Actor
ഗോവയിലെ വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങിയത് ഞാൻ തന്നെ, പക്ഷേ…; 2017 ൽ വൈറലായ വീഡിയോയെ കുറിച്ച് അല്ലു അർജുൻ
ഗോവയിലെ വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങിയത് ഞാൻ തന്നെ, പക്ഷേ…; 2017 ൽ വൈറലായ വീഡിയോയെ കുറിച്ച് അല്ലു അർജുൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. സോഷ്യൽ മീഡിയയിൽ അല്ലു അർജുന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ 2017 ൽ വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.
ഗോവയിലെ വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങാനെത്തിയ വീഡിയോയെ കുറിച്ചാണ് നടൻ പറയുന്നത്. നടൻ നന്ദമൂരി ബാലകൃഷ്ണയുടെ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ എന്ന ഷോയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. ആ വീഡിയോയിൽ ഉള്ളത് താൻ തന്നെയാണെന്നും മദ്യം വാങ്ങുകയായിരുന്നുവെന്നും നടൻ സമ്മതിച്ചു.
എന്നാൽ മദ്യം വാങ്ങിയത് തന്റെയൊരു സുഹൃത്തിന് വേണ്ടിയായിരുന്നുവെന്നും അല്ലു അർജുൻ വ്യക്തമാക്കി. താൻ പറഞ്ഞ സുഹൃത്ത് ചാറ്റ് ഷോയിൽ വരുമെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു. പിന്നാലെ അല്ലു അർജുന്റെ ആ സുഹൃത്ത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
അതേസമയം, ‘പുഷ്പ 2’ ആണ് അല്ലു അർജുന്റെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ 17 -ന് പുറത്തിറങ്ങു. 17-ന് വൈകിട്ട് 6.03-നാണ് പുറത്തിറങ്ങുന്നത്. പിന്നാലെ പട്‌നയിൽ ആഘോഷമായ ട്രെയിലർ റിലീസിങ് ചടങ്ങും നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡിസംബർ അഞ്ചിനാണ് സിനിമ തിയേറ്ററുകളിലെത്തുക. ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.
മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്.
