Connect with us

9 വർഷമായി അനുഷ്‌കയെ എനിക്കറിയാം; എല്ലാം ഒരു തെറ്റ്ധാരണ ആയിരുന്നു:പ്രഭാസ്

Actor

9 വർഷമായി അനുഷ്‌കയെ എനിക്കറിയാം; എല്ലാം ഒരു തെറ്റ്ധാരണ ആയിരുന്നു:പ്രഭാസ്

9 വർഷമായി അനുഷ്‌കയെ എനിക്കറിയാം; എല്ലാം ഒരു തെറ്റ്ധാരണ ആയിരുന്നു:പ്രഭാസ്

നടൻ പ്രഭാസിന്റെ വിവാഹം എപ്പോഴും സോഷ്യൽ ഇടംങ്ങളിൽ ചർച്ച ആകാറുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ പ്രഭാസിന്റെ ആന്റി ശകുന്തള ദേവി പ്രഭാസിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ആരായിരിക്കും നടന്റെ വധു എന്ന ആലോചനയിൽ ആണ് ആരാധകർ. ആദിപുരുഷ് സിനിമയുടെ ചിത്രീകരണം നടന്നപ്പോൾ ചിത്രത്തിലെ നായികയായ കൃതിയുമായി പ്രഭാസ് പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ചിത്രം റിലീസായതോടെ ഈ വാർത്തകൾക്ക് അവസാനവും ആയി.അതുപോലെ തന്നെ ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകർ ആഗ്രഹിച്ചതാണ്.അനുഷ്ക പ്രഭാസ് വിവാഹം .

പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയാണ് അനുഷ്ക.രണ്ട് പേരും ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുമ്പോൾ ആരാധകർ ആഘോഷമാക്കുന്നു. ഇവർ ഓഫ് സ്ക്രീനിൽ നല്ല സുഹൃത്തുക്കളുമാണ്. ബാഹുബലി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് പ്രഭാസ്-അനുഷ്ക ഷെട്ടി ​ഗോസിപ്പുകൾ ശക്തി പ്രാപിച്ചത്. ഇരുവരും ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നെന്ന് വരെ സംസാരമുണ്ടായി. എന്നാൽ രണ്ട് പേരും ഇത്തരം വാർത്തകളെ നിഷേധിക്കുകയാണുണ്ടായത്.മുമ്പൊരിക്കൽ പ്രഭാസ് ഈ വിഷയത്തിൽ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. 9 വർഷത്തോളമായി ഞങ്ങൾ കുടുംബ സുഹൃത്തുക്കളാണ്. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. കുറേക്കാലമായി അടുത്തറിയാം. ഇത്തരം ​ഗോസിപ്പുകൾ വന്നപ്പോൾ ഞങ്ങൾ തമ്മിൽ എന്തെങ്കിലുമുണ്ടോ എന്നാലോചിച്ച് ഞാൻ തന്നെ അത്ഭുതപ്പെട്ടു. ഒന്നുമില്ലെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാം.

ഇത് പുതിയ കാര്യമല്ല. ഒരു സിനിമയിൽ കൂടുതൽ ഒരു നായിക ഒരു ഹീറോയ്ക്കൊപ്പം അഭിനയിച്ചാൽ അവരെ രണ്ട് പേരെക്കുറിച്ചും ​ഗോസിപ്പുകൾ വരുന്നത് പതിവാണെന്നും പ്രഭാസ് അന്ന് ചൂണ്ടിക്കാട്ടി. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക ഷെട്ടിയും മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്തിട്ടില്ല.കുറച്ച് കാലം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന അനുഷ്ക അടുത്തിടെ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെ തിരിച്ചെത്തി. കത്തനാർ എന്ന മലയാള ചിത്രത്തിനും അനുഷ്ക ഷെട്ടിയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയാണിത്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. മറുവശത്ത് പ്രഭാസ് കരിയറിലെ മോശം ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ബാഹുബലിക്ക് ശേഷം അതേപോലെ ഹിറ്റായ മറ്റൊരു സിനിമ പ്രഭാസിന് ലഭിച്ചിട്ടില്ല.

More in Actor

Trending

Recent

To Top