Bollywood
കുഞ്ഞതിഥി ഉടൻ! ആലിയ ഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കുഞ്ഞതിഥി ഉടൻ! ആലിയ ഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആലിയ ഭട്ടിനെ ഡെലിവറിയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിര്‍ഗാവോനിലെ എന്‍ എച്ച് റിലയന്‍സ് ആശുപത്രിയിലാണ് ആലിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആലിയയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിലുള്ള അവരുടെ വസതിയിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി.
ബോളിവുഡ് താര ദമ്പതികളില്‍ ആരാധകര്‍ ഏറെയുളളവരാണ് ആലിയ- റണ്‍ബീര്‍. ഈ വര്‍ഷം ഏപ്രിലിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും വിവാഹിതരായത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം ‘ബ്രഹ്മാസ്ത്ര’ മികച്ച വിജയം നേടിയിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് താരങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം പുറത്ത് വിട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ആലിയ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
സ്വന്തമായി മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡും ബോളിവുഡ് താരം തുടങ്ങിയിട്ടുണ്ട്. ‘എഡമമ്മ’ എന്നാണ് ബ്രാന്‍ഡിന്റെ പേര്. ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട് അഭിനയിച്ച നാല് സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. ആര്‍ആര്‍ആര്‍, ഗംഗുഭായ് കത്തിയാവാഡി, ബ്രഹ്മാസ്ത്ര, ഡാര്‍ലിങ്സ് എന്നിവയാണവ.
