Bollywood
ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്റെ മൂന്നാം ചിത്രം, ഷൂട്ടിംഗ് ജമപ്പാനില്; സബ്സിഡിക്കായി ജാപ്പനീസ് സര്‍ക്കാരിനെ സമീപിച്ചു
ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്റെ മൂന്നാം ചിത്രം, ഷൂട്ടിംഗ് ജമപ്പാനില്; സബ്സിഡിക്കായി ജാപ്പനീസ് സര്‍ക്കാരിനെ സമീപിച്ചു
ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു. ആമിറിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മകന്റെ സിനിമക്കായി അനുയോജ്യനായ സംവിധായകനെ തിരയുന്നുണ്ടെങ്കിലും ചിത്രീകരണവുമായി സംബന്ധിച്ച തീരുമാനങ്ങള്‍ ആമിര്‍ തന്നെയാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ പുതു ചിത്രം വ്യത്യസ്തമായി ജപ്പാനില്‍ ചിത്രീകരിക്കാനാണ് നടന് തീരുമാനിച്ചിരിക്കുന്നത്.
‘ചിത്രത്തെക്കുറിച്ച് ആമിറിന് പ്രത്യേക കാഴ്ചപ്പാടുണ്ട്. ജപ്പാനാണ് സിനിമക്ക് അനുയോജ്യമായ ലൊക്കേഷനെന്നാണ് ആമിര്‍ വിശ്വസിക്കുന്നത്. സിനിമയുടെ 70 ശതമാനവും അവിടെ ചിത്രീകരിക്കാനാണ് തീരുമാനം’, ആമിറുമായുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വിദേശത്ത് ചിത്രീകരിക്കുന്നത് ചെലവ് അധികമായതിനാല്‍ ആമിറിന്റെ പ്രൊഡക്ഷന്‍ സംഘം സബ്സിഡിക്കായി ജാപ്പനീസ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സബ്സിഡി ലഭിച്ചാല്‍ ചില ചെലവുകള്‍ നികത്തുകയും ബജറ്റില്‍ കാര്യമായ മാറ്റം ഉണ്ടാവുകയും ചെയ്യും.
അനുകൂലമായ പ്രതികരണം ജാപ്പനീസ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ സെപ്റ്റംബര്‍ മുതല്‍ ചിത്രീകരണം ആരംഭിക്കും. രണ്ട് മാസത്തെ ഷെഡ്യൂളാണ് ജപ്പാനില്‍. ബാക്കിയുള്ളത് ഇന്ത്യയിലും ചിത്രീകരിക്കും. ‘മഹാരാജ’, ‘ലവ് ടുഡേ’റീമേക്ക്, ‘പ്രീതം പ്യാരെ’ (വെബ് സീരീസ്) എന്നീ ചിത്രങ്ങളിലാണ് ജുനൈദ് അഭിനയിച്ചിട്ടുള്ളത്.
