Actor
വീട്ടിലെ ചെറിയ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് അമിതാഭ് ബച്ചന്
വീട്ടിലെ ചെറിയ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് അമിതാഭ് ബച്ചന്
Published on
മുംബൈയിലെ പുതിയ വീട്ടിലെ ചെറിയ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി. ജല്‍സ എന്ന വീട്ടിലെ ദൃശ്യങ്ങള്‍ പുതിയ വീഡിയോ ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചന് പങ്കുവച്ചത്.
ശിവലിംഗത്തില്‍ പാലഭിഷേകവും തുളസിത്തറയില്‍ ജലവും പകരുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
വെള്ള മാര്‍ബിളില്‍ തീര്‍ത്ത വിഗ്രങ്ങളാണ് ക്ഷേത്രത്തില്‍ കാണാനാവുന്നത്. ശിവലിംഗവും ശ്രീരാമ പട്ടാഭിഷേകവും വിഗ്രങ്ങളായുണ്ട്. സരസ്വതിയും ഇതിന് സമീപം രണ്ടു സുവര്‍ണ മണികളും തൂക്കിയിട്ടുണ്ട്. പൂന്തോട്ടത്തിലാണ് ചെറിയൊരു തുളസിത്തറയുള്ളത്.
നഗ്ന പാദനായാണ് താരം പൂജകള്‍ ചെയ്യുന്നത്. ജനുവരി 22ന് പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം അയോദ്ധ്യയില്‍ നേരിട്ടെത്തിയിരുന്നു.
Continue Reading
You may also like...
Related Topics:Amitabh Bachchan
