Malayalam Breaking News
എന്നെ നായകനാക്കാൻ സമ്മതിക്കാത്ത നിർമാതാക്കൾ ഉണ്ടായിരുന്നു – അമിത് ചക്കാലക്കൽ
എന്നെ നായകനാക്കാൻ സമ്മതിക്കാത്ത നിർമാതാക്കൾ ഉണ്ടായിരുന്നു – അമിത് ചക്കാലക്കൽ
By
ദുൽഖർ സൽമാൻ നായകനായ എ ബി സി ഡി യിൽ ചെറിയൊരു വേഷത്തിലെത്തിയ നടനാണ് അമിത് ചക്കാലക്കൽ . ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അമിത് നായകനായി വരിക്കുഴിയിലെ കൊലപാതകത്തിലൂടെ അരങ്ങേറുകയാണ്.എന്നാൽ തന്നെ നായകനാക്കാൻ ആരും തയ്യാറായിരുന്നില്ല എന്നാണ് അമിത് പറയുന്നത് .
ഈ പടം സംവിധായകന് രജീഷ് മിഥില കഥയെഴുതി ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ എനിക്ക് വേറെയൊരു റോള്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. പ്രധാന കഥാപാത്രമായി വേറെ നടനേയും. പക്ഷേ, അദ്ദേഹത്തിന്റെ ഡേറ്റ് ഒരു പ്രശ്നമായി വന്നു. തീരുമാനിച്ച സമയത്ത് ഷൂട്ടിങ്ങ് തുടങ്ങാനാകില്ലായെന്ന അവസ്ഥയായി. പ്രൊഡ്യൂസേഴ്സ് ആണെങ്കിലും കഥ കേട്ടപ്പോള്‍ ചെയ്യാമെന്ന് തന്നെയാണ് പറഞ്ഞത്. ഡേറ്റ് പ്രശ്നം വന്നപ്പോഴാണ് പുതുമുഖത്തെ വെച്ച് ചെയ്യാമെന്ന് രജീഷ് മിഥില തീരുമാനിച്ചത്. ആ സമയത്താണ് സൈറ ബാനു ഇറങ്ങിയത്.
രജീഷേട്ടന്‍ അത് കണ്ട് കഴിഞ്ഞിട്ടാണ് എന്നെ പ്രധാന കഥാപാത്രമായി ചെയ്യാമെന്ന് പറയുന്നത്. പക്ഷേ, എന്നെ വെച്ച് സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. പിന്നീടാണ് കോഴിക്കോട് നിന്ന് ഷിബുച്ചേട്ടനും സുജീഷ് ചേട്ടനും നിര്‍മ്മിക്കാന്‍ തയ്യാറായി വന്നത്. അവര്‍ക്ക് കഥ നന്നായി ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ സിനിമ ഷൂട്ടിങ്ങ് തുടങ്ങി. ഒരു വര്‍ഷത്തോളമെടുത്തു സിനിമ പൂര്‍ത്തിയാക്കാന്‍. വളരെ കഷ്ടപ്പെട്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്.
