Malayalam Breaking News
ആദ്യവിവാഹത്തിനെന്തുപറ്റി ? അമ്പിളി ദേവിയുടെ രണ്ടാം വിവാഹത്തിനെതിരെ വിമര്‍ശനവുമായി ആരാധകർ !!!
ആദ്യവിവാഹത്തിനെന്തുപറ്റി ? അമ്പിളി ദേവിയുടെ രണ്ടാം വിവാഹത്തിനെതിരെ വിമര്‍ശനവുമായി ആരാധകർ !!!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. സിനിമകളില്ലോടെയും സീരിയലിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമ്പിളി ദേവി. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമായിരിക്കുന്ന അമ്പിളി ദേവിയുടെ വിവാഹ വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയ വഴി ചിലര്‍ നടിയെ വിമര്‍ശിച്ചും ചിലര്‍ പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ്. അമ്പിളിയുടെ രണ്ടാം രണ്ടാം വിവാഹമാണെന്നുള്ളതാണ് ഇത്തരക്കാര്‍ ചൂണ്ടി കാണിക്കുന്ന പ്രശ്നം.
സിനിമയില്‍ വളരെ കുറച്ച് മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും സീരിയലുകളായിരുന്നു അമ്പിളി ദേവിയെ ശ്രദ്ധേയയാക്കിയത്. സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ശേഷം മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപനം, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി (തമിഴ്), കല്യാണ കുറിമാനം എന്നിങ്ങനെയുള്ള സിനിമകളില്‍ അമ്പിളി ദേവി അഭിനയിച്ചിരുന്നു. 2005 ല്‍ സിനിമ ജീവിതം അവസാനിപ്പിച്ചെങ്കിലും ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്നു.
സീരിയലകളില്‍ സജീവമായിരിക്കുന്ന അമ്പിളി ദേവിയുടെ വിവാഹത്തെ കുറിച്ച് പലര്‍ക്കും അത്ര അറിവില്ലായിരുന്നു. 2009 ലായിരുന്നു സീരിയല്‍ രംഗത്തെ പ്രമുഖ ക്യാമറമാന് ലോവലുമായി അമ്പിളി വിവാഹിതയാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച ഒരു വിവാഹമായിരുന്നു ഇതെങ്കിലും ഇരുവരും വേര്‍പിരിഞ്ഞ കാര്യം ആരും അറിഞ്ഞില്ല. ഇപ്പോള്‍ സീരിയല്‍ നടന് ആദിത്യനുമായിട്ടുള്ള വിവാഹ വാര്‍ത്ത വന്നതോടെയാണ് അമ്പിളിയുടെ കുടുംബ ജീവിതത്തെ കുറിച്ച് കൂടുതല്‍ പുറത്ത് വന്നത്.
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത സീരിയലില്‍ ഭാര്യ ഭര്ത്തക്കാന്മാരായി അഭിനയിക്കുന്നവരാണ് ജയന് ആദിത്യനും അമ്പിളി ദേവിയും. സീരിയലില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരജോഡികളില്‍ ഒരുവരാണ് ഇരുവരും. യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും വിവാഹം കഴിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫേക്ക് ന്യൂസാണോ എന്ന് സംശയിച്ചവരും കുറവല്ല. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് അറിഞ്ഞതോടെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തി.
അമ്പിളിയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത വന്നതോടെ ആദ്യ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. പുതിയൊരു മലയാളം സീരിയല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. സീരിയലിന്റെ അഭിനേതക്കാളും അണിയറ പ്രവര്‍ത്തകരുമെല്ലാം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അങ്ങനെ ആദ്യ ഭർത്താവുമായി എന്തോ പ്രശ്നമുള്ളതായി എല്ലാവരും കരുതി. അതെല്ലാം അമ്പിളിയ്ക്ക് നേരെ തിരിഞ്ഞിരുന്നു. നടിമാര്‍ രണ്ടാമതും വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഒരു വിഭാഗം ആളുകള്‍ നടിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി അമ്പിളിയും രംഗത്തെത്തിയിരുന്നു.
ഇരുവരും നേരത്തെ വിവാഹം ചെയ്തവരാണ്. ആദ്യത്തെ വിവാഹത്തില്‍ ഇരുവര്‍ക്കും മക്കളുമുണ്ട്. വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.ക്യാമറാമാന് ലോവല്‍ ആയിരുന്നു അമ്ബിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. 2009 ലാണു നോവലും അമ്ബിളി ദേവിയും വിവാഹിതരായത്.
ആദിത്യന് അനശ്വര നടന് ജയന്റെ അനുജന്റെ മകന് ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന് പിള്ളയുടെയും മകളാണ് അമ്ബിളി.
ambili devi’s marriage
