Malayalam
കേരളത്തില്‍ 160 സ്ക്രീനുകൾ ബംഗളൂരുവില്‍ 25 സ്ക്രീനുകൾ;ആകാശഗംഗ നാളെയെത്തും!
കേരളത്തില്‍ 160 സ്ക്രീനുകൾ ബംഗളൂരുവില്‍ 25 സ്ക്രീനുകൾ;ആകാശഗംഗ നാളെയെത്തും!
By
വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത് അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനും വലിയ പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകർ കരുതുന്നത്.ചിത്രത്തിന്റെ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് കേരളത്തില്‍ 160 സ്ക്രീനുകളും ബംഗളൂരുവില്‍ 25 സ്ക്രീനുകളുമാണ് ഉള്ളത്. കേരളത്തിലും ബംഗളൂരുവിലും മാത്രമാണ് വെള്ളിയാഴ്ചത്തെ റിലീസ്. ചെന്നൈ, മുംബൈ, ദില്ലി തുടങ്ങി മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ജിസിസിയിലും ചിത്രം അടുത്ത ആഴ്ചയാവും തീയേറ്ററുകളിലെത്തുകയെന്ന് വിനയന് അറിയിച്ചു.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ..
ആകാശഗംഗയുടെ ആദ്യഭാഗം പോലെ തന്നെ ഹൊററും കോമഡിയും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ട്രീറ്റ്മെന്റാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. പക്ഷേ ശബ്ദസംവിധാനത്തിലും ഹൊററിന്റെ ദൃശ്യാവിഷ്കരണത്തിലുമൊക്കെ ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തന്‍ അനുഭവം പ്രദാനം ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് തരികയാണ്. നൂറ് ശതമാനം എന്റര്‍ടെയ്നറായ ഒരു ഹൊറര്‍ കോമഡി ഫിലിമായി ഈ ചിത്രത്തെ കണ്ട്, വിലയിരുത്തണമെന്ന് പ്രിയ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും തീയേറ്ററില്‍ പോയി സിനിമ കാണുമെന്നും വിനയന് തന്നിരുന്ന സപ്പോര്‍ട്ടും സ്നേഹവും തുടര്‍ന്നും തരുമെന്നും പ്രതീക്ഷിച്ചിക്കുന്നു’, വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കിൽ മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ–2 പറയുന്നത്. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിൻ ഹനീഫ,കലാഭവൻ മണി,രാജൻ.പി.ദേവ്, എൻ.എഫ്.വർഗ്ഗീസ്,കൽപ്പനച്ചേച്ചി, സുകുമാരിയമ്മ തുടങ്ങിയവരുടെ ഇല്ലായ്മ നഷ്ടമാണെന്ന് ആരാധകർ പാറയുന്നത്.
akashaganga 2 released in 160 theatres
