Connect with us

ആളുകളെ കൈവീശിക്കാണിച്ച് ഓടുന്നത് ഇത് ആരാണപ്പാ? അതും ചങ്ങനാശ്ശേരിയിലൂടെ? ആ ബോളിവുഡ് താരം ആര്?

Bollywood

ആളുകളെ കൈവീശിക്കാണിച്ച് ഓടുന്നത് ഇത് ആരാണപ്പാ? അതും ചങ്ങനാശ്ശേരിയിലൂടെ? ആ ബോളിവുഡ് താരം ആര്?

ആളുകളെ കൈവീശിക്കാണിച്ച് ഓടുന്നത് ഇത് ആരാണപ്പാ? അതും ചങ്ങനാശ്ശേരിയിലൂടെ? ആ ബോളിവുഡ് താരം ആര്?

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ടൗണിലൂടെ കൂളായി നടന്നു നീങ്ങുന്ന ബോളിവുഡ് താരം അമീർ ഖാനെ കണ്ട് നാട്ടുകാർ അമ്പരന്നു. ചിലർ ആശ്ചര്യത്തോടെ നോക്കിയപ്പോൾ ചിലർ വീഡിയോകൾ പകർത്തി. ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ് ആമീർ ഖാനെയും സംഘത്തെയും നാട്ടുകാര്‍ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിവാരങ്ങള്‍ക്കുമൊപ്പം ടൗണിലൂടെ ടീ ഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് നടന്നുനീങ്ങുകയായിരുന്നു ആമിര്‍. തിരിച്ചറിഞ്ഞവരില്‍ ചിലര്‍ ഒപ്പം നടക്കുകയും ചിലര്‍ ആമിര്‍ ജീ എന്ന് നീട്ടിവിളിക്കുകയും ചെയ്തു.

എല്ലാവരെയും കൈവീശി കാണിച്ച് ചിരിച്ച് നടന്ന വ്യക്തി അമീർഖാൻ ആണെന്ന് ആളുകൾ തിരിച്ചറിഞ് അടുത്തേക്ക് എത്തുന്നതിനു മുൻപ് തന്നെ താരവും സംഘവും വാഹനത്തിൽ കയറി പോയിരുന്നു. കൊല്ലം ചടയമംഗലത്ത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയതാണ് താരം. അതിനിടയിൽ ഉള്ള യാത്രയിൽ ചങ്ങനാശ്ശേരിയിൽ ഇറങ്ങി നടന്നത് ആകാം എന്നാണ് സൂചന.

വിശ്വവിഖ്യാതമായ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പ് ലാൽ സിംഗ് ഛദ്ദയുടെ ഷൂട്ടിങ്ങിനയാണ് ആമിർ കേരളത്തിൽ എത്തിയത്. ആമിർ ഖാനെ നായകനാക്കി,അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ചിത്രത്തിൽ കരീന കപൂർ ആണ് നായിക.
അമീർ ഖാന്റെ തന്നെ സീക്രട്ട് സുപ്പർ സ്റ്റാർ എന്ന ചിത്രം ഒരുക്കിയത് അദ്ദേഹമാണ്.1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപിന് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്‌ട്‌സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചത്.

വിൻസെന്റ് ഗ്രുമിന്റെ നോവലിനെ ആസ്പദമാക്കി 1994 ൽ റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത അമേരിക്കൻ കോമഡി ഡ്രാമയാണ് ഫോറസ്റ്റ് ഗംപ്. ടോം ഹാങ്ക്സ് പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച നടൻ, മികച്ച സംവിധായകൻ തുടങ്ങി ആറോളം കാറ്റഗറിയിൽ ഓസ്കാർ നേടിയിരുന്നു.

ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ആമിർ ഖാൻ 20 കിലോയോളം ഭാരം കുറയ്ക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.ചിത്രത്തിന്റെ റീമേക്കിനായി പല ബോളിവുഡ് നിർമാണ കമ്പനികൾ ശ്രമിച്ചെങ്കിലും ആമിറിനെ നായകനാകുന്നവർക്കേ റീമേക്ക് അവകാശം നൽകൂ എന്ന് ഹോളിവുഡ് നിർമാതാക്കൾ അറിയിച്ചുവെന്നതും ഇതിനിടയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതുൽ കുൽക്കർണിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. വയകോം 18 പിക്ചേഴ്സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുക. 2020 ക്രിസ്മസിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.

Ameerkhan

More in Bollywood

Trending

Recent

To Top