Connect with us

അമല ഇഴുകി ചേർന്ന് അഭിനയിക്കുകയും തുടർച്ചയായി അഭിനയിക്കാൻ തുടങ്ങിയതോടെ നിറം പിടിപ്പിച്ച കഥകൾ വന്നു തുടങ്ങി; ആലപ്പി അഷ്റഫ്

Malayalam

അമല ഇഴുകി ചേർന്ന് അഭിനയിക്കുകയും തുടർച്ചയായി അഭിനയിക്കാൻ തുടങ്ങിയതോടെ നിറം പിടിപ്പിച്ച കഥകൾ വന്നു തുടങ്ങി; ആലപ്പി അഷ്റഫ്

അമല ഇഴുകി ചേർന്ന് അഭിനയിക്കുകയും തുടർച്ചയായി അഭിനയിക്കാൻ തുടങ്ങിയതോടെ നിറം പിടിപ്പിച്ച കഥകൾ വന്നു തുടങ്ങി; ആലപ്പി അഷ്റഫ്

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയാണ് അമല പോൾ. മികച്ച നടിയെന്നത് പോലെ തന്നെ ബോൾഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോൾ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്.മലയാളത്തിൽ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.താരം പോസ്റ്റ് ചില ഫോട്ടോകൾക്ക് സൈബർ ആക്രമണങ്ങളും ഏൽക്കാറുണ്ട്.എന്നാൽ അതൊന്നും അമല ചെവി കൊള്ളാറില്ല.

ഇപ്പോഴിതാ അമല പോളിന്റെ ആദ്യ വിവാഹഹബന്ധം വേർപിരിഞ്ഞതിനെ കുറിച്ചും അതിൽ നടൻ ധനുഷിന്റെ പേര് ഉയർന്ന ്വന്നതിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ധനുഷും ശ്രുതി ഹാസനും നായിക നായകന്മാരായി അഭിനയിച്ച സിനിമയായിരുന്നു ത്രീ. ധനുഷ് തന്നെ എഴുതി പാടിയ പാട്ടാണ് ‘വൈ ദിസ് കൊലവെരി’ എന്ന് തുടങ്ങുന്ന പാട്ട്. യൂട്യൂബിൽ 465 മില്യൺ ആളുകളാണ് ഈ പാട്ട് കണ്ടത്. അങ്ങനെ ചരിത്രം സൃഷ്ടിച്ചെങ്കിലും പടം പരാജയമായിരുന്നു.

അതിനൊപ്പം തന്നെ ധനുഷിന്റെ ജീവിത പരാജയത്തിലേക്കും വഴിയൊരുങ്ങി. അതിനു കാരണം ധനുഷിനെയും ശ്രുതി ഹാസനെ കുറിച്ചുള്ള ഗോസിപ്പുകൾ കാട്ടുതീ പോലെ പരന്നതാണ്. സിനിമാ മേഖലയിൽ പതിനായിരക്കണക്കിന് ഗോസിപ്പുകൾ ഉണ്ടാവും. അതൊന്നും ഞാൻ നോക്കാറേ ഇല്ലെന്നാണ് ശ്രുതി ഹാസൻ മറുപടിയായി പറഞ്ഞത്. അതുപോലെ ധനുഷിന്റെ ഭാര്യയായ ഐശ്വര്യയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

ശ്രുതി ഹാസൻ എന്റെ ബാല്യകാല സുഹൃത്താണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഈ പറയുന്നതെന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നാൽ ഭർത്താവിനെ മോശക്കാരൻ ആക്കാതിരിക്കാനും അദ്ദേഹത്തിന്റെ ഇമേജ് നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് ഐശ്വര്യ അന്നങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോൾ അവരോട് അടുപ്പമുള്ളവർ പറയുന്നത്.

ഇതുപോലെ ഉയർന്ന വന്ന ഗോസിപ്പാണ് നടി അമല പോളും ധനുഷും തമ്മിലുള്ളത്. ധനുഷിന്റെ നിരവധി ചിത്രങ്ങളിൽ അമല ഇഴുകി ചേർന്ന് അഭിനയിക്കുകയും തുടർച്ചയായി അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഇവരെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ വരുന്നത്. അമല പോളിന്റെ ആദ്യ വിവാഹബന്ധം പരാജയപ്പെടാൻ കാരണമായത് ഇവർ തമ്മിലുള്ള അടുപ്പമാണെന്നാണ് കഥകൾ.

പിതാവിനെയും ഭർത്താവിനെയും നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത സിനിമകളൊക്കെ വലിയ പരാജയമായിരുന്നു. ഇതിനിടയിലാണ് ധനുഷിന്റെ കുടുംബവും രജനികാന്തിന്റെ കുടുംബവും തീരെ സഹകരണമില്ലെന്ന വാർത്ത വരുന്നത്. ഒരു വാർത്തയ്ക്കും ചെവി കൊടുക്കാതെ തനിക്ക് ശരിയെന്ന് തോന്നുന്ന ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഐശ്വര്യയിപ്പോൾ. ഇതോടെ ഇവരുടെ ദാമ്പത്യത്തിന്റെ അടിത്തറ ഇളകാൻ തുടങ്ങി.

താരങ്ങളുടെ വേർപിരിയലിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് രജനികാന്തും ഭാര്യയും പിന്നെ ധനുഷിന്റെ രണ്ട് മക്കളുമാണ്. ഇപ്പോൾ കൊച്ച് മക്കളുടെ കൂടെയാണ് രജനികാന്തിന്റെ കൂടുതൽ സമയവും. മകളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാതെ ഒരു നിസാഹയകനായ പിതാവായി രജനി മാറി. അടച്ചിട്ട മുറിയിൽ വെച്ചാണ് ധനുഷും ഐശ്വര്യയും അവരുടെ വിവാഹമോചനം നടത്തിയത്. അതിനാൽ ഇവരുടെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് പുറത്ത് വന്നിട്ടില്ലെന്നും അഷ്‌റഫ് കൂട്ടിച്ചേർത്തു.

2023 നവംബറിലായിരുന്നു അമല വീണ്ടും വിവാഹിതയായത്. ഇവർക്കൊരു കുഞ്ഞും ഉണ്ട് ഇപ്പോൾ. ഇളയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയാണ് ജഗത്. അമല പോൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണ്. 2014 ൽ സംവിധായകൻ എ.എൽ. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

എന്നാൽ അധികം വൈകാതെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു, മൂന്ന് വർഷങ്ങൾക്ക് ശേഷം 2017ൽ ഇവർ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെയാകെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്. വിവാഹശേഷം കരിയറുമായി മുന്നോട്ട് പോകുന്നതിനെ സംവിധായകനും കുടുംബവും പിന്തുണയ്ക്കാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. വിജയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് അമല പോൾ ആയിരുന്നു. നടി തന്നെയാണ് വിവാഹിതിയായ സമയത്ത് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്.

കല്യാണത്തെ പറ്റി പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു. ഇൻഡസ്ട്രിയിൽ ഒരുപാട് വർഷം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നെങ്കിലും. കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും മൂന്ന് വർഷത്തിന് മുകളിൽ ഇൻഡസ്ട്രിയിൽ ഞാൻ നിൽക്കുമെന്നെനിക്ക് തോന്നുന്നില്ല. എനിക്കെപ്പോഴും മാറ്റങ്ങൾ വേണം, ഞാനെപ്പോഴും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടാനാഗ്രഹിക്കുന്നു, എന്നുമാണ് അമല പോൾ പറഞ്ഞത്.

2011ൽ അമല പോൾ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്തത് എ എൽ വിജയ്യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ എൽ വിജയ് സംവിധാനം ചെയ്ത ‘തലൈവ’ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. വിവാഹ മോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളുമായാണ് അമല പോൾ ആരാധകർക്ക് മുന്നിലേക്ക് എത്തിയത്.

വീണ്ടും പഴയ പോലെ സിനിമകളിൽ സജീവമാവുകയും ചെയ്തു. അതിനിടെ എ.എൽ വിജയ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എ.എൽ വിജയ് വിവാഹം ചെയ്യുന്നത്. അധികം വൈകാതെ ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. സൗഹൃദപരമായൊരു വേർപിരിയൽ ആയിരുന്നു അമലയുടെയും വിജയുടേതും.

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് മലയാളത്തിലേയ്ക്ക് അമല എത്തിയത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു.

ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാർത്തകളിൽപ്പെട്ടിരുന്നു. കോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് ധനുഷും ഐശ്വര്യയും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ രണ്ടാളും ഔദ്യോഗികമായി വേർപിരിഞ്ഞിരിക്കുകയാണ്.

വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി വിവാഹമോചനം അനുവദിച്ചത്. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്.

മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാൽ ഇരുവരും വീണ്ടും ഒന്നിക്കുമെന്ന തരത്തിൽ അടുത്തിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു. നവംബർ 21 ന് ഇരുവരും കോടതിയിൽ എത്തി. ഇന്നാണ് വിവാഹമോചന വിധി വന്നത്. വേർപിരിയുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.

ധനുഷിന്റെ പിതാവ് കസ്തൂരി രാജയടക്കം അവരുടെ തീരുമാനത്തെ തള്ളിപ്പറഞ്ഞു. ചെറിയ അഭിപ്രായ വ്യത്യാസങ്ങളേയുള്ളൂ. ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തിൽ വിവാഹമോചനമല്ല എന്നാണ് കസ്തൂരി രാജ അന്ന് പറഞ്ഞിരുന്നത്.

അതേസമയം, നടി നയൻതാരയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് ധനുഷ് ഇപ്പോൾ. നടിയുടേതായി നെറ്റ്ഫ്‌ളിക്‌സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.

സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.

പിന്നാലെ നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ ആരോപണങ്ങളുമായി ധനുഷ് രംഗത്തെത്തിയിരുന്നു. നയൻതാരക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ധനുഷ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചു.

നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്. എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. സെറ്റിൽ ഇരുവരും വൈകിയാണ് വരുന്നത്. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വിഘ്നേഷ് ആവർത്തിച്ച് ചിത്രീകരിച്ചുവെന്നും ധനുഷ് സത്യവാങ്മൂലത്തിൽ പറയുന്നു.

മാത്രമല്ല, ഡോക്യുമെന്ററിക്കായി ചില ദൃശ്യങ്ങൾ വിഘ്നേഷ് രഹസ്യമായി ചോദിച്ചു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഡയറക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യപ്പെട്ടത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചപ്പോൾ വിഘ്നേഷ് അസഭ്യം പറഞ്ഞുവെന്നും ധനുഷ് ആരോപിച്ചു.

More in Malayalam

Trending

Recent

To Top