Malayalam
ദിലീപ് വിഷയത്തിന് ശേഷമാണ് തന്റെ അവസരങ്ങൾ കുറഞ്ഞതെന്ന് പാർവതി പറയുന്നു; പക്ഷേ, അതിനു മുമ്പും പാർവതിയ്ക്ക് സിനിമ ഇല്ല; അഖിൽ മാരാർ
ദിലീപ് വിഷയത്തിന് ശേഷമാണ് തന്റെ അവസരങ്ങൾ കുറഞ്ഞതെന്ന് പാർവതി പറയുന്നു; പക്ഷേ, അതിനു മുമ്പും പാർവതിയ്ക്ക് സിനിമ ഇല്ല; അഖിൽ മാരാർ
സംവിധായകൻ എന്നതിനേക്കാളുപരി തന്റെ അഭിപ്രായങ്ങളും ചോദ്യങ്ങളും തുറന്ന് പറയാൻ മടികാണിക്കാത്ത വ്യക്തിയാണ് അഖിൽ മാരാർ. പലപ്പോഴും അഖിൽ മാരാർ എന്ന പേര് വിവാദങ്ങളിലേയ്ക്ക് പോകാറുണ്ടെങ്കിലും രാഷ്ട്രീപരമായും വ്യക്തമായ കാഴ്ചപ്പാട് അഖിൽ മാരാർക്കുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഖിൽ മാരാറിന്റെ വാക്കുകള് ഇങ്ങനെ;
മലയാള സിനിമയിൽ പരിഹരിക്കപ്പെടേണ്ടതായിട്ടുള്ള കുറേ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ എന്ത് പരിഹരിക്കണം, എവിടെ പരിഹരിക്കണം, ഏത് കാലഘട്ടത്തിൽ പരിഹരിക്കണം. 90 കാലഘട്ടത്തിൽ മലയാള സിനിമയിൽ ഒരുപാട് പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട്. പരാതി കൊടുത്തിരിക്കുന്ന ഒരു സ്ത്രീ എഴുപത് വയസ്സുള്ള ഒരു സ്ത്രീ ആണെന്ന് കരുതുക. അവർ സിനിമയിൽ വന്ന കാലത്തുള്ള കാര്യമാണ് പറഞ്ഞതെങ്കിൽ ആ പ്രശ്നം പരിഹരിക്കപ്പെട്ട് കഴിഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ മലയാള സിനിമ മാറിയതും പുതിയ കുട്ടികൾ എങ്ങനെ സർവൈവ് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആർക്കും അറിയാതിരിക്കെയും, മുൻകാലങ്ങളിലെ മാത്രം വിഷയമാണോ ഇതെന്നും മനസ്സിലാക്കണമെങ്കിൽ ഈ പരാതി കൊടുത്തിരിക്കുന്ന കാലഘട്ടം മനസ്സിലാക്കൽ പ്രധാനമാണ്. എന്നാൽ ഇതൊന്നും നമുക്ക് അറിയില്ലല്ലോ. സിനിമയുമായി ബന്ധപ്പെട്ട് ഇന്ന് ഒരു ആയിരം പെൺകുട്ടികൾ വർക്ക് ചെയ്യന്നുവെന്ന് കരുതുക.
ഇതിൽപ്പെട്ട ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന് അറിഞ്ഞാലല്ലേ നിലവിലെ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു. പ്രശ്നങ്ങൾ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. അത് കമ്മിറ്റിയും പറയുന്നു. എന്നാൽ ഇതിനെതിരെ നിയമനടപടി എടുക്കണോ വേണ്ടയോ എന്നതിനൊക്കുറിച്ചൊന്നും കമ്മറ്റിയും സർക്കാറും ഒന്നും പറഞ്ഞില്ല. പവർ ഗ്രൂപ്പിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. ആരായിരിക്കും പവർ ഗ്രൂപ്പ്. പവർ ഉള്ളവനായിരിക്കും പവർ ഗ്രൂപ്പ്.
അങ്ങനെ നോക്കിയാൽ മലയാള സിനിമയിലെ ഇപ്പോഴത്തെ പവർ ഗ്രൂപ്പ് ഒരു പക്ഷെ നസ്ലിനും ബേസിലുമൊക്കെ തൊട്ടുതുടങ്ങുന്ന പുതുതലമുറയിലെ ആളുകളായിരിക്കും. കാരണം അവരുടെ കയ്യിലാണ് പവർ. അവരുടെ കയ്യിലൂടെയാണ് സാറ്റ് ലൈറ്റ് കച്ചവടം നടക്കുന്നത്. അവർക്കാണ് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നത്. എന്റെ സിനിമ കച്ചവടം നടക്കുന്ന സമയത്ത് മാത്രമേ എനിക്ക് ഡിമാൻഡ് ചെയ്യാൻ സാധിക്കുകയുള്ളു.
ഒരു സംവിധായകൻ എന്റെ അടുത്ത് കഥ പറയാൻ വരുമ്പോൾ എനിക്ക് താൽപര്യമില്ല, നിങ്ങളുടെ കഥ ഞാൻ കേൾക്കുന്നില്ല എന്ന് പറയണമെങ്കിൽ എനിക്ക് പവർ വേണം. ഈ പഴയ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് ഇങ്ങനെയുള്ള പവർ ഗ്രൂപ്പാണോ?, 2024 ലാണ് നമ്മുടെ കയ്യിൽ ഈ റിപ്പോർട്ട് എത്തുന്നത്. അപ്പോൾ ഈ പറയുന്ന പവർ ഗ്രൂപ്പ് ഉണ്ടോന്ന് നോക്കണം. പണ്ട് ഇങ്ങനെ ഒരു പവർ ഗ്രൂപ്പ് ഉണ്ടായിരുന്നുവെന്ന് പറയാം. അതിൽ ആർക്കാണ് ഇപ്പോൾ പവറുള്ളത്.
ആരോപണം ഉന്നയിക്കപ്പെട്ട് നമ്മുടെ മുമ്പിൽ എത്തിയ പേരുകൾ എടുത്ത് നോക്കാം. മാമുക്കോയയുടെ ഉൾപ്പെടെ പേരുകൾ പറയുന്നത് കേട്ടു. മരിച്ചുപോയ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് എന്ത് പരിഹാരമാണ് ഉണ്ടാക്കാൻ സാധിക്കുന്നത്. ഡബ്ല്യൂ സി സിയിലെ അംഗങ്ങൾ മാത്രം കൊടുത്ത പരാതിയാണോ ഇത്. അല്ലെങ്കിൽ അതിന് അപ്പുറത്തും സിനിമയിൽ പ്രവർത്തിക്കുന്ന ആളുകൾ പരാതി കൊടുത്തിട്ടുണ്ടോ.
സിനിമയിൽ അവസരങ്ങൾ കുറഞ്ഞുവരുന്നു എന്ന ഘട്ടത്തിൽ പഴയ വിരോധം തീർക്കാൻ ചിലർ ശ്രമിക്കുന്നതാണോയെന്ന് അറിയണം. ദിലീപ് വിഷയത്തിന് ശേഷമാണ് തന്റെ അവസരങ്ങൾ കുറഞ്ഞതെന്ന് പാർവതി പറയുന്നതായി ഒരു അഭിമുഖത്തിൽ കണ്ടു. വെറുതെയൊന്ന് അവർ ചെയ്ത പടങ്ങൾ ഒന്ന് എടുത്ത് നോക്കുക. 2016 ലും 15 ലൊക്കെ എത്ര പടങ്ങൾ ചെയ്തെന്ന് നോക്കൂ. 2012 ലും 13 ലും ഒന്നും സിനിമ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.
അതായത് എണ്ണം മുമ്പ് കുറവാണ്. നടന്മാരുടെ കാര്യം എടുത്ത് നോക്ക്. പുതുതായി വന്ന ആളുകളുടെ എണ്ണം എടുത്ത് നോക്ക്. ക്യാരക്ടർ വേഷം ചെയ്തിരുന്ന പലർക്കും അവസരമില്ല. ഇപ്പോഴും എന്നോട് സാമ്പത്തിക സഹായം ചോദിക്കുന്ന സിനിമയിൽ നല്ല ഫേസ് വാല്യു ഉള്ള ആളുകളുണ്ട്. എന്നാൽ അവസരമില്ല. കഴിഞ്ഞ ഒരു അഞ്ച് വർഷം കൊണ്ട് സിനിമ ഒരുപാട് മാറിയെന്നും അഖിൽ മാരാർ പറയുന്നത്.