ബിഗ് ബോസ് മലയാളം സീസൺ 6 നെ കുറിച്ച് അഖിൽ; സിംപതിയും എമ്പതിയും മാത്രമാകരുത് മത്സരാര്‍ഥിയ്ക്ക് വോട്ട് നല്‍കാനുള്ള മാനദണ്ഡം; അഖിൽ മാരാരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു..!
By
ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ബിഗ് ബോസ്. മാര്‍ച്ച് 10ന് ബിഗ്ബോസ് മലയാളം സീസണ് ആരംഭിച്ചിരുന്നു. 19 മത്സരാര്‍ത്ഥികളാണ് ഇത്തവണ ആദ്യം തന്നെ വീട്ടില്‍ എത്തിയത്. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസണ് എന്ന് അവകാശപ്പെടുന്ന സീസണില്‍ കാര്യങ്ങള്‍ രണ്ടാം ദിനം തന്നെ ചൂട് പിടിച്ചിരുന്നു. സോഷ്യൽ മീഡിയയിലെങ്ങും ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിശേഷങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. മത്സരം തുടങ്ങി ഒരാഴ്ച പിന്നിടുന്നതിനുള്ളില്‍ തന്നെ മത്സരാര്‍ഥികള്‍ തമ്മിലുള്ള അങ്കംവെട്ട് ആരംഭിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ കഴിഞ്ഞ ബിഗ് ബോസ് സീസൺ 4 ൽ വിജയിച്ച അഖില്‍ മാരാറിന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും സ്ഥിരം ശൈലി പിന്തുടരാനും ശ്രമിക്കുകയാണ്. ഇതോടെ സിംപതിയുടെ പുറത്ത് വോട്ട് ചെയ്യുരതെന്ന അഭ്യാര്ഥനയുമായാണ് അഖിൽ എത്തിയിരിക്കുന്നത്.
സമൂഹത്തിന്റെ പ്രതിഫലനം എന്ന നിലയിലാണ് ബിഗ് ബോസ് പ്രോഗ്രാം പ്ലാന്‍ ചെയ്തിരിക്കുന്നത്. വോട്ട് ചെയ്യുമ്പോഴും അത് പ്രത്യേകം ശ്രദ്ധിക്കണം. മത്സരാര്ഥികളില് നിന്നും നമുക്ക് എന്ത് ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ സപ്പോര്‍ട്ട് ചെയ്യേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അഖില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ‘ബിഗ് ബോസ് മലയാളം സീസണ് 6 തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ എനിക്ക് പറയാന്‍ ഉള്ളത്.
നല്ലൊരു ശരീരത്തിന് ഭക്ഷണം എപ്രകാരം ആവശ്യമുള്ളതാണോ അത്ര തന്നെ പ്രാധാന്യമാണ് സോഷ്യല്‍ മീഡിയയ്ക്ക് കണ്ടന്റുകള്‍. ആഹാരം മോശമായാല്‍ ആരോഗ്യമില്ലാത്ത ശരീരം ഉണ്ടാവും അത് പോലെ ആണ് നമുക്കിടയില്‍ പ്രചരിക്കുന്ന മോശം കണ്ടന്റുകളും. ബിഗ് ബോസ് എന്നത് സമൂഹത്തിന്റെ പ്രതിഫലനം എന്ന നിലയിലാണ് അവര്‍ പ്ലാന്‍ ചെയ്തത്.
അതായത് survival of the fittest എന്ന ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ആണ് ഈ ഷോയുടെ ബേസ് എന്നത്. നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും നിങ്ങള്‍ക്ക് എന്ത് നേടി തരും എന്ന പാഠം. മറ്റൊരാള്‍ അറിയാതെ ചെയ്യുന്നു എന്ന് കരുതി നാം ചെയ്യുന്ന ഓരോ കാര്യങ്ങളും ദൈവം അറിയും എന്നത് പോലെ ബിഗ് ഷോയിലെ ഓരോ മത്സരാര്‍ഥികളുടെ ഗുണവും ദോഷവും പ്രേക്ഷകരായ ദൈവങ്ങള്‍ നോക്കി വിലയിരുത്തും.
യഥാര്‍ത്ഥ നമ്മള് ആരെന്ന് തിരിച്ചറിയാതെ സമൂഹം നമ്മളെ എത്ര തന്നെ മാറ്റി നിര്‍ത്തിയാലും നിങ്ങളുടെ കര്‍മം നിങ്ങളുടെ കഴിവ് നിങ്ങളുടെ മനഃസാന്നിധ്യം നിങ്ങളുടെ പോരാട്ട വീര്യം നിങ്ങളുടെ നന്മ നിങ്ങളെ വിജയത്തില്‍ എത്തിക്കും എന്ന വലിയ പാഠം. സമൂഹം നിങ്ങളെ ഒറ്റപെടുത്തിയാല് ദൈവം നിങ്ങളെ ചേര്‍ത്ത് പിടിക്കും. വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടം. നിങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ആവേശ ഭരിതരായി രസിപ്പിക്കാനും ഉള്ള കഴിവ് കൂടുതല്‍ പ്രേക്ഷകരെ ഷോ കാണാന്‍ പ്രേരിപ്പിക്കും.
കാരണം ഇല്ലാതെ ശ്രദ്ധിക്കപ്പെടാന്‍ ഉണ്ടാക്കുന്ന വഴക്കുകള്‍, അനാവശ്യ ബഹളങ്ങള്‍ അതിലൂടെ സൃഷ്ടിക്കപെടുന്ന നെഗറ്റിവിറ്റി ഷോ കാണുന്ന പല കുടുംബങ്ങളുടെ മാനസിക അവസ്ഥയെ കൂടി ബാധിക്കും. ഈ നെഗറ്റിവിറ്റി മാത്രം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരും ഉണ്ട്. സിംപതിയും എമ്പതിയും മാത്രമാകരുത് മത്സരാര്‍ഥിയ്ക്ക് വോട്ട് നല്‍കാനുള്ള മാനദണ്ഡം. മറിച്ച പ്രേക്ഷകരായ നിങ്ങള്‍ക്ക് അവരില്‍ നിന്നും എന്ത് ദൃശ്യാനുഭം ലഭിക്കുന്നു എന്ത് തരം ആനന്ദമാണ് നിങ്ങള്‍ അവരിലൂടെ ആസ്വദിക്കുന്നത് എന്നത് വിലയിരുത്തി വോട്ട് നല്‍കുക.
പ്രേക്ഷകരായ നിങ്ങള്‍ കളിക്കുന്ന ഷോ കൂടിയാണ് ബിഗ് ബോസ് എന്ന് തിരിച്ചറിയുക. എപ്പോള്‍ ആണ് ഒരു ട്വിസ്റ്റ് സംഭവിക്കുക എന്നറിയാത്ത ക്ലൈമാക്സ് എന്തെന്നറിയാത്ത കാലത്തിനനുസരിച്ചു നില നില്പ്പിനു വേണ്ടി കോലങ്ങള്‍ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയില്‍ കാണാന്‍ കഴിയും. എങ്ങനെയാണ് പ്രതിസന്ധികള്‍ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക. എങ്ങനെയാണ് വാഴുന്നതെന്നും എങ്ങനെയാണ് വീണ് പോകുന്നതെന്നും തിരിച്ചറിഞ്ഞു നിങ്ങളും വിജയിക്കുക. സീസണ് 6 ന് എല്ലാവിധ ആശംസകളും…’ എന്നും പറഞ്ഞാണ് അഖില്‍ മാരാര്‍ എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസൺ 6 ലെ ആദ്യത്തെ എവിക്ഷനിലൂടെ രതീഷ് കുമാർ പുറത്തായത്. ഇനി ഹൗസിൽ പതിനെട്ട് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നുവെങ്കിലും ഇറിറ്റേറ്റിങ് ഗെയിം പിടിച്ച് മുന്നോട്ട് പോയതിനാൽ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് രതീഷിന് പിന്തുണ കുറഞ്ഞിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ഒരാഴ്ചത്തെ ബിഗ് ബോസ് ജീവിതം എങ്ങനെയായിരുന്നുവെന്ന് വിവരിച്ചുകൊണ്ടുള്ള രതീഷ് കുമാറിന്റെ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്.
പുറത്താകുമെന്ന് കരുതിയിരുന്നില്ലെന്നാണ് രതീഷ് പറയുന്നത്. ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ള ആളുകളെ കുറിച്ചും രതീഷ് വെളിപ്പെടുത്തി. ‘ബിഗ് ബോസ് ജീവിതം വളരെ ടഫാണ്. ഓരോ നിമിഷവും നമ്മൾ ഗെയിം പ്ലാൻ ചെയ്തുകൊണ്ടിരിക്കണം. പിന്നെ ഒരാഴ്ചയ്ക്കുള്ളിൽ പുറത്താകുമെന്ന് കരുതിയിരുന്നില്ല.’ ‘അതുപോലെ ചില സിറ്റുവേഷനിൽ ഞാൻ ക്വിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഇറങ്ങിയിരുന്നു. ആ സമയത്ത് ബിഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്.
ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞപ്പോൾ ഗെയിം കളിക്കാൻ എനിക്ക് ത്രില്ല് കൂടിയിരുന്നു. പ്രേക്ഷരുടെ സപ്പോർട്ട് ഇല്ലെങ്കിൽ നിന്നിട്ട് കാര്യമില്ലല്ലോ. സുരേഷേട്ടനോ നോറയോ പുറത്താകുമെന്നാണ് ഞാൻ കരുതിയത്.’ ‘പിന്നെ ഞാൻ എല്ലാം ഓവർഡോസോടെയാണ് ചെയ്തിരുന്നത്. ഒന്നാം ദിവസം മുതൽ ഞാൻ ഗെയിം കളിക്കാൻ തുടങ്ങി അതിന്റെ ആവശ്യമില്ലായിരുന്നു. എല്ലാവരെയും സോപ്പിട്ട് നിന്ന് പതുക്കെ കളിച്ച് തുടങ്ങിയാൽ മതിയായിരുന്നു. നോമിനേഷനിൽ വരാതിരിക്കാൻ സൂക്ഷിക്കണമായിരുന്നു.
പക്ഷെ ഞാൻ കരുതി നോമിനേഷനിൽ വന്നശേഷം മുന്നോട്ട് പോയാൽ മതിയെന്ന്.’ ‘കണ്ടന്റുണ്ടാക്കുന്നതെല്ലാം ഓരോരുത്തരുടെ ഗെയിം പ്ലാനാണ്. എനിക്ക് കളിക്കാൻ പറ്റിയ ആൾക്കാരാണ് ഹൗസിലുള്ളതെന്ന് മനസിലായപ്പോൾ ഞാൻ തന്നെ കണ്ടന്റുണ്ടാക്കി ഗെയിം കളിക്കാൻ തുടങ്ങുകയായിരുന്നു. എല്ലാവരെയും ചൊറിഞ്ഞു… സത്യത്തിൽ അതിന്റെ ആവശ്യമില്ല. അവിടെ ഗെയിം നടക്കുന്നില്ലെന്നാണ് ഞാൻ കരുതിയത്.’ ‘പക്ഷെ അവിടെ പലതരത്തിലുള്ള ഗെയിമുകൾ നടക്കുന്നുണ്ട്.
കഴിഞ്ഞ സീസണിലൊക്കെ ഞാൻ ഒരു പ്രേക്ഷകനായിരുന്നു. ആ സമയത്ത് ഓവർഡോസായിട്ടുള്ള തല്ലുകൾ ഞാൻ രസിച്ച് കണ്ടിരുന്നു. അതുകൊണ്ട് അങ്ങനെ ചെയ്താൽ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതി. പക്ഷെ ഇത്തവണ പ്രേക്ഷകർ മാറ്റിപിടിച്ചതായാണ് തോന്നുന്നത്. കയ്യിൽ നിന്നും പോയശേഷം പറഞ്ഞിട്ട് കാര്യമില്ല.’എന്നാണ് രതീഷ് പറഞ്ഞത്. അതുപോലെ ജിന്റോ എന്റെ നല്ല സുഹൃത്താണ്.
അവനുമായി ചേർന്ന് ഹ്യൂമർ പിടിക്കാൻ ഇരിക്കുവായിരുന്നു. അവന്റെ ഗെയിം നല്ല ഗെയിമാണ്. ജയിലിൽ വെച്ചാണ് ഞാനും ജിന്റോയും അടുത്തത്.’ ‘ഏകദേശം എന്റെ സ്വഭാവം തന്നെയാണ് ജാസ്മിന്റെയും. വഴക്ക് കൂടിയാലും പിന്നീട് മറക്കും. ഗബ്രിയും ജാസ്മിനും നല്ല സ്ട്രോങ് കണ്ടസ്റ്റേഴ്സാണ്. ജിന്റോ, സിജോ, ജാസ്മിൻ, ഗബ്രി, റോക്കി എന്നിവർ ടോപ്പ് ഫൈവിൽ വന്നേക്കും’, എന്നാണ് രതീഷ് പറഞ്ഞത്.
