Connect with us

ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റ്; ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്, അവനും അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ…; ബിബിന്‍ ജോര്‍ജ്ജ്

Actress

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എറണാകുളം ലോ കോളേജില്‍ തങ്കം സിനിമയുടെ പ്രെമോഷനെത്തിയ അപര്‍ണ ബാലമുരളിയ്ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്നുള്ള മോശം പെരുമാറ്റത്തില്‍ പ്രതികരിച്ച് നടന്‍ ബിബിന്‍ ജോര്‍ജ്ജ്.’ പെര്‍മിഷന്‍ ഇല്ലാതെ ഒരു പെണ്‍കുട്ടിയുടെ അടുത്ത് അങ്ങനെ ചെയ്തത് വളരെ വലിയ തെറ്റാണ്. തിരിച്ചും ഉണ്ടാകാറുണ്ടല്ലോ.

ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്. അവനും അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ. തെറ്റ് തന്നെയാണ് ചെയ്തത്. അവനൊരു ഭയങ്കര ചീത്തക്കാരനായിട്ട്, അവനൊരു പെങ്ങളുണ്ടെങ്കില്‍ ഏത് രീതിയില്‍ അവരെ ബാധിക്കുമെന്ന്. ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റാണ്’ എന്നും ബിബിന്‍ പറഞ്ഞു.

അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഒട്ടും പ്രതീക്ഷിക്കാത്തതാണ് ലോ കോളെജില്‍ നടന്നതെന്നും അപര്‍ണ ബാലമുരളി പറഞ്ഞിരുന്നു. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുണ്ടെന്നും അപര്‍ണ വ്യക്തമാക്കിയിരുന്നു.

വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ചെത്തുന്ന വെടിക്കെട്ട് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവേയാണ ലോ കോളേജ് വിഷയത്തെക്കുറിച്ച് ബിബിന്‍ മനസ്സുതുറന്നത്.

Continue Reading
You may also like...

More in Actress

Trending

Uncategorized