Connect with us

പാൻ്റായിരുന്നു ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്, അന്ന് അത് ആരും അറിഞ്ഞില്ല; അമ്മ തുന്നിയിരുന്ന വസ്ത്രത്തേക്കുറിച്ച് അമിതാഭ് ബച്ചൻ

Bollywood

പാൻ്റായിരുന്നു ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്, അന്ന് അത് ആരും അറിഞ്ഞില്ല; അമ്മ തുന്നിയിരുന്ന വസ്ത്രത്തേക്കുറിച്ച് അമിതാഭ് ബച്ചൻ

പാൻ്റായിരുന്നു ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്, അന്ന് അത് ആരും അറിഞ്ഞില്ല; അമ്മ തുന്നിയിരുന്ന വസ്ത്രത്തേക്കുറിച്ച് അമിതാഭ് ബച്ചൻ

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്‌ അമിതാഭ് ബച്ചന്‍ എന്ന ബിഗ് ബി. ലോകസിനിമയില്‍ ഇന്ത്യന്‍ സിനിമയുട ഐക്കണാണ് ബിഗ് ബി എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ 55 വര്‍ഷമായി ബോളിവുഡിലെ നിറസാന്നിധ്യമായ നടൻ 200 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് നായകനായെത്തുന്ന കൽക്കി 2898 എഡിയാണ് അമിതാഭ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. തന്റെ 81-ാം വയസിലും സിനിമാ അഭിനയത്തിലും സജീവമായ താരം ബ്ലോഗുകളും ചെയ്യാറുണ്ട്.

അതേസമയം അമ്മ തേജി ബച്ചനേക്കുറിച്ച് പലപ്പോഴും അമിതാഭ് ബച്ചൻ വാചാലനാകാറുണ്ട്. നേരത്തെ തന്റെ ബ്ലോ​ഗിലൂടെ അമ്മയ്മൊത്തുള്ള മനോഹരമായ ഓർമ്മകളും അമിതാഭ് ബച്ചൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്മയേക്കുറിച്ചുള്ള മറ്റൊരു ഓർമ്മ ബ്ലോ​ഗിലൂടെ പങ്കുവച്ചിരിക്കുകയാണ് ബച്ചന്‍ .

ചെറുപ്പത്തിൽ മഞ്ഞുകാലത്തെ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ അമ്മ ഉള്ളതുകൊണ്ടൊക്കെ തനിക്ക് വസ്ത്രങ്ങൾ ഉണ്ടാക്കി തന്നിരുന്നുവെന്നും കമ്പിളി വസ്ത്രമായിരുന്നു അതെന്നുമാണ് ബച്ചന്‍ പറയുന്നത്. ഒരുപാട് പരിമിതികളിൽ നിന്നാണ് അതുണ്ടാക്കിയിരുന്നത്, അതിനാൽ ഒരു പരുക്കൻ കമ്പിളി പുതപ്പ് പോലെയായിരുന്നു അത്. ആ കമ്പിളി ധരിക്കുമ്പോൾ വളരെ അസ്വസ്ഥത തോന്നുമായിരുന്നു. പക്ഷേ അമ്മയോട് അനുസരണക്കേട് കാണിക്കാത്തതു കൊണ്ട് അതിടേണ്ടി വന്നു. പാന്റായിരുന്നു ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നും പാന്റിന്റെ കാര്യത്തിൽ അമ്മയോട് എപ്പോഴും പരാതി പറയുമായിരുന്നെങ്കിലും ആ കമ്പിളി തങ്ങൾക്കത് ഇടേണ്ടി വന്നെന്നും നടൻ ഓർത്തെടുക്കുന്നു.

എന്നാൽ ആ പ്രശ്‌നത്തിന് താൻ തന്നെ ഒരു മാർ​ഗം കണ്ടെത്തിയതായും താരം പറയുന്നു. അമ്മ തന്ന ആ വസ്ത്രം ധരിക്കുന്നതിന് മുൻപ് തന്റെ കോട്ടൺ പൈജാമ ധരിച്ച് അതിന് മുകളിൽ പാൻ്റിടുമായിരുന്നെന്നും, അന്ന് ഇതൊന്നും ആരും അറിഞ്ഞിരുന്നില്ലെന്നും- ബി​ഗ് ബി കുറിച്ചു.

അതേസമയം ഇന്ന് ഉയർന്ന നിലവാരമുള്ള ​ഗുണമേന്മയുള്ള വസ്ത്രങ്ങളൊക്കെയുണ്ടെന്നും പഴയതെല്ലാം ഓർമ്മ മാത്രമായെന്നും ബി​ഗ് ബി കുറിച്ചു. മുതിർന്നവരുടെ പ്രാർത്ഥനയും അനു​ഗ്രഹവും കൊണ്ട് പരിമിതികളെല്ലാം മറികടന്ന് ഈ നിലയിലെത്തി. ഇപ്പോൾ 82-ാം വയസ്സിൽ ഏറ്റവും കൂടുതൽ ധരിക്കുന്നതും സുഖപ്രദവുമായ വസ്ത്രം തീർച്ചയായും പൈജാമയും സൽവാറുമാണെന്നും മൃദുവും ശരീരത്തിന് യോജിച്ചതുമായ വസ്ത്രമിടുന്നുണ്ടെന്നും ബി​ഗ് ബി കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top