Movies
എട്ടു ലക്ഷത്തിലേറെ കാഴ്ച്ചക്കാർ;ആകാശഗംഗ 2 ട്രൈലെർ ഏറ്റെടുത്ത് ആരാധകർ!
എട്ടു ലക്ഷത്തിലേറെ കാഴ്ച്ചക്കാർ;ആകാശഗംഗ 2 ട്രൈലെർ ഏറ്റെടുത്ത് ആരാധകർ!
By
ഭീതിയോടെ മലയാളികൾ കണ്ടിരുന്ന ചിത്രമായിരുന്നു ആകാശഗംഗ.ചിത്രത്തിലെ ഓരോ സീനുകളും മറക്കാതെ ഓർത്തുവെച്ചിട്ടുണ്ട് സിനിമാ പ്രേമികൾ.ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഇറങ്ങുമ്പോൾ വീണ്ടും ആരാധകർ പ്രതീക്ഷയുടെ മുൾമുനയിലാണ്.കഴിഞ്ഞ ദിവസം ആകാശഗംഗ 2 ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാമതാണ് വീഡിയോ.വലിയ സപ്പോർട്ടാണ് വീഡിയോക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.എട്ടു ലക്ഷത്തിൽ കൂടുതൽ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.ഇത് സിനിമയ്ക്കുള്ള സ്വീകാര്യത വെളിപ്പെടുത്തുന്നതാണ്.
മായയുടെ 20 വയസ്സായ മകളുടെ ജീവിതമാണ് ആകാശഗംഗ 2 പറയുന്നത്. മായയുടെ എം.ബി.ബി.എസിന് പഠിക്കുന്ന മകള്‍ കൂട്ടുകാരുമൊത്ത് തറവാട്ടിലേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. ഗംഗയെ അവതരിപ്പിച്ചത് മയൂരിയായിരുന്നു. രണ്ടാം ഭാഗത്തില്‍ മയൂരിയേയും റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നത്.
മുതിര്‍ന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ2 ല്‍ എത്തുന്നുണ്ട്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച നവാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് ആകാശഗംഗ ആദ്യഭാഗത്തില്‍ നിന്നുള്ളത്. രമ്യാകൃഷ്ണന്‍, ആരതി, ശ്രീനാഥ് ഭാസി, സലീം കുമാര്‍, വിഷ്ണു വിനയ്, ഹരീഷ് കണാരന്, പ്രവീണ, ധര്മജന് ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍. നവംബര്‍ ഒന്നിന ചിത്രം തിയേറ്ററുകളിലെത്തും.
akashaganga 2 trailer
