Connect with us

ഇത്തവണ ബിഗ് ബോസും മത്സരാർത്ഥികളും എല്ലാം വളരെ ഫാസ്റ്റാണ് ; അഖിൽ

TV Shows

ഇത്തവണ ബിഗ് ബോസും മത്സരാർത്ഥികളും എല്ലാം വളരെ ഫാസ്റ്റാണ് ; അഖിൽ

ഇത്തവണ ബിഗ് ബോസും മത്സരാർത്ഥികളും എല്ലാം വളരെ ഫാസ്റ്റാണ് ; അഖിൽ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒരു മാസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. മത്സരാര്‍ഥികള്‍ക്കിടയിലെ ആവേശവും ഇതോടെ വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ക്കിടയിലെ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ ഇപ്പോള്‍ സാധാരണമാണ്. സംഭവ ബഹുലമായ നാലാം സീസണിന് ശേഷം എത്തുന്ന സീസൺ എന്നത് കൊണ്ട് തന്നെ പ്രേക്ഷകരും ആവേശത്തിലായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ വാരം മുതൽ തന്നെ ഷോയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ, പുതിയ സീസണെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്ന കുട്ടി അഖിൽ. ബിഗ് ബോസ് വീടിനുള്ളിൽ ഗംഭീര ട്വിസ്റ്റ് കൊണ്ടുവരാൻ സാധിക്കുക വൈൽഡ് കാർഡ് എൻട്രിക്കാണെന്ന് അഖിൽ പറയുന്നു. ഇത്തവണ മുൻ സീസണുകൾ കണ്ടു പഠിച്ചു വന്നിരിക്കുന്ന മത്സരാർത്ഥികളാണ് ഏറെയും. ഒരു 50 ദിവസങ്ങൾ കഴിയുമ്പോഴേക്കും ഷോ എൻഗേജിങ് ആകുമെന്നും അഖിൽ പറയുന്നുണ്ട്. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഇത്തവണ ബിഗ് ബോസും മത്സരാർത്ഥികളും എല്ലാം വളരെ ഫാസ്റ്റാണെന്ന് അഖിൽ പറയുന്നു. ബിഗ് ബോസ് ഫാസ്റ്റാണെന്ന് പറയാൻ കാരണം കഴിഞ്ഞ തവണ 30 ദിവസങ്ങൾക്ക് ശേഷമാണു കട്ട ടാസ്‌ക് തന്നത്. അത് കഴിഞ്ഞ സീസണിൽ വളരെ വിവാദമായി ടാസ്‌ക് ആയിരുന്നു. അതുവരെ കാണാത്ത പ്രതികരണങ്ങൾ ഞാൻ ഉൾപ്പടെയുള്ള മത്സരാർത്ഥികൾ കാണിച്ച ടാസ്‌ക്കായിരുന്നു. ഇത്തവണ അതായിരുന്നു ആദ്യത്തെ ടാസ്ക്. അതുകൊണ്ടാണ് ബിഗ് ബോസ് ഫാസ്റ്റ് എന്ന് പറഞ്ഞതെന്ന് താരം വ്യക്തമാക്കി.

മത്സരാർത്ഥികൾ ഫാസ്റ്റ് ആണെന്ന് പറയാൻ കാരണം, ആദ്യ ദിവസം തന്നെ അവിടെ അഭിപ്രായ വ്യത്യാസങ്ങൾ വന്നത് കൊണ്ടാണെന്നും അഖിൽ പറഞ്ഞു. കഴിഞ്ഞ നാല് സീസണുകൾ കണ്ടാണ് അവർ വന്നിരിക്കുന്നത്. എവിടെ എങ്ങനെ നിന്നാൽ, എന്ത് ചെയ്താൽ നമ്മുക്ക് പ്രാധാന്യമുണ്ടാകും എന്നൊക്കെയുള്ള വ്യക്തമായ ബോധത്തോടെയാണ് പല മത്സരാത്ഥികളും വന്നിട്ടുള്ളത്. അതുകൊണ്ട് ആ വീട്ടിൽ ഉണ്ടാകുന്ന 90 ശതമാനം പ്രശ്‌നങ്ങളും ബോധപൂർവം ഉണ്ടാക്കുന്നത് ആണെന്ന് തോന്നിയിട്ടുണ്ട്. സ്വാഭാവികമായി ഉണ്ടാകുന്നത് ആണെന്ന് തോന്നിയിട്ടില്ല.

അതുപോലെ ഇതിലെ പലരും ഒറിജിനൽ ആണോയെന്നും തോന്നാറുണ്ട്. പലരും ഒർജിനൽ ആണെന്നും തോന്നിക്കുന്നുണ്ട്. പ്രേക്ഷകരെ സംബന്ധിച്ച് മത്സരാർത്ഥികൾ പറയുന്നതേ വിശ്വസിക്കാൻ കഴിയൂ. അവർ ഒർജിനൽ ആണോയെന്ന് അവരുടെ വീട്ടുകാർക്കും സുഹൃത്തുകൾക്കും മാത്രം അറിയുന്ന കാര്യമാണ്. മത്സരാർത്ഥികൾ എല്ലാവരും സ്ട്രോങ്ങാണ്. എല്ലാവരും ഓടാൻ തയ്യാറായിട്ടാണ് നിൽക്കുന്നത്. ഗെയിമിനെ ഗെയിമായിട്ട് കാണുന്നുണ്ട്. കളിക്കുന്നുണ്ടെന്നും അഖിൽ പറഞ്ഞു.

അതേസമയം, മത്സരാർത്ഥികളുടെ കാര്യത്തിൽ സീസൺ നാലിനേക്കാൾ സ്ട്രോങ്ങാണ് ഇത്തവണത്തേത് എന്ന് തോന്നുന്നുണ്ടെന്നും അഖിൽ പറയുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അവിടെ പല പ്രശ്നങ്ങളും തുടങ്ങിയിട്ടുണ്ട്. അമ്പത് ദിവസം കഴിയുമ്പോൾ വളരെ എൻഗേജിങ് ഷോ ആയി മാറും ബിഗ് ബോസ് സീസൺ 5. എല്ലാ സീസണിലും വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ബിഗ് ബോസിൽ ട്വിസ്റ്റ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ തവണ റിയാസും വിനയ് ചേട്ടനും വന്നത് ഗംഭീര ട്വിസ്റ്റായി. അവരെ കൊണ്ടുവന്ന രീതിയും രസമായിരുന്നു. രണ്ടു പേർ എവിടെയോ ഇരുന്ന് നമ്മളെ കണ്ട്, നമ്മളെ കുറിച്ച് സംസാരിച്ചിട്ട് വരുന്നു എന്ന രീതിയിൽ ആയിരുന്നു. ഈ സീസണിലും വൈൽഡ് കാർഡ് വരണം. ഇപ്പോഴും ആരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പ്രേക്ഷകർക്ക് ഐഡിയ കിട്ടിയിട്ടില്ല. ഈ സീസണിലെ താരം ആരെന്ന് ഇനിയും മനസിലായിട്ടില്ല.

കളി മുഴുവൻ പഠിച്ച് ഒരു വൈൽഡ് കാർഡ് വീട്ടിലേക്ക് വരുമ്പോഴാകും അത് മനസിലാവുക. ഒരുപക്ഷെ വരുന്ന വൈൽഡ് കാർഡിന്റെ പേരിലാകും ഈ സീസൺ അറിയപ്പെടാൻ പോകുന്നത്. വൈൽഡ് കാർഡ് വരുമ്പോൾ മത്സരാർത്ഥികൾ ഇപ്പോൾ കാണുന്നത് ആണോ ഒറിജിനൽ, ഇനി കാണാൻ പോകുന്നത് ആണോ ഒറിജിനൽ എന്ന് അറിയാൻ പറ്റുമെന്നും അഖിൽ പറഞ്ഞു.

ആദ്യ വൈൽഡ് കാർഡ് ആയ ഹനാൻ വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് നൽകിയ അഭിമുഖമാണ് ഇതെന്നാണ് അഖിലിന്റെ സംസാരത്തിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വീടിനുള്ളിൽ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ട്.

More in TV Shows

Trending

Malayalam