അങ്ങനെ ചെയ്തതില്‍ ഇന്ന് മനസ്സ് കൊണ്ട് എല്ലാ ദിവസവും ഞാന്‍ അമ്മയോട് മാപ്പ് പറയാന്നുണ്ട് ; ആലിസ് ക്രിസ്റ്റി
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളും നടത്താറുണ്ട് ആലീസ്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി.
2022 വിട പറയുമ്പോള്‍ പോയ വര്‍ഷത്തെക്കുറിച്ചാണ് താരം വീഡിയോയില്‍ സംസാരിക്കുന്നത്. പോയ വര്‍ഷം നടന്ന നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും കുറ്റബോധം തന്നിയ സംഭവങ്ങളുമൊക്കെ ആലീസ് വീഡിയോയിലൂടെ തുറന്നു പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
തന്നെ സംബന്ധിച്ച് 2022 പ്രതീക്ഷിച്ചതിലും വളരെ നല്ലൊരു വര്‍ഷമായിരുന്നുവെന്നാണ് ആലീസ് ക്രിസ്റ്റി പറയുന്നത്. 2021 ല്‍ കല്യാണം കഴിക്കുമ്പോള്‍ ജീവിതം എങ്ങിനെയായിരിയ്ക്കും എന്തായിരിയ്ക്കും എന്നൊക്കെയുള്ള ടെന്‍ഷനും പേടിയും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ദൈവം സഹായിച്ച് അത്തരം പ്രശ്നങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായില്ല. പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു ജീവിതമെന്നാണ് ആലീസ് പറയുന്നത്.അതേസമയം, എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്നത് പോലെ സാധാരണമായ ചെറിയ ചില പ്രശ്നങ്ങള്‍ എല്ലാം തങ്ങള്ക്കിടയിലുമുണ്ടായിരുന്നുവെന്നും ആലീസ് പറയുന്നു. കല്യാണത്തിന് മുന്‍പ് ഉള്ള ഫാന്റസി ലൈഫില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തെ തിരിച്ചറിയുന്നതിനുള്ളതായിരുന്ന തനിക്ക് പോയ വര്‍ഷമെന്നാണ് താരം അഭിപ്രായപ്പെടുന്നത്. കല്യാണ ശേഷം എന്തൊക്കെ സാക്രിഫൈസ് ചെയ്യണം, അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെ നമ്മള്‍ക്ക് മനസ്സിലാവുന്നത് കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ഒരു വര്‍ഷം ആണെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.
കല്യാണത്തിന് ശേഷം ഞാന്‍ കൂടുതല്‍ സ്വയംപര്യാപ്തയായെന്നാണ് ആലീസ് ക്രിസ്റ്റി പറയുന്നത്. കല്യാണത്തിന് മുന്‍പ് എല്ലാ പെണ്‍കുട്ടികളെയും പോലെ അമ്മയെ ആശ്രയിച്ച് ജീവിക്കുന്ന പെണ്‍കുട്ടി തന്നെയായിരുന്നു താനും. എന്നാല്‍ കല്യാണത്തിന് ശേഷം ഒത്തിരി മാറ്റങ്ങള്‍ വന്നുവെന്നാണ് താരം പറയുന്നത്. ഇന്ന് വീട്ടിലെ എല്ലാ ജോലികളും ഞാന്‍ തന്നെയാണ് ചെയ്യുന്നതെന്നും താരം പറയുന്നു.
പോയ വര്‍ഷത്തെ ചില സന്തോഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ഇച്ചായന്റെ പിറന്നാളിന് സര്‍പ്രൈസ് കൊടുത്തതും, ബിഎംഡബ്ല്യു കാര്‍ എടുത്തതും എന്റെ ബേര്‍ത്ത് ഡേയ്ക്ക് ഇച്ചായന് സര്‍പ്രൈസ് തന്നതുമെല്ലാം പോയ വര്‍ഷത്തെ മറക്കാനാകാത്ത ഓര്‍മ്മകളായി ആലീസ് ക്രിസ്റ്റി പങ്കുവെക്കുകയാണ്.
ഗോവയില്‍ പോകണം എന്നത് കല്യാണത്തിന് മുന്‍പുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നുലെന്നും അത് സാധിച്ചുവെന്നും താരം പറയുന്നു. വെഡ്ഡിങ് ആനിവേഴ്സറിയ്ക്ക് മാലിദ്വീപില്‍ പോകാന്‍ സാധിച്ചതും ഈ വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷമായിട്ടാണ് ആലീസ് ചൂണ്ടിക്കാണിക്കുന്നത്. പിന്നാലെ പോയ വര്‍ഷം തന്നെ വിഷമിപ്പിച്ച കാര്യങ്ങളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.
ആദ്യത്തേതായി താരം ചൂണ്ടിക്കാണിക്കുന്നത് യൂട്യൂബ് ചാനല്‍ സംബന്ധിച്ച വിഷയം ആയിരുന്നു. ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ മാനസികമായി ഞാന്‍ ഒരുപാട് വിഷമിച്ചിരുന്നു. ആ ഒരു വിഷമത്തില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് കുറച്ച് സമയങ്ങള്‍ വേണ്ടി വന്നുവെന്നും ആലീസ് പറയുന്നു. അത് തന്നെ ഭീകരമായി തളര്‍ത്തിയെന്നാണ് ആലീസ് പറയുന്നത്. കേള്‍ക്കുന്നവര്‍ക്കിത് മനസിലാകില്ലായിരിക്കുമെന്നും പക്ഷെ തനിക്കത് തന്റെ തൊഴിലായിരുന്നുവെന്നും ആലീസ് വ്യക്തമാക്കുന്നുണ്ട്.
തന്റെ വല്യപ്പച്ചന്റെ മരണത്തെക്കുറിച്ചും ആലീസ് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. കുടുംബത്തിന് ഉണ്ടായ ഏറ്റവും വലിയ സങ്കടം ആയിരുന്നു വല്യപ്പച്ചന്റെ മരണം. അതൊരു വലിയ നഷ്ടമായിരുന്നു. വല്യപ്പച്ചന് മരിച്ചപ്പോള്‍ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത് വല്യമ്മച്ചിയുടെ ഒറ്റപ്പെടലാണെന്നും താരം പറയുന്നു. അവരുടെ മക്കള്‍ വിദേശത്തും മറ്റുമായതിനാല്‍ വീട്ടില്‍ വല്യപ്പച്ചനും വല്യമ്മയും മാത്രമായിരുന്നു. കൂടെ ഉള്ള ഒരാള്‍ പോയാല്‍ എങ്ങിനെ നമ്മള് അതിജീവിയ്ക്കും എന്നത് തന്നെ വേദനിപ്പിക്കുന്ന ചിന്തയായിരന്നുവെന്നും താരം പറയുന്നു.
ചില കുറ്റബോധങ്ങളും ആലീസ് പങ്കുവെക്കുന്നുണ്ട്. 2022 ല്‍ ഞാന്‍ റിഗ്രറ്റ് ചെയ്യുന്ന ചില കാര്യങ്ങളും എന്നില്‍ മാറ്റണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നതും ആയ ചില കാര്യങ്ങളുണ്ടെന്നാണ് താരം പറയുന്നത്. പിന്നാലെ താരം അത് എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. താരത്തന്റെ വാക്കുകളിലേക്ക്.
”കല്യാണത്തിന് ശേഷം ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല. കല്യാണത്തിന് മുന്‍പ് ഒരു ജോലിയും ചെയ്യാതെ കുഴിമടിച്ചിയായിരുന്നു ഞാന്‍. ‘അനൂ ഈ കുറച്ച് പാത്രങ്ങള്‍ മാത്രം ഒന്ന് കഴുകിത്താ, അലക്കിയിട്ട തുണി ഒന്ന് കൊണ്ടു പോയി വിരിച്ചിട്’ എന്നൊക്കെ പറഞ്ഞാല്‍ അതില്‍ നിന്ന് എല്ലാം ഞാന്‍ ഒഴിഞ്ഞു മാറുമായിരുന്നു. പക്ഷെ എന്റെ ചേച്ചി അങ്ങിനെ ആയിരുന്നില്ല. അമ്മയെ സഹായിക്കുമായിരുന്നു” എന്നാണ് ആലീസ് ഓര്‍ക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ കല്യാണം കഴിഞ്ഞതിന് ശേഷം വീട്ടിലെ എല്ലാ ജോലികളും ഞാന്‍ തന്നെ ചെയ്യുമ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ക്കും. എത്രത്തോളം ബുദ്ധിമുട്ടുകള്‍ അമ്മ നേരിട്ടിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നുണ്ടെന്നാണ് ആലീസ് പറയുന്നത്. അമ്മയുടെ കൂടെ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് ഒന്നും അമ്മയ്ക്ക് ചെയ്തു കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും അതില്‍ എനിക്ക് വലിയ കുറ്റബോധം തോന്നുന്നുണ്ടെന്നും ആലീസ് പറയുന്നു.
അന്ന് താന്‍ സ്വാര്ത്ഥയായിരുന്നുവെന്നാണ് ആലീസ് പറയുന്നത്. അപ്പോള്‍ അങ്ങനെ ചെയ്തതില്‍ ഇന്ന് മനസ്സ് കൊണ്ട് എല്ലാ ദിവസവും ഞാന്‍ അമ്മയോട് മാപ്പ് പറയാറുണ്ടെന്നാണ് ആലീസ് പറയുന്നത്. പണ്ട് തന്റെ കൂട്ടുകാരി അവളുടെ കല്യാണ ശേഷം ഇതേകാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അന്ന് തനിക്കത് മനസിലായിരുന്നില്ലെന്നും പക്ഷെ ഇപ്പോഴതിന്റെ തീവ്രത തനിക്ക് മനസിലാകുന്നുണ്ടെന്നും താരം പറയുന്നു.
പപ്പയെ മിസ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. പനിയൊക്കെ വരുമ്പോല്‍ പപ്പയുടെ ഷര്‍ട്ട് ഇട്ട് കിടക്കുന്ന ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട് വീഡിയോയില്‍. തന്റെ ചേച്ചിയുമായൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാതെ പോയെന്നും അതില്‍ വിഷമമുണ്ടെന്നും ചേച്ചിയെ വിളിക്കാനും സംസാരിക്കാനും ശ്രമിക്കുമെന്നും ആലീസ് പറയുന്നു. തനിക്ക് മാറ്റേണ്ട മറ്റൊരു സ്വാഭാവത്തെക്കുറിച്ചും ആലീസ് പറയുന്നുണ്ട്.
”എനിക്കൊരു പന്ന സ്വഭാവം ഉണ്ട്, എനിക്ക് ആരുമായിട്ടും ഫ്രണ്ട്ഷിപ് കീപ് ചെയ്യാനായി പറ്റില്ല. മെസേജ് അയക്കുക, വിളിക്കുക, കാര്യം അന്വേഷിക്കുക എന്നൊക്കെ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യാറേ ഇല്ല. അത് കാരണം ഒരുപാട് സൗഹൃദങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അത് മാറ്റണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ട്. നടക്കുമോ എന്ന് അറിയില്ല. പക്ഷെ ശ്രമിക്കും” എന്നാണ് ആലീസ് ക്രിസ്റ്റി പറയുന്നത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)