Connect with us

ജീവിതയാത്രയിൽ എനിക്കേറെ അനുഭവങ്ങൾ തന്ന ഈ നഗരത്തോട് വിട പറയാൻ സമയമായിരിക്കുന്നു…ജീവിതമെന്ന യാത്രയിൽ എന്നെ ഏറെക്കാലം പ്രണയിച്ച “നഗരമേ നന്ദി…”; കുറിപ്പുമായി ആൽബി

serial news

ജീവിതയാത്രയിൽ എനിക്കേറെ അനുഭവങ്ങൾ തന്ന ഈ നഗരത്തോട് വിട പറയാൻ സമയമായിരിക്കുന്നു…ജീവിതമെന്ന യാത്രയിൽ എന്നെ ഏറെക്കാലം പ്രണയിച്ച “നഗരമേ നന്ദി…”; കുറിപ്പുമായി ആൽബി

ജീവിതയാത്രയിൽ എനിക്കേറെ അനുഭവങ്ങൾ തന്ന ഈ നഗരത്തോട് വിട പറയാൻ സമയമായിരിക്കുന്നു…ജീവിതമെന്ന യാത്രയിൽ എന്നെ ഏറെക്കാലം പ്രണയിച്ച “നഗരമേ നന്ദി…”; കുറിപ്പുമായി ആൽബി

മലയാളികള്‍ക്ക് സുപരിചിതയാണ് അപ്‌സര. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അപ്‌സര മലയാളികളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായി മാറുന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ ഭാഗമായിട്ടുണ്ട് അപ്‌സര. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് അപ്‌സര ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടാണ് താരം സാന്ത്വനം എന്ന ജനപ്രീയ പരമ്പരയിലേക്ക് എത്തുന്നത്.


മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരരായ രണ്ടുപേരാണ് അപ്സരയും ആൽബിയും . സൂപ്പർഹിറ്റ് സീരിയലുകളിൽ ശ്രദ്ധേയമായ വേഷത്തിലാണ് അപ്‌സര അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുജോലി ചെയ്തുവരികെയാണ് സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും എത്തിയത്. ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തികളാണ്. ഇപ്പോഴിതാ ആൽബി ഫ്രാൻസിസ് പങ്കുവച്ച ഒരു പോസ്റ്റാണ് ഏറെ വൈറലാകുന്നത്.

തിരുവനന്തപുരം നഗരത്തോട് താൻ വിടപറയുകയാണെന്നാണ് താരം പറയുന്നത്. പഠിക്കുന്ന സമയത്ത് ദൂരദർശനിൽ പകിട പകിട പമ്പരം സീരിയലിൽ എഴുത്തുകാരനായപ്പോഴാണ് തിരുവനന്തപുരത്തേക്ക് താൻ എത്തിയതെന്നും, പിന്നീട് നീണ്ട ഇരുപതുവര്ഷങ്ങളുടെ യാത്ര അവസാനിക്കാൻ പോവുകയാണെന്നും ആൽബി കുറിച്ചു.

ആൽബിയുടെ വാക്കുകൾ

തിരുവനന്തപുരത്തോട് വിട പറയുകയാണ്….പഠിക്കുന്ന സമയത്ത് 2003-ൽ ദൂരദർശനിൽ “പകിട പകിട പമ്പരം ” എന്ന സീരിയലിൽ എഴുത്തുകാരനായപ്പോഴാണ് ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്… അതിനു ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞാണ് കൈരളി ചാനലിലെ പ്രോഗ്രാമുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തുന്നത് …അധികം വൈകാതെ തിരുവനന്തപുരത്ത് സ്ഥിരതാമസമായി…2003 – ൽ കണ്ട തിരുവനന്തപുരം ഏറെ മാറിയിരിക്കുന്നു…


ഇന്ന് ഞാനും…ജീവിതയാത്രയിൽ എനിക്കേറെ അനുഭവങ്ങൾ തന്ന ഈ നഗരത്തോട് വിട പറയാൻ സമയമായിരിക്കുന്നു…ജീവിതമെന്ന യാത്രയിൽ എന്നെ ഏറെക്കാലം പ്രണയിച്ച “നഗരമേ നന്ദി…”
യാത്രകൾ തുടർന്നു കൊണ്ടേയിരിക്കും…പുതിയ അനുഭവങ്ങൾക്കായി-ആൽബി കുറിച്ചു.

2021 ലായിരുന്നു ആൽബിയുടെയും അപ്സരയുടെയും വിവാഹം. ചോറ്റാനിക്കരയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും മാത്രമായിരുന്നു പങ്കെടുത്തത്. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.

More in serial news

Trending

Recent

To Top