Bollywood
സിനിമ നടിമാരെ വെല്ലുന്ന ലുക്കിൽ ദുൽഖറിന്റെ ഭാര്യ അമാൽ !
സിനിമ നടിമാരെ വെല്ലുന്ന ലുക്കിൽ ദുൽഖറിന്റെ ഭാര്യ അമാൽ !
By
ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടർ . ഗംഭീര വരവേൽപാണ് ദുൽഖറിന് ബോളിവുഡ് സിനിമ ലോകം നൽകുന്നത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മുംബൈയിൽ സിനിമയുടേതായി നടന്ന പ്രത്യേക പ്രദർശനം കാണാൻ ഭാര്യ അമാലിനൊപ്പം ദുൽഖർ എത്തി.
സ്റ്റൈലിഷ് ലുക്കിലുള്ള ഇവരുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അമാൽ ആണ് . സിനിമ നടിമാരെ വെല്ലുന്ന സൗന്ദര്യത്തിലും വേഷ വിധാനത്തിലുമാണ് അമാൽ എത്തിയത് .
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ നിഖില്‍ ഘോടയായാണ് ദുല്‍ഖര്‍ സല്മാന് ചിത്രത്തിൽ എത്തുന്നത്. സോയ സോളങ്കിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോനം കപൂറാണ്. ഫോക്സ് സറ്റാര്‍ സ്റ്റുഡിയോസും ആഡ്ലാബ് ഫിലിംസും ചേര്‍ന്നാണ് സിനിമ നിർമിച്ചത്.
amaal dulquer stunning look
