Malayalam
തന്റെ മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു, ഹോട്ടലിൽ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേയ്ക്ക് മുറി മാറ്റിച്ചു; മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്ടർ
തന്റെ മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു, ഹോട്ടലിൽ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേയ്ക്ക് മുറി മാറ്റിച്ചു; മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്ടർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകൾ സാധാരണമായെന്നും മുൻപ് സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ശാ രീരിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് നടിയും ഹേമാ കമ്മിറ്റി അംഗവുമായ ശാരദ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തുന്നത്. നടനും എംഎൽഎയുമായ മുകേഷിനെതിരെ വീണ്ടും ലൈംഗി കാരോപണവുമായം എത്തിയിരിക്കുകയാണ് കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ്. ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് തന്നെ മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി എന്നാണ് ടെസ് ജോസഫ് പറയുന്നത്.
കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ് പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേയ്ക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായും, പിന്നീട് ഹോട്ടലിൽ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നുമാണ് ടെസിന്റെ ആരോപണം.
ഇതേ തുടർന്ന് അന്നത്തെ തന്റെ ചാനൽമേധാവിയും തൃണമൂൽ നേതാവുമായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് തന്ന് തന്നെ രക്ഷിക്കുകയായിരുന്നുവെന്നും കൽക്കത്ത സ്വദേശിയായ ടെസ് പറഞ്ഞിരുന്നു. 2018ലും ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ ടെസിനെ അറിയില്ല എന്നായിരുന്നു അന്ന് മുകേഷിന്റെ നിലപാട്. എന്നാൽ ഇപ്പോൾ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വീണ്ടും തന്റെ ആരോപണം ആവർത്തിച്ച് ടെസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ജെഫ്രി ബ്രൗൺ, ആൻജ് ലീ, ഡൗ ലിമാൻ തുടങ്ങി നിരവധി രാജ്യാന്തര സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ടെസ്.
ലയൺ, ലൈഫ് ഓഫ് പൈ, ദി വെയ്റ്റിങ് സിറ്റി, ഫെയർ ഗെയിം, വെസ്റ്റ് ഈസ് വെസ്റ്റ് , മീന, സോൾഡ് എന്നീ ചിത്രങ്ങളിലും ടെസ്സ് കാസ്റ്റിങ് ഡയറക്ടറായി ജോലി ചെയ്തു. സിനിമയ്ക്കു പുറമേ ജിഡി-സാൻജോഗ് എന്ന സ്വയം സന്നദ്ധ സംഘടനയുടെ ബോർഡ് അംഗങ്ങളിൽ ഒരാൾ കൂടിയാണ് ടെസ്സ്. കുട്ടികളെ കടത്തുന്നതിനെതിരെ പ്രവർത്തിക്കുന്ന സംഘടനയാണിത്.
