Connect with us

നടി ബീന കുമ്പളങ്ങിക്ക് വീട് നൽകി അമ്മ;പ്രഖ്യാപനം നടത്തി മോഹൻലാൽ !!!

Malayalam Breaking News

നടി ബീന കുമ്പളങ്ങിക്ക് വീട് നൽകി അമ്മ;പ്രഖ്യാപനം നടത്തി മോഹൻലാൽ !!!

നടി ബീന കുമ്പളങ്ങിക്ക് വീട് നൽകി അമ്മ;പ്രഖ്യാപനം നടത്തി മോഹൻലാൽ !!!


വ്യത്യസ്ത വേഷങ്ങളിലെ തന്മയത്വമുള്ള ഭാവപ്പകര്‍ച്ചകളിലൂടെ 1980കളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടി ബീന കുമ്ബളങ്ങിക്ക് ആദരമായി അക്ഷരവീട്. മോഹന്‍ലാല്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ അമ്മയുടെ കീഴില്‍ പല പരിപാടികളാണ് സംഘടിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അമ്മ നടത്തി വന്നിരുന്ന അക്ഷരവീട് പദ്ധതിയില്‍ നടി ബീന കുമ്ബളങ്ങിക്ക് വീട് നല്‍കിയിരിക്കുകയാണ്. പദ്ധതിയുടെ പ്രഖ്യാപനം ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍വഹിച്ചു. ഫേസ്ബുക്ക് പേജിലൂടെ അമ്മ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

മലയാളത്തിന്റെ 51 അക്ഷരങ്ങള്‍ ചേര്‍ത്തുനിര്‍ത്തി മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ ഇന്റര്‍നാഷനല്‍ ബ്രാന്റായ എന്‍.എം.സി ഗ്രൂപ്പും സംയുക്തമായ കേരളത്തിന് സമര്‍പ്പിക്കുന്ന അക്ഷരവീട് പദ്ധതിയിലെ 25ാമത് വീടായ ‘ഞ’ ആണ് ബീന കുമ്ബളങ്ങിക്ക് നല്‍കുന്നത്. വ്യഴാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ച്‌ ശിലാഫലകം ബീനക്ക് കൈമാറി.


പ്രമുഖ വാസ്തുശില്‍പ്പി ജി. ശങ്കറിന്റെ രൂപകല്‍പ്പനയില്‍ 2017 ഏപ്രില്‍ 15ന് തുടക്കം കുറിച്ച അക്ഷരവീട് പദ്ധതി കലാ, കായിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മലയാളത്തിന്റെ പേരും പെരുമയും ഉയര്‍ത്തുകയും എന്നാല്‍ ജീവിത വഴികളില്‍ മുന്നേറായന്‍ കഴിയാതെ പോകുകയും ചെയ്ത പ്രതിഭകള്‍ക്കുള്ള ആദരവാണ്. എട്ട് വീടുകള്‍ ഇതിനകം സമര്‍പ്പിച്ചു. വ്യത്യസ്ത മേഖലകളിലെ ഇരുപതോളം പ്രതിഭകള്‍ക്കുള്ള അക്ഷരവീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ശിലാഫലകം കൈമാറിയ ചടങ്ങില്‍ ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷ്, ബാബുരാജ്, ഉണ്ണി ശിവപാല്‍, അജു വര്‍ഗീസ്, മാധ്യമം ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് റഫീഖ്, യൂനിമണി ഏജന്‍സി നാഷനല്‍ ഹെഡ് ആര്‍. സുധാകര്‍, ഹാബിറ്റാറ്റ് ഗ്രൂപ്പ് സൈറ്റ് എന്‍ജിനീയര്‍ അനില്‍, മാധ്യമം കൊച്ചി സീനിയര്‍ റിജനല്‍ മാനേജര്‍ സി.പി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.


കുമ്ബളങ്ങി തൈക്കൂട്ടത്തില്‍ ജോസഫ്-റീത്ത ദമ്ബതികളുടെ മകളായ ബീന, സ്‌കൂളിലും പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നൃത്തം അവതരിപ്പിച്ച്‌ കുട്ടിക്കാലത്ത് ന്നെ നാട്ടിലെ അറിയപ്പെടുന്ന കലാകാരിയായി. ഒരു വര്‍ഷത്തോളം കലാഭവനില്‍ നൃത്തം പഠിപ്പിച്ചു. പഴയകാല നടന്‍ എം. ഗോവിന്ദന്‍കുട്ടി ബീനയുടെ അമ്മാവന്റെ സുഹൃത്തായിരുന്നു. അതുവഴിയാണ് 1980 സിനിമയിലെത്തയത്. ‘രണ്ട് മുഖം’ ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ചാപ്പ, കള്ളന്‍ പവിത്രന്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. കള്ളന്‍ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമ ലോകത്ത് ശ്രദ്ധേയയാക്കിയത്.


എണ്‍പതുകളുടെ അവസാനത്തോടെ അവസരങ്ങള്‍ കുറഞ്ഞു. 2001 വേണുഗോപന്‍ സംവിധാനം ചെയ്ത ‘ഷാര്‍ജ ടു ഷാര്‍ജ’യിലൂടെ തിരിച്ചെത്തിയ ബീന, ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, സദാനന്ദന്റെ സമയം തുടങ്ങിയ ചിത്രങ്ങളിലും വാത്സല്യം, കളിയല്ല കല്യാണം എന്നീ സീരിയലുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ‘ചതിക്കാത്ത ചന്തു’വില്‍ ആണ് അവസാനം അഭിനയിച്ചത്. നല്ല വേഷം കിട്ടിയാല്‍ ഇനിയും അഭിനയത്തില്‍ സജീവമാകണമെന്നാണ് ബീനയുടെ ആഗ്രഹം. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് സാബു മരിച്ചതോടെ കുമ്ബളങ്ങിയില്‍ ഇളയ സഹോദരന്‍ ഷിബുവിനും അമ്മക്കുമൊപ്പമാണ് താമസം.

amma association social work


More in Malayalam Breaking News

Trending

Recent

To Top