Connect with us

കുഞ്ഞിനും ഭർത്താവിനുമൊപ്പം ബാലിയിൽ ദീപാവലി ആഘോഷിച്ച് അമല പോൾ; മതം മാറിയോ എന്ന് കമന്റുകൾ

Actress

കുഞ്ഞിനും ഭർത്താവിനുമൊപ്പം ബാലിയിൽ ദീപാവലി ആഘോഷിച്ച് അമല പോൾ; മതം മാറിയോ എന്ന് കമന്റുകൾ

കുഞ്ഞിനും ഭർത്താവിനുമൊപ്പം ബാലിയിൽ ദീപാവലി ആഘോഷിച്ച് അമല പോൾ; മതം മാറിയോ എന്ന് കമന്റുകൾ

തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറാനും സാധിച്ചു. നാളുകളുടെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേയ്ക്കും തിരിച്ചു വരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് അമല പോൾ.

ആദ്യ വിവാഹം പരാജയപ്പെട്ടശേഷം സിം​ഗിൾ ലൈഫ് നയിക്കുന്നതിനിടെയാണ് അമല ജ​ഗതിനെ കാണുന്നതും പരിചയപ്പെടുന്നതും. അടുത്തിടെയാണ് നടി അമ്മയായത്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു. വിവാഹത്തിന് മുമ്പേ താൻ ഗർഭിണിയായിരുന്നെന്നാണ് നടി തുറന്ന് പറഞ്ഞത്.

ഗുജറാത്ത് സ്വദേശിയാണ് ജ​ഗത്. അമല പോൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണ്. ഇപ്പോഴിതാ മകൻ വന്നതിന് ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോക്കാൻ അമല പോളും ഭർത്താവിനും കുഞ്ഞിനുമൊപ്പം ബാലിയിലേയ്ക്ക് പോയിരുന്നു. ഇതോടെ ആരാധകർ ചില സംശയങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

ജ​ഗതിന്റെ പങ്കാളിയായശേഷം അമല ഹിന്ദു മതം സ്വീകരിച്ചോ എന്നാണ്. അമലയും ആനിയെയും നയൻതാരയെയും പോലെ ആയോ, മതം മാറിയപ്പോൾ പേര് മാറ്റിയോ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിന് കാരണം ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ കുടുംബ സമേതം താരം ദീപാവലി ആ​ഘോഷിച്ചുവെന്നതാണ്. സഞ്ചാരികളുടെ സ്വർഗമായ ബാലി സ്പിരിച്വാലിറ്റിയും ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്.

എൻ്റെ ജന്മദിനമായ ഒക്ടോബർ 26 ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം നവംബർ 4 എന്നിവയെല്ലാം അടുത്തടുത്താണ്. അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് കഴിഞ്ഞ ദിവസം ബാലി യാത്രയ്ക്ക് പിന്നിലെ കാരണം വിവരിച്ച് അമല പറഞ്ഞത്.

പർവതങ്ങളും ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാർന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങൾ.

നാളുകൾക്ക് മുമ്പ് പഴനി ക്ഷേത്രം സന്ദർശിച്ച നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു കുറച്ച് നാളുകൾക്ക് മുമ്പ് താരം ക്ഷേത്ര ദർശനം നടത്തിയത്. അന്നും ചിലർ അമല മതം മാറിയോ എന്ന് ചോദിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ അന്നും താരം ഇതേ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.

അടുത്തിടെ, തന്റെ ഭർത്താവ് ജഗത് ദേശായിയെക്കുറിച്ചും അമല പോൾ സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ റീലുകൾ ഇടാൻ ജഗത്തിന് ഇഷ്‌ടമാണ്. ഞങ്ങൾ തമ്മിൽ അടിയുണ്ടാകുന്നതിന് കാരണം തന്നെ ഇത് ആണ്. ആൾ ഒരു ഇൻസ്റ്റഗ്രാമർ പോലെയാണ്. വൈബ് ആണ്. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. സിനിമയുടെ സമയത്തും യാത്ര ചെയ്യുമ്പോഴുമാണ് ഞാൻ പോസ്റ്റുകളിടുന്നത് ആൾക്ക് അതാണ് ഇഷ്ടമെന്നും അമല പോൾ വ്യക്തമാക്കി.

അതേസമയം ലെവൽ ക്രോസ് എന്ന ചിത്രമാണ് അമലയുടേതായി പുറത്തെത്താനുള്ളത്. അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തൻ പടമാണ് ലെവൽ ക്രോസ്. ജൂലൈ ഇരുപത്തിയാറിന് റിലീസ് ചെയ്യും. ഇപ്പോൾ ഇതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ആസിഫും അമലയും. അർഫാസ് അയൂബ് ആണ് സംവിധായകൻ. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസാണ്.

ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

More in Actress

Trending