Connect with us

ഇത് അർപ്പിത; ഖാൻ കുടുംബത്തിന്റെ ഭാഗ്യനക്ഷത്രം, കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഈ അനാഥകുട്ടി എങ്ങനെ സൽമാൻ ഖാന്റെ പെങ്ങളായി?

Bollywood

ഇത് അർപ്പിത; ഖാൻ കുടുംബത്തിന്റെ ഭാഗ്യനക്ഷത്രം, കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഈ അനാഥകുട്ടി എങ്ങനെ സൽമാൻ ഖാന്റെ പെങ്ങളായി?

ഇത് അർപ്പിത; ഖാൻ കുടുംബത്തിന്റെ ഭാഗ്യനക്ഷത്രം, കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഈ അനാഥകുട്ടി എങ്ങനെ സൽമാൻ ഖാന്റെ പെങ്ങളായി?

അർപ്പിത ഖാൻ എന്ന യുവതി ഖാൻ കുടുംബത്തിലേക്കെത്തിയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആ കഥ ഇങ്ങനെ:

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യന്ന സമയത്ത് ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട് ആവശ്യപ്പെട്ടു: ഡ്രൈവറുടെ നിരുത്സാഹപ്പെടുത്തലിനെ വകവയ്ക്കാതെ സൽമ എന്ന അക്കാലത്തേ അനുപമ എന്ന നടി ആ ചോരക്കുഞ്ഞിനേ ഒന്നും നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

ഭർത്താവ് സലിം ഖാൻ തിളങ്ങി നിൽക്കുന്ന കാലം. ഡോറിൽ സൽമ ഒന്ന് മുട്ടി ഒരു ഉറക്കച്ചുവടോടെ വന്ന തന്റെ നേരേ ഭാര്യ ചിരിച്ച് കൊണ്ട് നീട്ടിയ തെരുവിലെ ആ കുഞ്ഞിനേ നോക്കി കക്ഷിയും ഒന്ന് ചിരിച്ചു. എന്നിട്ട് സൽമയും ഭർത്താവും ഒരു കാര്യം തീരുമാനിച്ചു ഈ കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടു പിടിക്കണം.

സലീമും ഭാര്യയും ആ മാതാപിതാക്കളെ കണ്ടെത്തി ഒരു ചെറ്റക്കുടിലിൽ എത്തിയ സലിം ഖാൻ അവരോട് ഒരു ചോദ്യം ചോദ്യം ചോദിച്ചു. നിങ്ങൾ എന്തിന് കുട്ടിയേ കുപ്പത്തൊട്ടിലിൽ ഉപേക്ഷിച്ചു. സാമ്ബത്തിക പരാധീനതയാണ് കാരണം എന്ന് മാതാപിതാക്കൾ ഉത്തരം നൽകി.

സാമ്ബത്തികപരമായി സഹായിച്ചാൽ നിങ്ങൾ ഈ കുട്ടിയേ സംരംക്ഷിക്കുമോ? എന്ന ചോദ്യത്തിന് ആശാവകമായ ഒരു മറുപടിയും ആ മാതാപിതാക്കൾ നൽകിയില്ല. സലിഖാൻ തന്റെ പോക്കറ്റ് പരതി കൈയ്യിൽ കിട്ടിയ നോട്ട് കെട്ട് ആ ദമ്ബതികളുടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു. ഇനിയും നിങ്ങൾ ഈ കുട്ടിയെ അന്വേഷിക്കാൻ വന്നാൽ ഞാൻ നിങ്ങളെ ഇല്ലാതാക്കും എന്ന് പറഞ്ഞ് തിരിച്ചിറങ്ങി നേരെ വീട്ടിലേക്ക് ആ ചോരക്കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നു.

മൂന്ന് ആൺമക്കൾക്കൊപ്പം ആ പെൺകുട്ടിയേ എടുത്ത് വളർത്താൻ സലിം എടുത്ത തീരുമാനം മാതാപിതാക്കൾ , സമൂഹം അടക്കം എല്ലാരും എതിർത്തു. പക്ഷേ സലിം ഖാൻ അതിനെയൊക്കെ വകവച്ചില്ല. ഖാനും ഭാര്യയും ആ തെരുവിൽ നിന്നെടുത്ത പെൺകുട്ടിയെ ഹൃദയത്തോട് ചേർത്ത് വച്ചു. ആ കുട്ടിയുടെ പേരാണ് അർപ്പിതാ സലിം ഖാൻ.

അവൾക്ക് എണ്ണം പറഞ്ഞ മൂന്ന് സഹോദരങ്ങൾ. സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹൈൽ ഖാൻ. നിലത്തും താഴെയും വയ്ക്കാതെ ആ കുഞ്ഞിപ്പെങ്ങളെ അവർ നെഞ്ചിലേറ്റി. നിറത്തിലോ കുലത്തിലോ തങ്ങളുമായിട്ട് യാതൊരു സാമ്യമില്ലെങ്കിലും അവൾ ആ വീട്ടിലെ ഭാഗ്യനക്ഷത്രമായി. കൂടാതെ അവളുടെ വിവാഹം അവർ എറ്റവും വലിയ ആഘോഷമാക്കുകയും ചെയ്തു.

salman khan

More in Bollywood

Trending

Recent

To Top