Bollywood
ആമിർ ഖാൻ പ്രണയത്തിൽ, മൂന്നാമതും വിവാഹിതനാകുന്നു?; പുറത്ത് വരുന്ന റിപ്പോർട്ട് ഇങ്ങനെ
ആമിർ ഖാൻ പ്രണയത്തിൽ, മൂന്നാമതും വിവാഹിതനാകുന്നു?; പുറത്ത് വരുന്ന റിപ്പോർട്ട് ഇങ്ങനെ
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം നടൻ മൂന്നാമതും വിവാഹിതനാകുന്നുവെന്നാണ് വിവരം. താരം വീണ്ടും പ്രണയത്തിലാണെന്നാണ് സൂചന.
ബെംഗളൂരു സ്വദേശിയായ യുവതിയുമായാണ് പ്രണയത്തിലെന്നും യുവതിയെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയെന്നു ആണ് വിവരം. അവരുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും എന്നാൽ കുടുംബം മുഴുവൻ സമ്മതം മൂളിയ സ്ഥിതിയ്ക്ക് വിവാഹം ഉടൻ ഉണ്ടാകുമെന്നുമാണ് പ്രചരിക്കുന്നത്.
എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. 1988ന് ആണ് ആമിറും ആദ്യ ഭാര്യയായിരുന്ന റീന ദത്തയും വിവാഹിതരാകുന്നത്. ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ടുമക്കളും ഈ ബന്ധത്തിലുണ്ട്. എ്നനാൽ 2002 ൽ ഇവർ വിവാഹമോചിതരാകുകയായിരുന്നു.
ശേഷം 2005ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും അധിക നാൾ നീണ്ടു നിന്നില്ല. 2021-ൽ കിരണുമായും വേർപിരിഞ്ഞു. ആസാദ് എന്ന ഒരു മകനും ദമ്പതികൾക്കുണ്ട്. എന്നാൽ മുൻഭാര്യമാരുമായി ഇപ്പോഴും ആമിർഖാൻ സൗഹൃദം തുടരുന്നുണ്ട്. ഇവരുടേതായി പുറത്തെത്തുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്.
