ആഘോഷം ഒഴിവാക്കി ഉണ്ണി മേനോന്! പ്രളയത്തെ തുടര്‍ന്ന് മകന്റെ വിവാഹ ചെലവുകള്‍ ചുരുക്കി ആ തുക ദുരിതാശ്വാസ ക്യാംപിലേയ്ക്ക് നല്കി ഉണ്ണി മേനോന്
കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് വിവാഹങ്ങളും ആഘോഷങ്ങളും വരെ മാറ്റിവെച്ച മലയാളികള്‍ നിരവധിപേരുണ്ട്. അക്കൂട്ടത്തില്‍ സിനിമാ താരങ്ങളുമുണ്ട്. നടന് രാജീവ് പിള്ളയും തന്റെ വിവാഹം മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഇറങ്ങിത്തിരിച്ചിരുന്നു.
പ്രളയത്തെ തുടര്‍ന്ന് ഗായകന് ഉണ്ണി മേനോന് തന്റെ മകന്റെ വിവാഹച്ചെലവുകള്‍ ചുരുക്കിയിരിക്കുയാണ്. ഈ മാസം 26നാണ് ഉണ്ണി മേനോന്റെ മകന് അങ്കുറിന്റെ വിവാഹം. വിവാഹം തൃശൂരില്‍ വെച്ച് ആഘോഷമായി നടത്താനായിരുന്നു ഉണ്ണി മേനോന് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
നാട് മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ സമയത്ത് ആഘോഷമായി വിവാഹം നടത്തേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വിവാഹം അതേ മുഹൂര്‍ത്തത്തില്‍ ചെന്നൈ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തില്‍ ലളിതമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഈ സമയത്ത് ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടതെന്ന് മകന് അങ്കുറും പറയുന്നു. പ്രളയക്കെടുതികളില്‍ നിന്നും ഉയിര്ത്തെണീക്കുവാന് കേരളത്തിന് വേണ്ടതും ഇത്തരം നന്മ നിറഞ്ഞ തീരുമാനങ്ങളാണെന്നും അങ്കുര്‍ പറയുന്നു. വിവാഹച്ചെലവുകള്‍ക്ക് മാറ്റിവെച്ച തുക ഉണ്ണിമേനോന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിട്ടുണ്ട്..
Unni Menon cuts son s wedding expense to donate Kerala flood
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...