Connect with us

ഞാൻ ബോബി ചെമ്മണ്ണൂരിനെ തള്ളിക്കളയുകയും ഹണിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു, രാഹുൽ ഈശ്വർ പറയുന്ന വിവരക്കേട് എനിക്ക് മനസിലാകുന്നില്ല; അഖിൽ മാരാർ

ഞാൻ ബോബി ചെമ്മണ്ണൂരിനെ തള്ളിക്കളയുകയും ഹണിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു, രാഹുൽ ഈശ്വർ പറയുന്ന വിവരക്കേട് എനിക്ക് മനസിലാകുന്നില്ല; അഖിൽ മാരാർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹണി റോസ് ബോബി ചെമ്മണ്ണൂർ വിഷയമാണ് കേരളക്കരയിലെ ചർച്ചാവിഷയം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ. അഖിൽ മാരാരുെട വാക്കുകൾ ഇങ്ങനെയായിരുന്നു;

ഹണി റോസിന്റെ വസ്ത്രമാണോ അതോ ബോബി ചെമ്മണ്ണൂരിന്റെ വഷളത്തരമാണോ ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത്? കഴിഞ്ഞ കുറച്ച് നാളുകളായി ഉദ്ഘാടനങ്ങൾ അടക്കമുള്ള പൊതുപരിപാടികളിൽ ബോബി ചെമ്മണ്ണൂർ നടത്തുന്ന ദ്വയാർത്ഥ പ്രയോഗങ്ങളിൽ ഒരു പെൺകുട്ടിക്ക് വേദന ഉണ്ടായിരിക്കുന്നു. ഒരാൾക്കും വേദന ഉണ്ടായില്ലെങ്കിൽ നിങ്ങളെ എല്ലാവരേയും പോലെ ആസ്വാദ്യകരമാണ് എന്ന് ഞാൻ പറയും.

ബോബി ചെമ്മണ്ണൂർ നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കെതിരെ സംസാരിക്കുന്നത് വരെ നിങ്ങൾക്ക് പ്രശ്നം ഉണ്ടാകില്ല. അതുണ്ടാകുന്ന സമയത്ത് നമ്മൾ കൈയ്യടിക്കണോ വേണ്ടയോ എന്നതാണ് ഇവിടുത്തെ പ്രശ്നം. ഹണി റോസ് ഉദ്ഘാടന വേദിയിൽ വെച്ച് ഇത് ആസ്വദിച്ചിട്ടുണ്ടാകാം. എന്ന് കരുതി നിരന്തരം അയാൾ ഇത്തരത്തിൽ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഹണി റോസ് എന്റെ കൂടെ വന്ന് കിടന്നിട്ടുണ്ടോയെന്നൊക്കെ ചോദിക്കുന്നത് സമൂഹമധ്യത്തിൽ അവരെ അപമാനിക്കാൻ തന്നെയാണ്. ബോബി ചെമ്മണ്ണൂരിന്റെ വഷളത്തരം തന്നെയാണ് ഹണി റോസിന്റെ വസ്ത്രത്തെക്കാൾ മോശം എന്ന് മനസിലാക്കിയ ഞാൻ ബോബി ചെമ്മണ്ണൂരിനെ തള്ളിക്കളയുകയും ഹണിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഹണി റോസിന്റെ വസ്ത്രധാരണമാണ് ചർച്ച ചെയ്യേണ്ടതെങ്കിൽ അത് ചർച്ച ചെയ്യേണ്ടൊരു സ്പേസ് ഇതല്ല. നമ്മുടെ നാട്ടിൽ ശരീരം വിറ്റ് പണം വാങ്ങുന്ന സ്ത്രീകൾ ഉണ്ടാകും. അവർ ഒരു രാത്രി ബ ലാത്സംഗത്തിന് ഇരയായാൽ നിങ്ങൾ പറയുമോ അവർ ഇന്നലെ വരേയും ശരീരം വിറ്റതാണ് അതിനാൽ ബലാത്സംഗം ചെയ്യാമെന്ന്?

ഒരു സ്ത്രീ എത്ര പേരുടെ കൂടെ കിടന്നാലും അവൾക്ക് താത്പര്യം ഇല്ലാത്ത ഒരാൾ അവളുടെ ശരീരത്തിൽ തൊട്ടാൽ കൈയ്യെടുക്കടാ എന്ന് പറയാനുള്ള സ്വാതന്ത്ര്യം അവൾക്കില്ലേ? അവൾ അങ്ങനെ ചോദിക്കുമ്പോൾ നീ ശീലാവതിയാണോയെന്ന് ചോദിക്കുന്നത് ശരിയായ സമീപനം ആണോയെന്ന് രാഹുൽ ഈശ്വറിനെ പോലെയുള്ളവർ ചിന്തിക്കുക.

ദിലീപ് വിഷയത്തിൽ ഞാനും രാഹുലും ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നവരാണ്. ഞാൻ പിന്തുണക്കാൻ കാരണം ദിലീപ് ആരെയെങ്കിലും നേരിട്ട് പീ ഡിപ്പിച്ചതായി എനിക്ക് അറിവില്ല. അങ്ങനെയൊരു പെൺകുട്ടി പോലും പരാതി പറഞ്ഞിട്ടില്ല. അങ്ങനെയായിരുന്നു ദിലീപിനെതിരായ കേസെങ്കിൽ ദിലീപിനെ തള്ളി പറയുകയും പെൺകുട്ടിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യും.

ഈ കേസിൽ എന്റെ മുന്നിൽ വന്ന വിഷയം ഒരു ക്രിമിനൽ പറഞ്ഞു, ദിലീപ് പറഞ്ഞിട്ടാണ് ഞാൻ അങ്ങനെ ചെയ്തത് എന്നാണ്. ഇനി അതാണ് സത്യമെങ്കിൽ പോലും ഒരു ബിസിനസ് പരമായിട്ടുള്ള ശത്രുതയാണ്. നമ്മക്ക് നമ്മുടെ ശത്രുവായി നിൽക്കുന്ന ആണിനോട് തോന്നുന്ന അതേ ദേഷ്യം ദിലീപിന് ആ പെൺകുട്ടിയോട് തോന്നിയിട്ടുണ്ടാകാം എന്ന് മാത്രമേ ആ വിഷയം കാണാനാകു.

അല്ലാതെ ഒരു പെൺകുട്ടിയെ ദിലീപ് ഉപദ്രവിച്ചുവെന്ന വിഷയം എന്റെ മുന്നിൽ വന്നിട്ടില്ല. ഹണി റോസ് വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ ചില വാദങ്ങളെ ഞാൻ അനുകൂലിക്കും. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണോയെന്ന് ചോദിച്ചാൽ ഇതിന്റെ മോശത്തേയോ ശരിയേയോ വിലയിരുത്തുകയെന്നതല്ല കുറച്ച് പേർക്കെങ്കിലും ഹണിയുടെ വസ്ത്രധാരണം എന്താണ് ഇത് അയ്യേ എന്ന് തോന്നിപ്പിക്കുന്നത് തന്നെയാണെന്ന് ഞാൻ പറയും.

എന്നും കരുതി ആ പെൺകുട്ടിയെ കയറിപ്പിടിക്കാനോ മോശം പറയാനോ ആർക്കെങ്കിലും അധികാരമുണ്ടോ? ആർട്ടിക്കിളിൽ സഭ്യത എന്നതുണ്ടെന്ന് രാഹുൽ ഈശ്വർ പറയുന്നു, എന്താണ് ഇതിന്റെ മാനദണ്ഡം? മുണ്ടുടുത്ത് മടക്കി കുത്തുന്നതും സ്ലീവ് ലെസ് വസ്ത്രം, സാരി ഇവയൊക്കെ സഭ്യതയുടെ മാനദണ്ഡത്തിൽ പെടുന്നതാണോ? രാഹുൽ ഈശ്വർ പറയുന്ന വിവരക്കേട് എനിക്ക് മനസിലാകുന്നില്ല.

ഓരോ മനുഷ്യരും വ്യത്യസ്മായ കാഴ്ചപ്പാടുകളും അഭിരുചിയും ഉള്ളവരാണ്. നമ്മുക്ക് ശരിയെന്ന് തോന്നുന്നത് മറ്റുള്ളവർക്ക് തെറ്റായു തോന്നിയേക്കാം, തിരിച്ചും. നിങ്ങളാരാണ് ശരി തെറ്റുകൾ വിലയിരുത്താൻ? ബോബി ചെമ്മണ്ണൂരിന്റെ വാക്കുകളിൽ ആയിരം സ്ത്രീകൾ ആനന്ദിക്കപ്പെട്ടിട്ടുണ്ടാകാം.

പക്ഷെ ഒരു സ്ത്രീ വേദനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വേദനിക്കപ്പെട്ട സ്ത്രീയുടെ മാനസികാവസ്ഥ മനസിലാക്കാൻ നിങ്ങൾക്ക് എന്താണ് സാധിക്കാത്തത്. അവരുടെ വസ്ത്രധാരണത്തെ കുറുച്ച് സംസാരിക്കുമ്പോൾ ഏത് രീതിയിലുള്ള വസ്ത്രമാണ് പൊതുസമൂഹം ധരിക്കേണ്ടതന്ന കൂടി എടുത്ത് കൊടുത്താൽ നന്നായിരുന്നുവെന്നും അഖിൽ മാരാർ പറഞ്ഞു.

More in Malayalam

Trending