Connect with us

ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ ; വീഡിയോ പങ്കുവെച്ച് അമ്പിളി

Actress

ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ ; വീഡിയോ പങ്കുവെച്ച് അമ്പിളി

ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ ; വീഡിയോ പങ്കുവെച്ച് അമ്പിളി

യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് അമ്പിളി ദേവി. സിനിമയിൽ ആദ്യം സഹോദരീ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അമ്പിളി സീരിയലുകളിലും വേഷമിട്ടിരുന്നു. അഭിനയത്തിനൊപ്പം നൃത്തവും താരം ചേര്‍ത്തു നിര്‍ത്തി. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴും ക്ലാസുകളുമൊക്കൊയി ഡാന്‍സ് രംഗത്ത് സജീവമായിരുന്നു താരം. തന്റെ സുഖവും ദുഖവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അമ്പിളി പങ്കുവയ്ക്കാറുണ്ട്.

. മലയാളത്തിലും തമിഴിലുമായി ഏഴ്, എട്ട് സിനിമകളിൽ അഭിനയിച്ച അമ്പിളി 50 -ഓളം സീരിയലുകളിലാണ് അഭിനയിച്ചിട്ടുള്ളത്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ അമ്പിളി ദേവി അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ താരം തിരിച്ചെത്തി.

അതേസമയം, വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്ന താരമാണ് അമ്പിളി. രണ്ടു തവണ വിവാഹമോചിതയായ താരം ഇന്ന് രണ്ടു കുഞ്ഞു മകൾക്കൊപ്പമാണ് ജീവിക്കുന്നത്. 2009 ലാണ് അമ്പിളി ആദ്യം വിവാഹിതയാവുന്നത്. ഈ ബന്ധം പത്ത് വർഷങ്ങൾക്ക് ശേഷം പിരിയുകയായിരുന്നു.

രണ്ടാമത് നടൻ ആദിത്യനെയാണ് നടി വിവാഹം ചെയ്തത്. എന്നാൽ രണ്ടു വർഷം കൊണ്ട് ഈ ബന്ധവും പിരിഞ്ഞു. കേരളത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ഇവർക്കിടയിലെ പ്രശ്‍നങ്ങൾ. ഇപ്പോൾ രണ്ടു മക്കളെയും കൊണ്ട് സിംഗിൾ മദറായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് നടി.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെയും മറ്റുമായി അമ്പിളി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മൂത്ത മകന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മോന്‍ അറിഞ്ഞും അറിയാതെയുമായി പകര്‍ത്തിയ വീഡിയോകൾ ചേർത്തുള്ളതാണ് അമ്പിളിയുടെ പുതിയ വീഡിയോ.അമ്പിളിയെ പോലെ തന്നെ കുഞ്ഞുമക്കളും ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അമ്പിളി എപ്പോഴും ഇവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മക്കൾക്കൊപ്പം നടത്തിയ അമ്പിളിയുടെ യാത്ര വിഡിയോകൾ ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ വീഡിയോക്ക് താഴെ മൂത്ത മകൻ അപ്പുവിന് നിരവധി പേരാണ് ആശംസകൾ നേരുന്നത്.

ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ എന്ന് കുറിച്ചു കൊണ്ടാണ് അമ്പിളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ അമ്മയെപ്പോലെ തനിക്കും നൃത്തത്തിൽ താല്‍പര്യമുണ്ടെന്ന് അപ്പു വ്യക്തമാക്കിയിരുന്നു. നൃത്ത മത്സരത്തില്‍ മകന് ഒന്നാം സ്ഥാനം ലഭിച്ച സന്തോഷം ഒരിക്കൽ അമ്പിളി ദേവി പങ്കുവെച്ചിട്ടുണ്ട്. ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, മക്കളുടെ കൂടെ കൂടുമ്പോള്‍ എല്ലാ വിഷമങ്ങളും മറക്കും. എന്നും കാണാനാഗ്രഹിക്കുന്ന ചില മുഹൂര്‍ത്തങ്ങളാണ് അവര്‍ക്കൊപ്പമുള്ളതെന്ന് അമ്പിളി പറഞ്ഞിട്ടുണ്ട്.

ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലാണ് അമ്പിളി ഒരു ചെറിയ ബ്രേക്ക് എടുത്തത്. നാളുകള്‍ക്ക് ശേഷമായി അമ്പിളി ദേവി തിരിച്ച് വരവ് അറിയിച്ചപ്പോള്‍ ആരാധകര്‍ മികച്ച പിന്തുണയായിരുന്നു നല്‍കിയത്. ഇളയ മകനും അമ്മയ്ക്കും ഒപ്പമാണ് താരം ലൊക്കേഷനിലേക്ക് പോവുന്നത്. മകനെ തന്നിൽ നിന്ന് മാറ്റി നിര്‍ത്താനാവില്ലെന്ന് അമ്പിളി പറഞ്ഞിട്ടുണ്ട്.

തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെയായിരുന്നു അമ്പിളി ദേവി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിൽ മായ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുമ്പപ്പൂവിന് ശേഷം സൂര്യ ടിവിയിലെ കനല്‍പ്പൂവിലേക്കാണ് നടി എത്തിയത്.

More in Actress

Trending

Recent

To Top