അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി, ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി …എന്റെ ആദ്യത്തെ കുഞ്ഞ്; സഹോദരന്റെ മകന് പിറന്നാളാശംസയുമായി അനുശ്രീ
അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി, ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി …എന്റെ ആദ്യത്തെ കുഞ്ഞ്; സഹോദരന്റെ മകന് പിറന്നാളാശംസയുമായി അനുശ്രീ
അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി, ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി …എന്റെ ആദ്യത്തെ കുഞ്ഞ്; സഹോദരന്റെ മകന് പിറന്നാളാശംസയുമായി അനുശ്രീ
ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ. പിന്നീട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളാണ് അനുശ്രീ പ്രേക്ഷകർക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ് സിനിമാ വാര്‍ത്തകള്‍ മാത്രമല്ല തന്റ കുടുംബത്തിലെ വിശേഷങ്ങളും അനുശ്രീ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി തന്റെ സഹോദരന്റെ മകന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് . തന്റെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണിയാണ് എന്ന് പറഞ്ഞാണ് അനുശ്രീ ജന്മദിന ആശംസകള്‍ നേരുന്നത്.
ആദികുട്ടാ….. അപ്പേടെ പൊന്നെ… സന്തോഷ ജന്മദിനം. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ. എന്റെ ആദ്യത്തെ കുഞ്ഞ്. എപ്പഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും .. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി,,അവരൊക്കെ അത് കഴിഞ്ഞ് മതി. എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തിൽ ചിരിച്ചു,കളിച്ചു ജീവിക്കാൻ കഴിയട്ടെ. എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ. എന്നും അപ്പയോടൊപ്പം ചേർന്ന് നിക്കാൻ എന്റെ ആദികുട്ടൻ ഉണ്ടാകട്ടെ എന്നും എഴുതിയാണ് കുഞ്ഞിനൊപ്പമുള്ള ഫോട്ടോകള്‍ അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.
അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. ‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ എമ്പുരാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നേരത്ത, ഇതുവരെ 58 കോടിയിലേറെ അഡ്വാൻസ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...