Connect with us

തിയേറ്ററിനു മുന്നില്‍ ഏറ്റുമുട്ടി വിജയ്- അജിത്ത് ആരാധകര്‍; ഇരുകൂട്ടരെയും ഓടിച്ചത് പൊലീസ് ലാത്തി വീശി; തമിഴ്‌നാടിന്റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നും വിവരം

News

നീണ്ട 9 വര്‍ഷത്തിന് ശേഷമായിരുന്നു അജിത്ത്-വിജയ് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ വളരെയേറെ ആകാംക്ഷയോടെയാണ് കാത്തിരുന്നതും. ഇപ്പോഴിതാ ചെന്നൈയിലെ സിനിമ തിയേറ്ററിന് മുന്നില്‍ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയതായുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

അതി രാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം. ഇരുവിഭാഗവും സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫ്‌ലെക്‌സ് ഹോര്‍ഡിംഗുകള്‍ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവ ഇളക്കാന്‍ ശ്രമിക്കുന്നതും കാണാം.

പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതെന്നും സംഭവം ശാന്തമാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. തമിഴ്‌നാടിന്റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അജിത്തിന്റെ തുനിവിനും, വിജയ് നായകനാകുന്ന വാരിസിനും വലിയ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത് എന്നാണ് വിവരം.

ഫാന്‍സ് പ്രിമീയര്‍ ഷോകള്‍ കഴിഞ്ഞതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഒരു മാസ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്.

More in News

Trending

Recent

To Top