെണ്ണുകാണാൻ വന്നപ്പോൾ അഭിനയിക്കട്ടെ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. പെണ്ണുകാണാൻ വന്നപ്പോൾ പുള്ളി ഇങ്ങോട്ട് ആണ് എന്നോട് പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ ആണോ പ്ലാൻ എന്ന്. അങ്ങനെ പ്രത്യേകിച്ച് ഒരു തീരുമാനം ഇല്ല. എന്നുവച്ച് ഈ ബഹളത്തിൽ നിന്നൊക്കെ മാറുമ്പോൾ അത് ഡിപ്രസിങ് ആകും. സിനിമയുടെ എവിടെ എങ്കിലും ഒക്കെ നിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു.

നീ നിന്റെ ടാലന്റ് നശിപ്പിച്ചുകൊണ്ട് എന്റെ കാര്യങ്ങൾ മാത്രം നോക്കി ഇരുന്നാൽ മതി എന്ന് ഞാൻ പറയില്ല. അത് വല്ലപ്പോഴും ഒന്ന് പോളിഷ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ. എങ്കിലും വിവാഹത്തിന് ശേഷം അദ്ദേഹം മാറ്റിപ്പറഞ്ഞാലും എനിക്ക് അതിൽ പരാതി ഉണ്ടാകുമായിരുന്നില്ല. എന്തിനും പ്രിപ്പേർഡ് ആയിട്ടാണ് വിവാഹം നടന്നത് എന്നുമാണ് നവ്യ നായർ പറയുന്നത്.

ഞാൻ ഡിവോഴ്‌സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ട്.

വിവാഹ ശേഷം ജീവിതം, ആകെ മാറുകയായിരുന്നു. അടുക്കള എനിക്ക് ഇഷ്ടമല്ലാത്ത മേഖലയായിരുന്നു, അതൊക്കെ ഒന്ന് ശെരിയാക്കി വന്നപ്പോഴേയ്ക്കും അമ്മയായി, ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത.

അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. അതുപോലെ താൻ സോഷ്യൽ മീഡിയയിൽ വരുന്ന നല്ലത് വായിച്ചു സന്തോഷിക്കുകയോ ട്രോളുകൾ വായിച്ച് സങ്കടപ്പെടുകയോ ചെയ്യുന്ന ആളല്ല. ആ ഒരു ലോകവുമായി വിട്ടു നിൽക്കുന്ന ആളാണെന്നും നവ്യ പറയുന്നു.

പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും. വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്.

യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ പറഞ്ഞിരുന്നു.

More in Actress

Trending

Recent

To Top