Connect with us

ഞാൻ ഒരാളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അയാൾക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്; മഹേഷ് കുഞ്ഞുമോനെ കാണാനെത്തി അഖിൽ മാരാർ,

Social Media

ഞാൻ ഒരാളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അയാൾക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്; മഹേഷ് കുഞ്ഞുമോനെ കാണാനെത്തി അഖിൽ മാരാർ,

ഞാൻ ഒരാളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അയാൾക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്; മഹേഷ് കുഞ്ഞുമോനെ കാണാനെത്തി അഖിൽ മാരാർ,

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാർ അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 3 പേരിൽ ഒരാളായ മഹേഷ് മുഖത്തും കയ്യിലും സാരമായ പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. മിമിക്രി വേദികളിലൂടെ മലയാളികൾക്ക് സുചരിചിതനായി ആളാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. മികച്ച രീതിയിലുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്. നിലവിൽ ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ് താരം. ഈ അവസരത്തിൽ മഹേഷിനെ കാണാൻ എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് സീസൺ 5 ജേതാവ് അഖിൽ മാരാർ.

മഹേഷിന്റെ വീട്ടിലെത്തിയ അഖിലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘പ്രിയപെട്ട മഹേഷിനൊപ്പം..’ പ്രാർഥനകൾ എന്നാണ് വീഡിയോ പങ്കുവച്ച് അഖിൽ മാരാർ കുറിച്ചത്. “എല്ലാവരെയും സ്നേഹിക്കുക. ഞാൻ ഒരാളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അയാൾക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്. അയാൾ ഹാപ്പി ആയിരിക്കുമ്പോൾ ചിലപ്പോൾ എന്റെ ആവശ്യം വേണമെന്നില്ല”, എന്ന അഖിലിന്റെ വാക്കുകളും വീഡിയോയുടെ പശ്ചാത്തലത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുൻപ് അഖിൽ മാരാരെ മഹേഷ് അനുകരിച്ചിട്ടുണ്ടായിരുന്നു.

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top