Bollywood
നെഹ്‌റു കുടുംബത്തെ ആക്ഷേപിച്ചു;ബോളിവുഡ് നടിയെ ഡിസംബര്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു!
നെഹ്‌റു കുടുംബത്തെ ആക്ഷേപിച്ചു;ബോളിവുഡ് നടിയെ ഡിസംബര്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു!
ബോളിവുഡ് നടി പായല്‍ റോഹത്ഗിയെ ഡിസംബര്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ നെഹ്‌റു-ഇന്ദിര കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ നിര്‍മിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസിലാണ് താരത്തെ അറസ്റ്റ് ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചര്‍മേഷ് ശര്‍മയുടെ പരാതിയില്‍ ഒക്ടോബര്‍ 10 നാണു പായലിനെതിരെ ഐടി നിയമം ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.ഞായറാഴ്ചയാണ് പായലിനെ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീട്ടില്‍നിന്ന് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പായൽ കോടതിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. അപ്പീല്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണു പൊലീസ്.
സെപ്റ്റംബര്‍ ആറിനും 21-നുമാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. തനിക്കെതിരെ നടപടിയെടുക്കാന്‍ നെഹ്‌റു-ഗാന്ധി കുടുംബം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും പായല്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്തത് അനാവശ്യമാണെന്നും മണ്ടത്തരം പറയാന്‍ നടിയെ വിട്ടുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യം മാനിക്കുകയാണു വേണ്ടെന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
payal rohatgi arrested sent to jail