Connect with us

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പ്രശ്നങ്ങൾ; കുറിപ്പുമായി അമിതാഭ് ബച്ചനും

Bollywood

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പ്രശ്നങ്ങൾ; കുറിപ്പുമായി അമിതാഭ് ബച്ചനും

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പ്രശ്നങ്ങൾ; കുറിപ്പുമായി അമിതാഭ് ബച്ചനും

ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. ഇതിന് നിരവധി ഉദാഹരണങ്ങളും സോഷ്യൽ മീഡിയ നിരത്തുന്നു. ബച്ചന്റെ വീട്ടുകാരിൽ നിന്നും ഐശ്വര്യ കാണിക്കുന്ന അകലമാണ് ഏവരും എടുത്ത് പറയുന്നത്. പൊതുവേദികളിലും സോഷ്യൽമീഡിയയിലും ഈ അകൽച്ച പ്രകടമാണ്. റിപ്പോർട്ടുകൾ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിളളലുകൾ വീണിട്ടുണ്ട്.

ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. വിവാഹത്തിന് ബച്ചൻ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോൾ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്. എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല.

ഇപ്പോഴിതാ കുടുംബത്തിലെ കാരണവരായ അമിതാഭ് ബച്ചന്റെ ട്വീറ്റ് ആണ് ശ്രദ്ധ നേടുന്നത്. കോൻ ബനേഗ കരോർപതിയുടെ ഷൂട്ടിനിടെയായിരുന്നു ബച്ചന്റെ ട്വീറ്റ്. കെബിസിയിലെ ജോലി. ദൈർഘ്യമേറിയ മണിക്കൂറുകൾ വേണ്ടി വരും. പക്ഷെ, ആഴത്തിലുള്ള വികാരങ്ങളും ആവേശഭരിതമായ വിനോദവും മത്സരാർത്ഥികളുമായി സംസാരിക്കുമ്പോൾ ലഭിക്കുന്നു എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. നേരത്തെ തന്റെ കുടുംബത്തിൽ വിള്ളലുകൾ വീണതായി സൂചിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ ബച്ചൻ പങ്കുവച്ചിരുന്നു.

പക്ഷെ താര കുടുംബത്തിൽ നിന്നാരും ഇതുവരേയും ഐശ്വര്യ-അഭിഷേക് വേർ പിരിയൽ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെ യുഎസ് യാത്രയിൽ നിന്നും തിരികെ എത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മകൾ ആരാധ്യയും ഐശ്വര്യയ്‌ക്കൊപ്പം യുഎസ് യാത്രയിലുണ്ടായിരുന്നു. നേരത്തെ ഐശ്വര്യയും മകളും അംബാനിയ്ക്ക് കല്യാണത്തിനും എത്തിയത് ഒരുമിച്ചായിരുന്നു. ബച്ചൻ കുടുംബത്തിനൊപ്പം പോസ് ചെയ്യാൻ ഇരുവരും തയ്യാറായിരുന്നില്ല.

റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയും മകളും ഐശ്വര്യയുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. നാളുകളായി ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനും തമ്മിലുള്ള പ്രശ്‌നമാണ് ഐശ്വര്യ ഈ വിവാഹ ബന്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. പാരീസ് ഫാഷൻ വീക്കിലടക്കം ഐശ്വര്യയേയും മകളേയും ജയയും ശ്വേതയും അവഗണിച്ചതും ഈ വാർത്തകൾക്ക് ശക്തി പകരുന്നതായിരുന്നു. അതേസമയം വിവാഹ മോചന വാർത്തകൾക്കിടെ അംബാനി കല്യാണത്തിന് ഐശ്വര്യയും അഭിഷേകും ആരാധ്യയും ഒരുമിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

എന്തായാലും വാർത്തകളോട് ആരും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകർ നിരാശയിലാണ്. പൊതുവെ തങ്ങളുടെ കുടുംബത്തെ സംബന്ധിച്ചുള്ള വിവാദങ്ങളോടോ ഗോസിപ്പുകളോടോ പ്രതികരിക്കുന്ന ശീലമില്ല ബച്ചൻ കുടുംബത്തിന്. മകൾ ശ്വേതയുടെ വിവാഹ മോചനവും കുടുംബം പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. സമാനമായ രീതിയിൽ തന്നെ അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹ മോചനത്തെക്കുറിച്ചും ബച്ചൻ കുടുംബം മൗനം പാലിക്കുകയാണെന്നാണ് കരുതപ്പെടുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയായിരുന്നു ഐശ്വര്യയും അഭിഷേകും. പരസ്പരമുള്ള പ്രണയവും ബഹുമാനവുമെല്ലാം കൊണ്ട് പലർക്കും മാതൃകയായവർ. അങ്ങനെയുള്ള ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നത് ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ച വാർത്തയായിരുന്നു. വിവാഹ മോതിരമില്ലാതെ അഭിഷേക് പൊതുവേദിയിലെത്തിയതോടെയാണ് വിവാഹ മോചനത്തിന്റെ വാർത്തകൾ ചർച്ചയായി മാറുന്നത്.

More in Bollywood

Trending