Connect with us

റഹ്‌മാൻ ഇന്നലെ പിറന്നാൾ ആഘോഷിച്ചു; എന്നിട്ടും പിറന്നാളിന് പിന്നിലെ ആ വലിയ രഹസ്യം നമ്മള്‍ അറിഞ്ഞില്ല!!!

Malayalam Breaking News

ഇന്ത്യയുടെ അഭിമാനതാരമായ സംഗീത പ്രതിഭയാണ് റഹ്‌മാൻ. വാക്കുകൾക്ക് അതീതമാണ് സംഗീത പ്രേമികളുടെ മനസ്സിൽ എ.ആർ. റഹ്മാന്റെ സ്ഥാനം. ഇന്നലെ റഹ്മാന്റെ അൻപത്തിരണ്ടാമതു പിറന്നാൾ സംഗീത ലോകം ആഘോഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പിറന്നാളിന് പിന്നിൽ ഒരു രഹസ്യമുണ്ട്. റഹ്‌മാന്റെ മകന്റെ പിറന്നാളും അതെ ദിവസമാണ്. 2003ലെ പിറന്നാൾ ദിനത്തിലായിരുന്നു മകൻ അമീനെ റഹ്മാനു ലഭിച്ചത്. ലോകം മുഴുവൻ റഹ്മാനു ജന്മദിനാശംസകൾ നേരുമ്പോൾ അമീൻ ജനിച്ച വർഷം മുതലുള്ള പിറന്നാൾ ദിനത്തിന് ഇരട്ടി മധുരമാണ് റഹ്മാന്. മകന്റെയും റഹ്മാന്റെയും പിറന്നാൾ ഒരേ ദിവസം. ജനുവരി 6.

പിതാവിനെ പോലെ തന്നെ സംഗീതത്തിൽ തന്റെതായ ഇടം കണ്ടെത്തിയിട്ടുണ്ട് അമീനും. 2015ൽ പുറത്തിറങ്ങിയ ‘ഓകെ കൺമണി’യിലെ ഗാനത്തിലൂടെ ചലച്ചിത്രരംഗത്ത് അമീൻ ചുവടുറപ്പിച്ചു. ചിത്രത്തിലെ ‘മൗലാ വാ സലീം’ എന്ന ഗാനമാണു അമീൻ ആലപിച്ചത്. ഈ ഗാനത്തിനു നിരവധി പുരസ്കാരങ്ങളും അമീനെ തേടിയെത്തിയിരുന്നു. 2018ൽ 2.Oയിലെ രണ്ടുഗാനങ്ങൾ ആലപിച്ചതും അമീൻ ആണ്.

അമീനെ കൂടാതെ രണ്ടു പെൺമക്കൾ കൂടിയുണ്ട് റഹ്മാന്‍-സൈറ ദമ്പതികൾക്ക്. ഖദീജയും ഫാത്തിമ്മയും. ഒരിക്കലും പ്രായമാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് റഹ്മാന്‍, നൂറു ജൻമദിനങ്ങളുമായി ചിര‍‍ഞ്‍ജീവിയായി റഹ്മാൻ ജീവിക്കണമെന്നാണ് ആഗ്രഹം എന്നൊക്കെയാണ് ആരാധകർ റഹ്മാന് ആശംസകൾ നേർന്നത്. രണ്ടു ഓസ്കർ പുരസ്കാരങ്ങളും നാലു ദേശീയ പുരസ്കാരങ്ങളും നേടിയ അഭിമാന താരമാണ് റഹ്‌മാൻ.

birthday secret of A R Rahman

More in Malayalam Breaking News

Trending

Recent

To Top