Connect with us

അഞ്ച്-ആറ് ചെറിയ പ്ലോട്ടുകള്‍ പറഞ്ഞു. എന്റെ ബുക്കില്‍ 10 മിനിറ്റ് കൊണ്ട് അതെല്ലാം കുറിച്ചെടുത്തു; ഉലകനായകനെ ആദ്യം കണ്ട അനുഭവം പങ്കുവെച്ച് അല്‍ഫോന്‍സ് പുത്രന്‍

News

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ ഹാസനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍. കമലിനൊപ്പമുള്ള ആദ്യ കൂടിക്കാഴ്ചയുടെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലകനായകന്‍ കമല്‍ഹാസനെ ആദ്യമായി കണ്ടു. അദ്ദേഹത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം അഞ്ച്-ആറ് ചെറിയ പ്ലോട്ടുകള്‍ പറഞ്ഞു. എന്റെ ബുക്കില്‍ 10 മിനിറ്റ് കൊണ്ട് അതെല്ലാം കുറിച്ചെടുത്തു. ഒരു മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ അനുഭവങ്ങളാണ് പങ്കുവെച്ചത്.

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്തെങ്കിലും നഷ്ടമാകുമോ എന്നായിരുന്നു എന്റെ പേടി. ഈ അവിസ്മരണീയ അനുഭവത്തിന് രാജ്കമല്‍ ഫിലിംസിലെ ശ്രീ. മഹേന്ദ്രനും ശ്രീ. ഡിസ്‌നിക്കും ഈ പ്രപഞ്ചത്തിനും നന്ദി’, എന്നും അല്‍ഫോന്‍സ് പുത്രന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

അതേസമയം, ‘ഗോള്‍ഡ്’ എന്ന സിനിമയാണ് അല്‍ഫോന്‍സ് പുത്രന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പൃഥ്വിരാജ-്‌നയന്‍താര കൂട്ടുകെട്ട് പ്രധാന വേഷങ്ങളിലെത്തിയ സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ചിത്രം ആമസോണ്‍ െ്രെപമിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top