Connect with us

ഗോള്‍ഡിനും കുറവുകളുണ്ട് ; ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും; ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ; അല്‍ഫോണ്‍സ് പുത്രന്‍

Movies

സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന നയന്‍താര, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനംചെയ്ത ഗോള്‍ഡ് ഇന്ന് തീയറ്ററുകളിലേക്ക് എത്തുകയാണ് . ചിത്രത്തിന്റെ റിലീസിന് മുൻപ് സംവിധയകാൻ ഗോൾഡിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെച്ചതാണ് ശ്രദ്ധ നേടുന്നത് . തന്റെ മുന്‍കാല സിനിമകളായ പ്രേമവും നേരവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ടെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ട്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്കും ഗോള്‍ഡും ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നാളെ ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഒഴിവു സമയം ലഭിക്കുമ്പോള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോട് നിങ്ങളുടെ അഭിപ്രായം തുറന്ന് പറയണേ. ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. എന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസത്തിന് മാപ്പ് ചോദിക്കുന്നു. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ- അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

More in Movies

Trending