Actor
ദേശീയ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ അല്ലു അര്ജുന് വന്‍ വരവേല്‍പ്പ്
ദേശീയ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ അല്ലു അര്ജുന് വന്‍ വരവേല്‍പ്പ്
മികച്ച നടനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം ജന്മനാട്ടില് തിരിച്ചെത്തിയ അല്ലു അര്ജ്ജുന് വന്‍ വരവേല്‍പ്പ്. വിമാനത്താവളത്തില്‍ നിന്ന് ആരാധകര്‍ അല്ലു അര്‍ജ്ജുനെ കരഘോഷങ്ങളോടെയാണ് വരവേറ്റത്. ആവേശം അടക്കാനാകാതെ ജനങ്ങള്‍ ആര്‍പ്പുവിളിച്ചും പടക്കം പൊട്ടിച്ചും സന്തോഷം പ്രകടിപ്പിച്ചു.
ചൊവ്വാഴ്ചയായിരുന്നു 69ാമത് ദേശീയ പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്തത്. പുഷ്പ ദി റൈസ് ഒന്നാം ഭാഗത്തിലെ പ്രകടനത്തിനായിരുന്നു അല്ലു അര്ജ്ജുന് മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയത്.
താരത്തിന്റെ കന്നി ദേശീയ പുരസ്കാരം കൂടിയായിരുന്നു ഇത്. തെലുങ്ക് സിനിമയിലും ആദ്യമായാണ് ഒരു നടന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.
2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ ഇന്ത്യയൊട്ടാകെ തരംഗം തീര്‍ത്തിരുന്നു.. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി. സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്ന വേളയിലായിരുന്നു ഈ പുരസ്കാര നേട്ടം.
