Malayalam Breaking News
ആദിത്യന് അമ്പിളിയെ ചതിവില്‍പ്പെടുത്തി തട്ടിയെടുത്തു; എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ് ലോവല്‍
ആദിത്യന് അമ്പിളിയെ ചതിവില്‍പ്പെടുത്തി തട്ടിയെടുത്തു; എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ് ലോവല്‍
നടി അമ്പിളി ദേവിയും നടന് ആദിത്യനുമായുള്ള വിവാഹത്തെചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ഇപ്പോള്‍ ആദിത്യനും അമ്പിളിക്കുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്പിളിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആദിത്യന് തന്നെയും അമ്പിളിയെയും മനപ്പൂര്‍വ്വം ചതിച്ച് വിവാഹം കഴിച്ചതാണെന്ന് ലോവല്‍ പറഞ്ഞത്.
‘എന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന് തന്നെയാണ്. അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തി. അതില്‍ അയാള്‍ വിജയിച്ചിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടത് എനിക്കും.
എല്ലാ ദമ്പതിമാര്‍ക്കും ഇടയിലും ഉണ്ടാവില്ലേ ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍. പിന്നെ, എനിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും പുറത്തു നിന്നു പലരും അമ്പിളിയെ വിളിച്ചു പറഞ്ഞു. ജീവിതം തകര്‍ക്കാന്‍ ചിലര്‍ വച്ച പാരകള്‍.
പൊരുത്തക്കേടുകള്‍ തുടര്‍ന്നപ്പോള്‍ കുറച്ചു നാള് അകന്നു താമസിക്കാം എന്ന് അമ്പിളിയാണ് പറഞ്ഞത്. ‘പിരിയാനോ മറ്റൊരു വിവാഹത്തിനോ താത്പര്യമില്ല’ എന്നും പറഞ്ഞു. എല്ലാം നേരെയാവുന്നെങ്കില്‍ ആവട്ടെ എന്നു ഞാന്‍ കരുതി. ഏഴു മാസം ഞാന്‍ മാറി നിന്നു. കുഞ്ഞിനെ ഓര്‍ത്താണ് അങ്ങനെ ചെയ്തത്. ഇടയ്ക്കിടെ ഞാന്‍ അമ്പിളിയുടെ വീട്ടില്‍ ചെല്ലും, കുഞ്ഞിനെ കണ്ട് മടങ്ങും. അങ്ങനെയിരിക്കെ ഒരു ദിവസം അമ്പിളി വിളിച്ച് വിവാഹമോചനം വേണം എന്നു പറഞ്ഞു. എന്റെ കുഞ്ഞിനെ കൈയ്യിലെടുത്താണ് ആദിത്യന് അമ്പിളിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി പരമാവധി ഇല്ലാക്കഥകള്‍ പറഞ്ഞു . അമ്പിളിയുടെ മനസ്സ് മുഴുവന്‍ വിഷം നിറച്ചു. ഒരു സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയം കൂടി തുടങ്ങിയതോടെ എല്ലാം പൂര്‍ണം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്. അപ്പോള്‍ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന്.’ ലോവല്‍ പറയുന്നു.
‘പ്രശ്നങ്ങള്‍ തീര്‍ന്ന് എന്നെങ്കിലും ഒരുമിക്കാം എന്നു കരുതിയാണ് ഏഴു മാസം ഞാന്‍ മാറി നിന്നത്. പക്ഷേ, ഒരാള്‍ക്ക് നമ്മളെ വേണ്ട എന്നു പറയുമ്പോള്‍ പിന്നെ എന്തു വേണം. മോന്റെയും അമ്പിളിയുടെയും ഭാവിയും ഓര്‍ത്തു. എന്നെക്കാളും നല്ലൊരാളുടെ കൂടെ അവള് സുഖമായി ജീവിക്കട്ടെ എന്നു കരുതി. അതു ഞാന്‍ അമ്പിളിയോട് പറഞ്ഞതുമാണ്. അവര്‍ക്കു വിവാഹമോചനം നിര്‍ബന്ധം ആയിരുന്നു. ഒരു പക്ഷേ, ഈ ബന്ധത്തിനു വേണ്ടി ആയിരിക്കാം. ഞങ്ങളുടെ പേരില്‍ അഞ്ചു സെന്റ് സ്ഥലം ഉണ്ടായിരുന്നു. അത് വാങ്ങാന്‍ കൂടുതല്‍ പൈസ മുടക്കിയത് അമ്പിളിയായിരുന്നു. സ്ഥലം തിരികെ വേണം എന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ അത് അമ്പിളിയുടെ പേരില്‍ എഴുതി നല്‍കുകയും ചെയ്തു. വിവാഹത്തിന് രണ്ടു ദിവസം മുമ്പ്. അതറിഞ്ഞപ്പോള്‍ ഞാന്‍ അമ്പിളിയുടെ അച്ഛനെ വിളിച്ചു. ‘ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്’ എന്ന് പറഞ്ഞു. ഞാന്‍ ഫോണ്‍വെച്ച് അഞ്ച് മിനിറ്റു കഴിഞ്ഞപ്പോള്‍ ആദിത്യന്റെ സുഹൃത്ത് എന്നു പറഞ്ഞ് ഏതോ ഒരു ഗുണ്ട എന്നെ വിളിച്ച് മിണ്ടാതിരുന്നില്ലെങ്കില്‍ എന്നെ കൊന്നു കളയും എന്നു ഭീഷിണി മുഴക്കി.’ ലോവല്‍ പറഞ്ഞു.
ambili devi second marriage
