Actor
ഓസ്‌കാര്‍ ആക്കാദമി ആക്ടര്‍സ് ബ്രാഞ്ചില്‍ ഇടം പിടിച്ച് ജൂനിയര്‍ എന്‍ടിആര്‍
ഓസ്‌കാര്‍ ആക്കാദമി ആക്ടര്‍സ് ബ്രാഞ്ചില്‍ ഇടം പിടിച്ച് ജൂനിയര്‍ എന്‍ടിആര്‍
ഇന്ത്യന്‍ ചലചിത്രത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച സിനിമയാണ് ആര്‍ആര്‍ആര്‍. ഇതിലെ അഭിനയ മികവിന് ചലചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. ചലചിത്ര മേഖലയിലെ സംഭാവനകളെ മാനിച്ച് ഓസ്‌കാര്‍ ആക്കാദമി ആക്ടര്‍സ് ബ്രാഞ്ചില്‍ ഇടം പിടിച്ചിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍.
എന്‍ടിആറിന് പുറമേ കെ ഹുയ് ക്വാന്‍, മാര്‍ഷ സ്‌റ്റെഫാനി ബ്ലേയ്ക്ക്, കെറി കോണ്ടന്‍, റോസ സലാസര്‍ എന്നിവരെയും ആക്ടര്‍സ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ആക്ടര്‍സ് ബ്രാഞ്ച് തന്നെയാണ് പുറത്തുവിട്ടത്.
അര്‍പ്പണബോധവും പ്രതിഭാധനരുമായ ഇവരുടെ ആവിഷ്‌കാരങ്ങളിലൂടെയും മികച്ച അഭിനയത്തിലൂടെയും അവര്‍ മിഥ്യയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള വിടവ് നികത്തുന്നു. അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ നമുക്ക് നമ്മളെ തന്നെ കാണാന്‍ സാധിക്കുന്നു. അതുകൊണ്ടു തന്നെ പുതിയ താരങ്ങളെ സ്വഗതം ചെയ്യുന്ന കാര്യത്തില്‍ അക്കാദമി വളരെ ആവേശത്തിലാണ് എന്നും അക്കാദമി കുറിച്ചു.
ജൂനിയര്‍ എന്‍ടിആര്‍ ബോളിവുഡിലേയ്ക്ക് ചുവടുവെക്കുകയാണ്. ജാന്‍വി കപൂറിനും സെയ്ഫ് അലി ഖാനുമൊപ്പമായിരിക്കും അദ്ദേഹത്തിന്റെ അടുത്ത ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൃത്വിക് റോഷനൊപ്പം വാര്‍ 2വിലേയ്ക്കും എന്‍ടിആറിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, വാര്‍ 2വിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല
