Connect with us

ഒരാഴ്ചയ്ക്കുള്ളിൽ പുറത്താകുമെന്ന് കരുതിയിരുന്നില്ല; ഞാൻ ചൊറിയനല്ല; വൈറലായി രതീഷിന്റെ വാക്കുകൾ!!!

Bigg Boss

ഒരാഴ്ചയ്ക്കുള്ളിൽ പുറത്താകുമെന്ന് കരുതിയിരുന്നില്ല; ഞാൻ ചൊറിയനല്ല; വൈറലായി രതീഷിന്റെ വാക്കുകൾ!!!

ഒരാഴ്ചയ്ക്കുള്ളിൽ പുറത്താകുമെന്ന് കരുതിയിരുന്നില്ല; ഞാൻ ചൊറിയനല്ല; വൈറലായി രതീഷിന്റെ വാക്കുകൾ!!!

ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ബിഗ് ബോസ്. മാര്‍ച്ച് 10ന് ബിഗ്ബോസ് മലയാളം സീസണ്‍ ആരംഭിച്ചിരുന്നു. 19 മത്സരാര്‍ത്ഥികളാണ് ഇത്തവണ ആദ്യം തന്നെ വീട്ടില്‍ എത്തിയത്. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസണ്‍ എന്ന് അവകാശപ്പെടുന്ന സീസണില്‍ കാര്യങ്ങള്‍ രണ്ടാം ദിനം തന്നെ ചൂട് പിടിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസൺ 6 ലെ ആദ്യത്തെ എവിക്ഷനിലൂടെ രതീഷ് കുമാർ പുറത്തായത്. ഇനി ഹൗസിൽ പതിനെട്ട് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നുവെങ്കിലും ഇറിറ്റേറ്റിങ് ഗെയിം പിടിച്ച് മുന്നോട്ട് പോയതിനാൽ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് രതീഷിന് പിന്തുണ കുറഞ്ഞിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ഒരാഴ്ചത്തെ ബിഗ് ബോസ് ജീവിതം എങ്ങനെയായിരുന്നുവെന്ന് വിവരിച്ചുകൊണ്ടുള്ള രതീഷ് കുമാറിന്റെ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. പുറത്താകുമെന്ന് കരുതിയിരുന്നില്ലെന്നാണ് രതീഷ് പറയുന്നത്. ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ള ആളുകളെ കുറിച്ചും രതീഷ് വെളിപ്പെടുത്തി. രതീഷിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘ബി​ഗ് ബോസ് ജീവിതം വളരെ ടഫാണ്. ഓരോ നിമിഷവും നമ്മൾ​ ​ഗെയിം പ്ലാൻ ചെയ്തുകൊണ്ടിരിക്കണം. പിന്നെ ഒരാഴ്ചയ്ക്കുള്ളിൽ പുറത്താകുമെന്ന് കരുതിയിരുന്നില്ല.’

‘അതുപോലെ ചില സിറ്റുവേഷനിൽ ഞാൻ ക്വിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഇറങ്ങിയിരുന്നു. ആ സമയത്ത് ബി​ഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്. ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞപ്പോൾ ​ഗെയിം കളിക്കാൻ എനിക്ക് ത്രില്ല് കൂടിയിരുന്നു. പ്രേക്ഷരുടെ സപ്പോർട്ട് ഇല്ലെങ്കിൽ നിന്നിട്ട് കാര്യമില്ലല്ലോ. സുരേഷേട്ടനോ നോറയോ പുറത്താകുമെന്നാണ് ഞാൻ കരുതിയത്.’ ‘പിന്നെ ഞാൻ എല്ലാം ഓവർഡോസോടെയാണ് ചെയ്തിരുന്നത്.

ഒന്നാം ദിവസം മുതൽ ഞാൻ ​ഗെയിം കളിക്കാൻ തുടങ്ങി അതിന്റെ ആവശ്യമില്ലായിരുന്നു. എല്ലാവരെയും സോപ്പിട്ട് നിന്ന് പതുക്കെ കളിച്ച് തുടങ്ങിയാൽ മതിയായിരുന്നു. നോമിനേഷനിൽ വരാതിരിക്കാൻ സൂക്ഷിക്കണമായിരുന്നു. പക്ഷെ ഞാൻ കരുതി നോമിനേഷനിൽ വന്നശേഷം മുന്നോട്ട് പോയാൽ‌ മതിയെന്ന്.’ ‘കണ്ടന്റുണ്ടാക്കുന്നതെല്ലാം ഓരോരുത്തരുടെ ​ഗെയിം പ്ലാനാണ്.

എനിക്ക് കളിക്കാൻ പറ്റിയ ആൾക്കാരാണ് ഹൗസിലുള്ളതെന്ന് മനസിലായപ്പോൾ ഞാൻ തന്നെ കണ്ടന്റുണ്ടാക്കി ​ഗെയിം കളിക്കാൻ തുടങ്ങുകയായിരുന്നു. എല്ലാവരെയും ചൊറി‍ഞ്ഞു… സത്യത്തിൽ‌ അതിന്റെ ആവശ്യമില്ല. അവിടെ ​ഗെയിം നടക്കുന്നില്ലെന്നാണ് ഞാൻ കരുതിയത്.’ ‘പക്ഷെ അവിടെ പലതരത്തിലുള്ള ​ഗെയിമുകൾ നടക്കുന്നുണ്ട്.

കഴിഞ്ഞ സീസണിലൊക്കെ ഞാൻ ഒരു പ്രേക്ഷകനായിരുന്നു. ആ സമയത്ത് ഓവർഡോസായിട്ടുള്ള തല്ലുകൾ ‍ഞാൻ രസിച്ച് കണ്ടിരുന്നു. അതുകൊണ്ട് അങ്ങനെ ചെയ്താൽ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതി. പക്ഷെ ഇത്തവണ പ്രേക്ഷകർ മാറ്റിപിടിച്ചതായാണ് തോന്നുന്നത്. കയ്യിൽ നിന്നും പോയശേഷം പറഞ്ഞിട്ട് കാര്യമില്ല.’ ബി​ഗ് ബോസിൽ പങ്കെടുക്കാൻ സാധിച്ചത് ഭാ​ഗ്യമായി കരുതുന്നു. പിന്നെ എന്റെ തോൽവി ഞാൻ അം​ഗീകരിക്കുന്നു. അതുപോലെ മറ്റുള്ളവർ ഉണ്ടാക്കുന്ന കണ്ടന്റിൽ ‍ഞാൻ കയറി കളിച്ചിട്ടില്ല.

ഹൗസിലെ ചിലർ എന്നെ അനുകരിക്കുന്നുണ്ട്. അതാണ് ആ രീതി തെറ്റാണെന്ന് ഞാൻ ഇറങ്ങാൻ നേരം പറഞ്ഞത്. പുറത്തായെങ്കിലും ഞാൻ ഹാപ്പിയാണ്.’ ഹൗസിൽ ഞാൻ പറഞ്ഞ് കളിക്കുകയായിരുന്നു. യഥാർത്ഥ രതീഷ് കോമാളിയോ ചൊറിയനോ തരികിടയോ അല്ല. വീട്ടിലും നാട്ടിലും നല്ല പേരുള്ള ആളാണ്. ഞാൻ ചൊറിയനല്ല. ഹൗസിൽ ​ഗെയിം കളിക്കാൻ വേണ്ടി ആ ഒരു സ്ട്രാറ്റജി ഞാൻ പ്രയോ​ഗിച്ചതാണ്. ശരിക്കുമുള്ള രതീഷ് തല്ലുകൂടാറില്ല.’ ‘എല്ലാം ​ഗെയിമിന്റെ ഒരു ഭാ​ഗമാണ്.

ലാലേട്ടന്റെ അടുത്തേക്ക് പോയപ്പോൾ എന്നെ തിരിച്ച് കയറ്റുമെന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്. അതുപോലെ ജിന്റോ എന്റെ നല്ല സുഹൃത്താണ്. അവനുമായി ചേർന്ന് ഹ്യൂമർ പിടിക്കാൻ ഇരിക്കുവായിരുന്നു. അവന്റെ ​ഗെയിം നല്ല ​ഗെയിമാണ്. ജയിലിൽ വെച്ചാണ് ഞാനും ജിന്റോയും അടുത്തത്.’ ‘ഏകദേശം എന്റെ സ്വഭാവം തന്നെയാണ് ജാസ്മിന്റെയും. വഴക്ക് കൂടിയാലും പിന്നീട് മറക്കും. ​ഗബ്രിയും ജാസ്മിനും നല്ല സ്ട്രോങ് കണ്ടസ്റ്റേഴ്സാണ്. ജിന്റോ, സിജോ, ജാസ്മിൻ, ​ഗബ്രി, റോക്കി എന്നിവർ ടോപ്പ് ഫൈവിൽ വന്നേക്കും’, എന്നാണ് രതീഷ് പറഞ്ഞത്.

More in Bigg Boss

Trending