Bollywood
ഞാൻ മരിച്ചിട്ടില്ല. എനിക്ക് ഇപ്പോൾ അനുശോചന സന്ദേശങ്ങളാണ് വരുന്നത്, ഷൂട്ടിംഗ് ഉള്ളിടത്തോളം കാലം ഞാൻ ജോലിക്ക് പോകും; അക്ഷയ് കുമാർ
ഞാൻ മരിച്ചിട്ടില്ല. എനിക്ക് ഇപ്പോൾ അനുശോചന സന്ദേശങ്ങളാണ് വരുന്നത്, ഷൂട്ടിംഗ് ഉള്ളിടത്തോളം കാലം ഞാൻ ജോലിക്ക് പോകും; അക്ഷയ് കുമാർ
ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന, നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരമാണ് അക്ഷയ്കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറഉള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാൽ വളരെയധികം നാളുകളായി അദ്ദേഹത്തിന്റേതായി ഒരു സൂപ്പർഹിറ്റ് ചിത്രങ്ങൾ പോലും തിയേറ്ററുകളിൽ എത്തിയിരുന്നില്ല.
കോവിഡ് കാലത്തിന് ശേഷമാണ് നടന്റെ കരിയർ താഴ്ചയിലേയ്ക്ക് പോയത്. അടുത്തിടെ റിലീസ് ചെയ്ത ‘സർഫിര’ എന്ന സിനിമ പോലും തിയേറ്ററിൽ ഫ്‌ളോപ്പ് ആയി മാറിയിരുന്നു. തുടരെത്തുടരെ ഫ്ളോപ്പ് ആണെങ്കിലും അദ്ദേഹം വീണ്ടും പുതിയ പുതിയ സിനിമകളുമായി എത്താറുണ്ട്.
സർഫിരയ്ക്ക് ശേഷം ‘ഖേൽ ഖേൽ മേം’ എന്ന ചിത്രമാണ് താരത്തിൻേതായി പുറത്തെത്തുന്ന ചിത്രം. ഇതിന്റെ പ്രസ് മീറ്റിനിടെ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനിമകൾ പരാജയപ്പെട്ടതിന് പിന്നാലെ തനിക്ക് അനുശോചനങ്ങൾ അറിയിച്ചു കൊണ്ടുള്ള മെസേജുകളാണ് ലഭിക്കുന്നത് എന്നാണ് അക്ഷയ് പറയുന്നത്.
ഞാൻ മരിച്ചിട്ടില്ല. എനിക്ക് ഇപ്പോൾ അനുശോചന സന്ദേശങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു മാധ്യമപ്രവർത്തകൻ എഴുതിയത് ഞാൻ കണ്ടു, ‘വിഷമിക്കേണ്ട നിങ്ങൾ തിരിച്ചു വരും’ എന്ന്. എന്തിനാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ല. തിരിച്ചു വരാനായി ഞാൻ എവിടെയും പോയിട്ടില്ല. ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ. ജോലി ചെയ്യുന്നുണ്ട്, ചെയ്തു കൊണ്ടേയിരിക്കും.
ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഞാൻ ജോലിക്ക് പോകും, തിരിച്ചു വരണം. എന്ത് സമ്പാദിച്ചാലും സ്വയം അദ്ധ്വാനിച്ചാണ് സമ്പാദിക്കുന്നത്. ആരോടും ഞാൻ ഒന്നും ചോദിക്കുന്നും ഇല്ല. ഷൂട്ടിംഗ് ഉള്ളിടത്തോളം കാലം ഞാൻ ജോലിക്ക് പോകും എന്നാണ് അക്ഷയ് കുമാർ മാധ്യമങ്ങളോട് പറയുന്നത്.
അതചേസമയം, ഖേൽ ഖേൽ മേം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പാവ്‍ലോ ജെനോവീസിൻറെ സംവിധാനത്തിൽ 2016ൽ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയൻ ചിത്രം പെർഫെക്ട് സ്ട്രേഞ്ചേഴ്സിന്റെ ഔദ്യോഗിക റീമേക്ക് ആണ്. കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് രചനയും സംവിധാനവും നിർവഹിക്കുന്നത് മുദാസർ അസീസ് ആണ്. ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളിലെത്തും.