Connect with us

പ്രേക്ഷകർ ജുനൈദിനെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു, എന്റെ ഒരു സഹായവും അവൻ സ്വീകരിച്ചില്ല; ആമിർ ഖാൻ

Bollywood

പ്രേക്ഷകർ ജുനൈദിനെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു, എന്റെ ഒരു സഹായവും അവൻ സ്വീകരിച്ചില്ല; ആമിർ ഖാൻ

പ്രേക്ഷകർ ജുനൈദിനെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു, എന്റെ ഒരു സഹായവും അവൻ സ്വീകരിച്ചില്ല; ആമിർ ഖാൻ

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ മകൻ ജുനൈദ് ഖാൻ സിനിമയിലേയ്ക്ക് കാലെടുത്ത് വെച്ചത്. മഹാരാജ് എന്ന ചിത്രത്തിലണ് താരം അഭിനയിച്ചത്. എന്നാൽ സ്റ്റേ ഉൾപ്പെടെയുള്ള നടപടികൾ ചിത്രത്തിനേ നേരിടേണ്ടതായി വന്നിരുന്നു.

എന്നാൽ ഒടിടിയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ മഹാരാജിന് ലഭിച്ച സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ആമിർ ഖാൻ. മകന്റെ നേട്ടത്തിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും തന്നിൽ നിന്ന് ഒരു സഹായവും സ്വീകരിച്ചിട്ടില്ലെന്നും ആമിർ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

മകന്റെ ആദ്യ ചിത്രമായ മഹാരാജിന് മികച്ച സ്വീകാര്യത കിട്ടുന്നതിൽ എനിക്കേറെ സന്തോഷമുണ്ട്. പ്രേക്ഷകർ ജുനൈദിനെ സ്വീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തുടക്കത്തിൽ എനിക്കൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ പോകപ്പോകെ അത് മാറി. സിനിമക്ക് വേണ്ടി അവൻ ഒരുപാട് കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എന്റെ ഒരു സഹായവും അവൻ സ്വീകരിച്ചില്ല. സ്വന്തം നിലക്ക് പ്രയത്നിച്ചാണ് ഇന്നു കാണുന്ന വിജയം നേടിയത്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അഭിമാനമുണ്ട്. ഞാൻ ഇതെല്ലാം നേരിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ആമിർ ഖാൻ പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുന്ന ജുനൈദിന്റെ വീഡിയോ വൈറലായിരുന്നു.

അച്ഛന് കോടികളുടെ ആസ്തിയുണ്ടെങ്കിലും ഒരു കാറിന് പകരം വില കൂടി പത്ത് കാറുകൾ വാങ്ങാൻ പ്രാപ്തിയുണ്ടെങ്കിലും ജുനൈദ് ഓട്ടാറിക്ഷയിൽ സഞ്ചിരിക്കുന്നത് പ്രേക്ഷകരിൽ കൗതുകമുണർത്തിയിരുന്നു. തനിക്ക് ഇതാണ് സൗകര്യമെന്നും ഇതാണ് ഇഷ്ടമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

More in Bollywood

Trending