Malayalam Breaking News
ആത്മഹത്യക്കൊരുങ്ങിയ നാളുകൾ ; അമ്പിളി ദേവിയും ആദിത്യനും തുറന്നു പറയുന്നു !!!
ആത്മഹത്യക്കൊരുങ്ങിയ നാളുകൾ ; അമ്പിളി ദേവിയും ആദിത്യനും തുറന്നു പറയുന്നു !!!
സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യനും. ഇ അടുത്ത കാലത്ത് ഇരുവരും വിവാഹം കഴിച്ചത് ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ഏറെ വിവാദങ്ങളും ഇതേ തുടർന്നുണ്ടായി. പിന്നീട് ഇരുവരും തുറന്നു പറച്ചിലുമായി മാധ്യമങ്ങളിൽ എത്തി . ഇപ്പോഴിതാ ഇരുവരും ആത്മഹത്യക്കൊരുങ്ങിയ നാളുകൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ്. ബ്രിട്ടാസ് ഷോ ജെ ബി ജംഗ്ഷനിലാണ് ഇരുവരും മനസ്സ് തുറന്നത്.
ക്യാമറാമാനായ ലോവലുമായുള്ള വിവാഹത്തില്‍ നിന്നും വേര്‍പിരിഞ്ഞാണ് അമ്ബിളി ദേവി ആദിത്യനെ വിവാഹം ചെയ്തത്. അഭിനേത്രിയെ ആയിരുന്നു ആദിത്യന് നേരത്തെ വിവാഹം ചെയ്തത്. അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും സംസാരിച്ചിരുന്നു. ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കിയത്. വീട്ടുകാരുമായി ഇതേക്കുറിച്ച് സംസാരിച്ചപ്പോഴും പച്ചക്കൊടി ലഭിച്ചതോടെയാണ് ഇരുവരും വിവാഹിതരായത്. അമ്ബിളിയുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് ആദ്യഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്.
ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട് തന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നുവെന്നും അവരില്‍ പലര്‍ക്കും കാരണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ആദിത്യന് പറയുന്നു. വിവാഹത്തിന് പിന്നാലെ ആരോപണങ്ങളുടെ പെരുമഴയായിരുന്നു. നിര്‍ത്താതെ വന്നപ്പോഴാണ് പ്രതികരിക്കാനായി തീരുമാനിച്ചത്. തെളിവ് സഹിതം പല കാര്യങ്ങളും പുറത്തുവിടുമെന്ന് അമ്ബിളി ദേവി അറിയിച്ചതിന് പിന്നാലെയായാണ് പലരും പിന്‍വാങ്ങിയത്. തന്നെക്കുറിച്ച് പ്രചരിച്ചിരുന്ന പല കാര്യങ്ങളിലും വാസ്തവമില്ലെന്നും കരുതിക്കൂട്ടിയുള്ള ആരോപണമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഒരു വ്യക്തി തന്നെ ദ്രോഹിച്ചിട്ടുണ്ടെന്ന് ആദിത്യന് പറയുന്നു. തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് അമ്മ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്നദ്ദേഹത്തില്‍ നിന്നും അത്ര സ്വീകരണമല്ല സ്വീകരിച്ചതെന്നും ആദിത്യന് വ്യക്തമാക്കിയിട്ടുണ്ട്. തന്രെ മുന്‍ഭാര്യയുമായുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ആദ്യമായി അദ്ദേഹത്തെ കണ്ടത്. കള്ളക്കേസില്‍ കുടുക്കിയതിന് പിന്നിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
തന്റെ മനസ്സിലെ ഇഷ്ടത്തെക്കുറിച്ച് അമ്ബിളി ദേവിക്കും അറിയാമായിരുന്നുവെങ്കിലും അതിന് മുന്‍പ് തന്നെ ലോവല്‍ തന്റെ ഇഷ്ടം തുറന്നുപറയുകയും അമ്ബിളി അതംഗീകരിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് താന്‍ പറഞ്ഞ് നടക്കുന്നുവെന്ന തരത്തില്‍ പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞത്. ഇതോടെയാണ് അമ്ബിളി തന്നോട് അതേക്കുറിച്ച് ചോദിച്ചത്. ആരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് അന്നത്തെ സംഭവങ്ങള്‍ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് മനസ്സിലായത്.
ലോവലുമായുള്ള ബന്ധം പിരിയുന്നതിനായി അമ്പിളി ദേവി കോടതിയെ സമീപിച്ചിരുന്നു. എന്തെങ്കിലും കാരണത്താല്‍ മകന് നഷ്ടമായാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് അന്ന് അമ്ബിളി പറഞ്ഞിരുന്നതായി ആദിത്യന് പറയുന്നു. വിഷമഘട്ടത്തിലെല്ലാം താന്‍ പിടിച്ചുനിന്നത് മകനെക്കുറിച്ചോര്ത്തായിരുന്നുവെന്നും അവനെ നഷ്ടമായാല്‍ പിന്നെ ജീവിതം വേണ്ടെന്നുമായിരുന്നു അന്ന് മനസ്സിലെന്നും അമ്ബിളി പറയുന്നു.
അമ്മ പോയതോടെ ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യതയായിരുന്നു എന്ന് ആദിത്യൻ. കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൈവിടുകയും കുപ്രചാരണങ്ങളുമൊക്കെയായപ്പോഴാണ് താന്‍ ആതമഹത്യയ്ക്കായി ശ്രമിച്ചതെന്ന് ആദിത്യന് പറയുന്നു. ഗുളിക കഴിച്ച് ആശുപത്രിയിലേക്കെത്തിച്ച തന്നെക്കുറിച്ചുള്ള വാര്‍ത്തയും അന്ന് പുറത്തുവന്നിരുന്നു. ആ സമയത്ത് എല്ലാം അവസാനിപ്പിക്കാനാണ് തോന്നിയതെന്നും അതാണ് അത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നും താരം പറയുന്നു.
സീത സീരിയലില്‍ ഭാര്യഭര്ത്താക്കന്മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഒന്നിച്ചത്. സിനിമയിലും സീരിയലിലുമൊക്കെയായി നേരത്തെ തന്ന അമ്പിളി ദേവിയെ പരിചയമുണ്ടെന്നും അന്ന് തന്നെ മനസ്സില്‍ ഒരു ഇഷ്ടമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് കൃത്യസമയത്ത് തുറന്ന് പറയാന്‍ കഴിയാതെ വന്നതോടെയാണ് ഇരുവരും വേറെ വിവാഹിതരായത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത് വരുന്ന സീതയിലെ രംഗമാണോ കല്യാണം പലരും ചോദിച്ചത്. ആദിത്യനും അമ്ബിളിയും വിവാഹിതരായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംശയവുമായി ആരാധകരെത്തിയത്. വിവാഹത്തിന് പിന്നാലെ തന്നെ വിവാദങ്ങളുടെ പരമ്ബരയായിരുന്നു.
ambili devi and adithyan think about suicide
