Actress
ഒരിക്കലും പ്രതീക്ഷിക്കാത്തവർക്കെതിരായാണ് ആരോപണങ്ങൾ, ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണം; അമല പോൾ
ഒരിക്കലും പ്രതീക്ഷിക്കാത്തവർക്കെതിരായാണ് ആരോപണങ്ങൾ, ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണം; അമല പോൾ
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയാണ് അമല പോൾ. മികച്ച നടിയെന്നത് പോലെ തന്നെ ബോൾഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോൾ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്. മലയാളത്തിൽ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അമല പോൾ.
ഇപ്പോഴിതാ ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് പറയുകയാണ് അമല പോൾ. റിപ്പോർട്ടിലെ പരാമർശങ്ങൾ അസ്വസ്ഥതയുമാണ് ഉണ്ടാക്കുന്നതെന്നാണ് താരം പറയുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്തവർക്കെതിരായാണ് ആരോപണങ്ങൾ. ഇതിനൊരു ന്യായീകരണമുണ്ടാവുമെന്നാണ് പ്രതീക്ഷ.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ഡബ്ല്യൂ.സി.സി ശക്തമായി പ്രവർത്തിച്ചു. അവരുടെ കഠിനാധ്വാനം ഇതിനുപിന്നിലുണ്ട്. ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണം. എല്ലായിടത്തും അമ്പത് ശതമാനമാണല്ലോ സ്ത്രീകൾ വരേണ്ടത്.
ഭാവിയിൽ ഇപ്പോഴുണ്ടായതുപോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ കമ്മ്യൂണിറ്റികളിലും സംഘടനകളിലും സ്ത്രീകൾ മുന്നിലേയ്ക്ക് വരണമെന്നാണ് എന്റെ അഭിപ്രായം എന്നുമാണ് അമല പോൾ പറഞ്ഞത്.
അതേസമയം, ലെവൽ ക്രോസ് എന്ന ചിത്രമാണ് അമലയുടേതായി പുറത്തെത്തിയത്. അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയത്.
അർഫാസ് അയൂബ് ആണ് സംവിധായകൻ. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസാണ്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തിയത്.
ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
