Connect with us

ആമിർ ഖാന്റെ 60ാം പിറന്നാൾ, തിയേറ്ററുകളിൽ റീ റിലീസായി എത്തുന്നത് 22 ചിത്രങ്ങൾ

Bollywood

ആമിർ ഖാന്റെ 60ാം പിറന്നാൾ, തിയേറ്ററുകളിൽ റീ റിലീസായി എത്തുന്നത് 22 ചിത്രങ്ങൾ

ആമിർ ഖാന്റെ 60ാം പിറന്നാൾ, തിയേറ്ററുകളിൽ റീ റിലീസായി എത്തുന്നത് 22 ചിത്രങ്ങൾ

ബോളിവുഡിൽ നിരവധി ആരാദകരുള്ള താരമാണ് ആമിർ ഖാൻ. കഥാപാത്രത്തിന് വേണ്ടി എന്ത് മാറ്റവും കൊണ്ട് വരാറുണ്ട് അദ്ദേ​ഹം. ഇപ്പോഴിതാ റീ റിലീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് നടൻ. താരത്തിന്റെ അറുപതാം ജന്മദിനത്തിനോടനുബന്ധിച്ച് 22 ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്.

രണ്ട് ആഴ്ചകളിലായി നാളെ മുതൽ 27 വരെ നീളുന്ന ആമിർ ഖാൻ ഫിലിം ഫെസ്റ്റിവലിൻറെ ഭാ​ഗമായാണ് റീ റിലീസ്. രാജ്യത്തെ പ്രമുഖ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഐനോക്സ് ആണ് ചിത്രങ്ങളുടെ റീ റിലീസ് നടത്തുന്നത്. ആമിർ നായകനായ ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യപ്പെടുന്നത്.

സിനിമ കാ ജാദൂ​ഗർ എന്നാണ് ഫെസ്റ്റിവലിന് പേരിട്ടിരിക്കുന്നത്. ചിത്രങ്ങൾ ചുവടെ;

ദിൽ
ഹം ഹേ രഹീ പ്യാർ കെ
ഗജിനി
ജോ ജീചാ വോഹി സിക്കന്ദർ
സർഫറോഷ്
രാജാ ഹിന്ദുസ്ഥാനി
ഗുലാം
അകേലേ ഹം അകേലേ തും
ഖയാമത്ത് സേ ഖയാമത്ത് തക്
അന്ദാസ് അപ്‍ന അപ്‍ന
പികെ
ധൂം 3
3 ഇഡിയറ്റ്സ്
തലാഷ്
ദംഗൽ
രംഗ് ദേ ബസന്ദി
ലഗാൻ
ദിൽ ചാഹ്താ ഹെ
ഫനാ
താരേ സമീൻ പർ
ലാൽ സിംഗ് ഛദ്ദ
സീക്രട്ട് സൂപ്പർസ്റ്റാർ

More in Bollywood

Trending

Recent

To Top