Malayalam Breaking News
കേരളത്തിന് ഒന്നും കൊടുത്തില്ലേ സാര്‍ എന്ന് ചോദിച്ച് പരിഹസിച്ചവര്ക്ക് മറുപടിയുമായി ബച്ചന്; ബച്ചന് കേരളത്തിനായി നല്കിയ തുക പുറത്ത്…6 കാര്‍ട്ടൂണ്‍ വസ്തുക്കളും!
കേരളത്തിന് ഒന്നും കൊടുത്തില്ലേ സാര്‍ എന്ന് ചോദിച്ച് പരിഹസിച്ചവര്ക്ക് മറുപടിയുമായി ബച്ചന്; ബച്ചന് കേരളത്തിനായി നല്കിയ തുക പുറത്ത്…6 കാര്‍ട്ടൂണ്‍ വസ്തുക്കളും!
കേരളത്തിന് ഒന്നും കൊടുത്തില്ലേ സാര്‍ എന്ന് ചോദിച്ച് പരിഹസിച്ചവര്ക്ക് മറുപടിയുമായി ബച്ചന്; ബച്ചന് കേരളത്തിനായി നല്കിയ തുക പുറത്ത്…6 കാര്‍ട്ടൂണ്‍ വസ്തുക്കളും!
പ്രളയക്കെടുതിയിലായ കേരളത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇപ്പോഴും സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ ഉള്‍പ്പെടെ സാമൂഹ്യ-രാഷ്ട്രീയ-സിനിമാ പ്രമുഖരുമുണ്ട്. കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് സൗണ്ട് എഡിറ്റര്‍ റസൂല്‍ പൂക്കുട്ടി ബോളിവുഡ് താരങ്ങളെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബോളിവുഡ് ലോകത്ത് നിന്നും സഹായങ്ങള്‍ എത്തുന്നതും. സഹായങ്ങള്‍ എകോപിപ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്നും അത് തന്റെ കര്‍ത്തവ്യമാണെന്നും റസൂല്‍ പുക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഷാരൂഖ് ഖാന്, സല്മാന് ഖാന്, ഹൃത്വിക് റോഷന്, രണ്‍ബീര്‍ കപൂര്‍, ഋഷി കപൂര്‍, സിദ്ധാര്‍ത്ഥ്, സുശാന്ത് സിംഗ് രജ്പുത്ത്, സോനം കപൂര്‍ തുടങ്ങീ നിരവധി താരങ്ങളാണ് ബോളിവുഡ് ലോകത്ത് നിന്നും സഹായ ഹസ്തങ്ങളുമായി എത്തിയത്. തമിഴകത്ത് നിന്നും കമല്ഹാസന്, വിജയ്, സൂര്യ, കാര്‍ത്തി, വിജയ് ദേവേരക്കൊണ്ട, വിജയകാന്ത്, നയന്‍താര, തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.
പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന് അവശ്യ വസ്തുക്കള്‍ സമ്മാനിച്ച് കഴിഞ്ഞ ദിവസം അമിതാഭ് ബച്ചനും ആലിയ ഭട്ടും രംഗത്തെത്തിയിരുന്നു. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് വഴിയാണ് ഇവര്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയച്ചത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേയ്സ് വഴിയാണ് പാര്‍സലുകള്‍ എത്തിക്കുന്നത്.
കേരളത്തിന് കൈതാങ്ങാകാന്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ ബോളിവുഡ് അണിനിരന്നപ്പോള്‍ ആദ്യം കൂടിയത് അമിതാഭ് ബച്ചനായിരുന്നു. ബോളിവുഡില്‍ നിന്ന് സഹായങ്ങള്‍ വന്നപ്പോഴും ആരൊക്കെ എത്രയൊക്കെ നല്കി എന്ന വിവരം പുറത്തു വിട്ടിരുന്നില്ല. ഇതിനിടയിലാണ് ബച്ചന്റെ ട്വിറ്ററില്‍ പരിഹാസവുമായി ഒരാള്‍ രംഗത്തെത്തിയത്. കേരളത്തിന് ഒന്നും കൊടുത്തില്ലേ സാര്‍ എന്ന ചോദ്യത്തെ ഞാന്‍ കൊടുത്തു നിങ്ങള്‍ കൊടുത്തോ എന്ന മറുചോദ്യമായിരുന്നു ബച്ചന് ഉയര്‍ത്തിയത്.
51 ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതാഭ് ബച്ചന് നല്‍കിയത്. അദ്ദേഹം സാധന സാമഗ്രികളും സംഭാവന ചെയ്തു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന പലതും ബച്ചന് കേരളത്തിന് കൊടുത്തു വിട്ടതായി റസൂല്‍ പൂക്കുട്ടിയുമായി അടുത്ത വൃത്തങ്ങളെ അറിയിച്ചിരുന്നു. ആറു കാര്‍ട്ടനുകളിലായി 80 ജാക്കറ്റുകള്‍, 25 പാന്റ്, 20 ഷര്‍ട്ട്, സ്കാര്‍ഫുകള്‍, 40 ജോഡി ഷൂ എന്നിവയാണ് ബച്ചന് അയച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Amitabh Bachan donates Kerala flood
