Connect with us

കാശ് കൊടുത്തു വാങ്ങിയ ചായ വായില്‍ വയ്ക്കാന്‍ കൊള്ളില്ല എങ്കില്‍ എന്ത് ചെയ്യണം? നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത്? കമന്റിന് അല്‍ഫോണ്‍സിന്റെ മറുപടി കണ്ടോ

Social Media

ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോൾഡ്’. കഴിഞ്ഞ ആഴ്ച്ചയാണ് ചിത്രം പുറത്തിറങ്ങിയത്. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിലവാരം പുലര്‍ത്തിയില്ല എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ചിത്രത്തിനെ തകർക്കാനായി പലരും നെഗറ്റീവ് റിവ്യൂ എഴുതുന്നു എന്നാണ് സംവിധായകൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്

ഈ പോസ്റ്റിന് താഴെ എത്തിയ കമന്റുകളും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത് എന്ന കമന്റിന് ആണ് അല്‍ഫോണ്‍സ് മറുപടി നല്‍കിയത്. ഈ മറുപടി വൈറലാവുകയാണ്.

കമന്റ്:

കാശ് കൊടുത്തു വാങ്ങിയ ചായ വായില്‍ വയ്ക്കാന്‍ കൊള്ളില്ല എങ്കില്‍ എന്ത് ചെയ്യണം? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്‌പെഷ്യല്‍ ചായ കാലങ്ങള്‍ക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാന്‍ പോകുമ്പോള്‍ പോട്ടെ ഒരു മറുപടി തരാമോ? നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത്?

മറുപടി:

ഈ ചായ ഉണ്ടാക്കിയത് ഞാന്‍ അല്ലെ. നിങ്ങള്‍ക്കു എന്നോട് പറയാന്‍ പാടില്ലേ? അത് മൈക്ക് വച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം. നയന്‍താര അവതരിപ്പിക്കുന്ന സുമംഗലി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം – ജോഷിയുടെ ഷോപ് ഇരിക്കുന്ന സുമംഗലി ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ ഓണര്‍ ആരാണ്? ജോഷിയുടെ വീട്ടില്‍ ആര്‍ക്കു വേണ്ടി ആര് കൊടുത്ത സ്വര്‍ണ്ണം ആണ് ബ്രോ? അതാണ് പ്രാധാന്യം.

More in Social Media

Trending

Recent

To Top