Bollywood
ആശുപത്രിയിലാണെന്നും ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമുള്ള വാര്‍ത്ത വ്യാജം; സച്ചിനൊപ്പം ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം കണ്ട് അമിതാഭ് ബച്ചന്
ആശുപത്രിയിലാണെന്നും ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമുള്ള വാര്‍ത്ത വ്യാജം; സച്ചിനൊപ്പം ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം കണ്ട് അമിതാഭ് ബച്ചന്
കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചന് ആശുപത്രിയിലാണെന്നും ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമുള്ള വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് താരം. കഴിഞ്ഞ ദിവസം രാത്രി ISPL ഫൈനല്‍ മത്സരം കാണാന്‍ മുംബൈയില്‍ താരം എത്തിയിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് വ്യാജവാര്‍ത്തയാണെന്ന് താരം സ്ഥിരീകരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു ബച്ചന് മുംബൈയിലുള്ള കോകിലാബെന്‍ ആശുപത്രിയിലാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാലില്‍ രക്തം കട്ടപിടിച്ചതായും ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമായിരുന്നു റിപ്പോര്‍ട്ട്.
ഐഎസ്പിഎല്‍ ഫൈനല്‍ മല്‍സരം കാണാന്‍ മകന് അഭിഷേക് ബച്ചനും സച്ചിന് ടെണ്ടുല്‍ക്കറിനും ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സച്ചിനൊപ്പം സമയം ചിലവിടാനും അദ്ദേഹത്തിന്റെ ക്രിക്കറ്റിനെ കുറിച്ചുള്ള അമൂല്യമായ അറിവുകള്‍ കേള്‍ക്കാനും സാധിച്ച നല്ല വൈകുന്നേരം എന്നെഴുതിയാണ് അമിതാഭ് ബച്ചന് ഫോട്ടോ പങ്കുവെച്ചത്.
ഐഎസ്പിഎല്‍ ഫൈനലിന് എത്തിയപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് വ്യാജ വാര്‍ത്ത എന്ന അമിതാഭ് മറുപടി നല്‍കിയത്. ശ്വാസതടസം നേരിട്ടതോടെ അമിതാഭിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ടുകള്‍ വന്നത്. മുംബൈയിലെ അന്ധേരി വെസ്റ്റ് ഏരിയയിലെ കോകിലാബെന്‍ ആശുപത്രിയില്‍ താരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായും വാര്‍ത്തകള്‍ വന്നു.
കാലിലാണ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ വര്‍ഷം ആദ്യം അമിതാഭ് കയ്യില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. സിനിമയിലേക്ക് വരുമ്പോള്‍ കല്കി 2829 എഡിയാണ് അമിതാഭിന്റേതായി ഇനി പുറത്തുവരാനുള്ളത്. പ്രഭാസ്, ദീപിക പദുക്കോണ്‍ ഉള്‍പ്പെടെ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
